Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ദുരന്തഭൂമിയില്‍ സുരേഷിന്‌ ഇത്‌ പുനര്‍ജന്മം: നാലുപേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 11:09 pm IST
inErnakulam

മരട്‌: അരൂര്‍ ദുരന്തത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ തമിഴ്‌നാട്‌ സേലം സ്വദേശി സുരേഷിന്‌ ഇത്‌ രണ്ടാം ജന്മം. കെട്ടിടനിര്‍മാണ സഹായിയായി ജോലിചെയ്യുന്ന ആളാണ്‌ സുരേഷ്‌. ഇടപ്പള്ളി ഒബ്രോണ്‍മാളിനു സമീപം താമസിക്കുന്ന ഇയാള്‍ തലേന്നാണ്‌ അരൂരിലെ പള്ളിയില്‍ ജോലിക്കെത്തിയത്‌. ദുരന്തം സംഭവിക്കുന്നതിന്‌ മുമ്പ്‌ വൈകിട്ട്‌ മൂന്നുമണിക്ക്‌ ഭാര്യ രാമായി ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം വൈകിട്ട്‌ ആറരക്കാണ്‌ അരൂരില്‍ അപകടം നടന്നതായി വിവരം ലഭിക്കുന്നത്‌.

അപകട വിവരം അറിഞ്ഞ്‌ ഭാര്യ രാമായി ഭര്‍ത്താവിന്റെ മൊബെയില്‍ ഫോണിലേക്ക്‌ വിളിച്ചു. എന്നാല്‍ റിംഗ്ടോണ്‍ കേള്‍ക്കുന്നതല്ലാതെ പ്രതികരണമൊന്നു മുണ്ടായില്ല. ഇതോടെ പരിഭ്രാന്തിയിലായ അവര്‍ കിട്ടിയ വാഹനത്തില്‍ അരൂരിലേക്ക്‌ തിരിക്കുകയായിരുന്നു. ഭര്‍ത്താവിന്‌ എന്തുസംഭവിച്ചു എന്നറിയാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തിച്ചവരുടെ പേരുകള്‍ പരിശോധിച്ചെങ്കിലും അതിലും സുരേഷ്‌ ഉള്‍പ്പെട്ടിരുന്നില്ല. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ സമീപം കണ്ണീരോടെ വാവിട്ടുനിലവിളിച്ചുനില്‍ക്കുമ്പോഴാണ്‌ സൈറണ്‍മുഴക്കി ഒരു ആംബുലന്‍സ്‌ കടന്നുവന്നത്‌. സ്ട്രക്ചറില്‍ പുറത്തേക്കുകൊണ്ടുവന്ന ആളെ തിരിച്ചറഞ്ഞ രാമായി ആദ്യം തലയില്‍ കൈവച്ച്‌ നിലവിളിച്ചു. എന്നാല്‍ ഭര്‍ത്താവിന്‌ ജീവന്‍ തിരിച്ചുകിട്ടിയതായി ഫയര്‍ഫോഴ്സ്‌ ജീവനക്കാര്‍ അറിയിച്ചതോടെയാണ്‌ ഇവര്‍ക്ക്‌ ശ്വാസം നേരെ വീണത്‌.

അരയുടെ ഭാഗത്തോളം കെട്ടിടാവശിഷ്ടങ്ങള്‍ മൂടിയനിലയിലാണ്‌ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ സുരേഷിനെ കണ്ടെത്തിയത്‌. രണ്ടരമണിക്കൂര്‍ പണിപ്പെട്ടാണ്‌ കമ്പികളും മറ്റും മുറിച്ചുമാറ്റി ഇയാളെ പുറത്തെടുത്തതെന്ന്‌ ആലപ്പുഴ ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സനല്‍കിശേഷം സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്കുമാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശരീരത്തിന്റെ പല ഭാഗത്തും ക്ഷതം ഏറ്റിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്‌.
പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരൂര്‍ വലിയതറ സെബാസ്റ്റ്യന്‍ (54) ധീഷ്‌ (35) അരൂര്‍ വടക്കേകട്ടയില്‍ മോഹനന്‍ (54) എന്നിവരാണ്‌ ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മറ്റുള്ളവര്‍. ഇതില്‍ മോഹനന്റെ നില അല്‍പം ഗുരുതരമാണെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ക്ക്‌ ക്ഷതമേറ്റ ഇയാള്‍ക്ക്‌ കൃത്രിമ ശ്വാസം നല്‍കിയാണ്‌ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്‌. പരിക്കേറ്റ മറ്റുള്ളവര്‍ സാധാരണ നിലയിലേക്ക്‌ തിരിച്ചുവരാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.