Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച പരാജയം; സമരം തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 11:45 pm IST
in Kasargod

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്രപുനരധിവാസം ആവശ്യപ്പെട്ട്‌ പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ രണ്ട്‌ മണിക്കൂറോളം നീണ്ട ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. സമരസമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും രേഖാമൂലം ഉറപ്പുകിട്ടാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗത്തിനുശേഷം അറിയിക്കുമെന്ന്‌ മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, ഡോ.അംബികാസുതന്‍ മാങ്ങാട്‌, സുല്‍ഫത്ത്‌, മുനീസ.എല്‍, ടി.ശോഭന എന്നിവരാണ്‌ സമരസമിതിയെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. മന്ത്രിമാരായ കെ.പി.മോഹനന്‍, വി.എസ്‌.ശിവകുമാര്‍, എം.കെ.മുനീര്‍, എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്‌, പി.ബി.അബ്ദുള്‍ റസാഖ്‌, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ), കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂറ്‍), പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്ചുതാനന്ദന്‍, വി.എം.സുധീരന്‍, കാസര്‍കോട്‌ ജില്ലാ കലക്ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.കെ.സുധീര്‍ബാബു, എന്‍ആര്‍എച്ച്‌എം ജില്ലാ കോര്‍ഡിനേറ്റര്‍, ഡോ.മുഹമ്മദ്‌ അഷീല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇരകളുടെ പുനരധിവാസ പദ്ധതികള്‍ അഞ്ചുവര്‍ഷം കൊണ്ട്‌ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, അര്‍ഹരായ മുഴുവന്‍ രോഗികളെയും പട്ടികയിലുള്‍പ്പെടുത്തുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക, മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, ധനസഹായം മുഴുവന്‍ ഇരകള്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സമരക്കാര്‍ ഉന്നയിച്ചത്‌. ഇതില്‍ അഞ്ച്‌ വര്‍ഷം കൊണ്ട്‌ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന ഉറപ്പ്‌ മാത്രമാണ്‌ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്‌. മറ്റുആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ മാത്രമായിരുന്നു മറുപടി. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന്‌ സമരസമിതിയും വ്യക്തമാക്കി. സമരം തുടരുമെന്നും ഇന്ന്‌ സമരപ്പന്തലില്‍ വെച്ച്‌ നടക്കുന്ന സംഘടനാ യോഗത്തിനുശേഷം തുടര്‍ നടപടികള്‍ക്ക്‌ രൂപം നല്‍കുമെന്നും സമരക്കാര്‍ പറഞ്ഞു. 25ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തനുമുന്നോടിയായാണ്‌ ഇന്നലെ സമരക്കാരുമായി ചര്‍ച്ച നടന്നത്‌. ജില്ലയിലെ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ 25ന്‌ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. അനിശ്ചിതകാല നിരാഹാര സമരം ഇന്നലെ ൩൧ ദിവസം പിന്നിട്ടു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ മോഹന്‍കുമാര്‍ ആശുപത്രിയില്‍ 18-ാം ദിവസവും നിരാഹാരം തുടരുകയാണ്‌. ഗ്രോവാസു, മോയിന്‍ബാപ്പു എന്നിവര്‍ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരത്തിലാണ്‌. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമരസമിതിയുടെ ആവശ്യങ്ങള്‍ മുഴുവന്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്‌. 25ന്‌ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ്‌ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുതിയ വാര്‍ത്തകള്‍

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.