Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മാലിന്യ നീക്കം; ബദിയഡുക്ക പഞ്ചായത്തില്‍ രണ്ടുലക്ഷം രൂപയുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2013, 11:11 pm IST
inKasargod

ബദിയഡുക്ക: മാലിന്യ നീക്കത്തിണ്റ്റെ മറവില്‍ ബദിയഡുക്ക പഞ്ചായത്തില്‍ രണ്ടുലക്ഷം രൂപയുടെ അഴിമതി. ഓരോ വാര്‍ഡിനും പതിനായിരം രൂപ വീതം അനുവദിച്ച തുക വാര്‍ഡ്‌ അംഗങ്ങള്‍ പോലുമറിയാതെ വ്യാജരേഖയുണ്ടാക്കി ലീഗ്‌ അംഗവും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ തട്ടിയെടുക്കുകയായിരുന്നുവെന്നാണ്‌ പുറത്തുവന്നിരിക്കുന്നത്‌. ബദിയഡുക്കയിലെ സുബ്രഹ്മണ്യനായക്‌ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക്‌ ലഭിച്ച മറുപടിയിലാണ്‌ അഴിമതിയുടെ കണക്കുകള്‍ വെളിപ്പെട്ടത്‌. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന്‌ പരിഹാരമായാണ്‌ ൧൯ വാര്‍ഡുകളിലേക്കും തുക അനുവദിച്ചത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങളൊന്നും അംഗങ്ങള്‍ക്ക്‌ ലഭിച്ചിരുന്നില്ല. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ തുക ചെലവഴിച്ചുവെന്ന്‌ വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തപ്പോഴാണ്‌ അംഗങ്ങള്‍ അറിയുന്നത്‌. അനീസ്‌, ജമാലുദ്ദീന്‍ എന്നീ രണ്ടുകരാറുകാര്‍ക്ക്‌ പണി പൂര്‍ത്തിയാക്കിയതിനാല്‍ തുക നല്‍കിയെന്നാണ്‌ പഞ്ചായത്ത്‌ വ്യക്തമാക്കുന്നത്‌. രണ്ടുവാഹനങ്ങളില്‍ മാലിന്യം വഹിക്കുന്നതിണ്റ്റെ ഫോട്ടോയും ബില്ലിനൊപ്പമുണ്ട്‌. എന്നാല്‍ ഈ വാഹനങ്ങള്‍ രണ്ടുവര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയാണ്‌. മാലിന്യ പ്രശ്നം പഞ്ചായത്തില്‍ വീണ്ടും രൂക്ഷമായിട്ടുമുണ്ട്‌. തങ്ങളുടെ വാര്‍ഡുകളില്‍ മാലിന്യനീക്കം നടന്നതായി ഭരണപക്ഷത്തെ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ പോലും നിഷേധിക്കുന്നു. ബദിയഡുക്ക ടൗണില്‍ ഓടയുടെ കുറച്ചുഭാഗം വൃത്തിയാക്കുകമാത്രമാണുണ്ടായത്‌. വാര്‍ഡ്‌ അംഗങ്ങളുടെ സമ്മതമില്ലാതെ എങ്ങനെ തുക പാസാക്കിയെന്നതിലും ദുരൂഹതയുണ്ട്‌. 19 വാര്‍ഡുകളില്‍ 18 വാര്‍ഡുകളിലും പണി നടന്നതായാണ്‌ പഞ്ചായത്തില്‍ ബില്ല്‌ തയ്യാറായത്‌. പണം ചിലവഴിക്കുന്നതിന്‌ വേണ്ടി മോണിറ്ററിംഗ്‌ കമ്മറ്റിയെ വച്ചിരുന്നില്ല. രണ്ടായിരത്തില്‍ താഴെ രൂപയാണ്‌ തനിക്ക്‌ ലഭിച്ചതെന്ന്‌ കരാറുകാരന്‍ അനീസ്‌ പറഞ്ഞു. പദ്ധതിയെക്കുറിച്ച്‌ പുറത്തറിയിക്കുകപോലും ചെയ്യാതെ ആസൂത്രിതമായി പണം തട്ടിയെടുക്കുകയായിരുന്നു. അഴിമതി സംബന്ധിച്ച്‌ ബോര്‍ഡ്‌ മീറ്റിംഗില്‍ പ്രതിപക്ഷമായ ബിജെപി വിഷയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും ഭരണ സമിതി ആദ്യം തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം അഴിമതി പുറത്തുവന്നതോടെ ഭരണസമിതിയില്‍ തന്നെ ഭിന്നിപ്പുണ്ടായി. ഇതേച്ചൊല്ലി ലീഗും കോണ്‍ഗ്രസും അകന്നുനില്‍ക്കുകയാണ്‌. അഴിമതി വിജിലന്‍സ്‌ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ബിജെപി പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന്‌ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിക്കും. രാവിലെ 9.30ന്‌ ആരംഭിക്കുന്ന ഉപരോധം ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി ഉദ്ഘാടനം ചെയ്യും. സുകുമാരന്‍ കാലിക്കടവ്‌, പ്രമീള.സി.നായക്ക്‌ തുടങ്ങിയവര്‍ സംബന്ധിക്കും. നിയമ സംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തിയാക്കി ലീഗ്‌ നടത്തിയ അഴിമതിക്കെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ സമൂഹവും മുന്നോട്ട്‌ വരണമെന്ന്‌ ബിജെപി അഭ്യര്‍ത്ഥിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.