Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എന്‍ഡോസള്‍ഫാന്‍ സമരം ശക്തം: ജില്ലയിലെ പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2013, 11:44 pm IST
inKasargod

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ബലം പ്രയോഗിച്ച്‌ അവസാനിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിണ്റ്റെ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ ജില്ലയിലെ പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറി. ഇന്ന്‌ കാസര്‍കോട്‌ മുരളീമുകുണ്ട്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തലയും പങ്കെടുക്കുമെന്നാണ്‌ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നത്‌. എന്നാല്‍ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വം വ്യക്തമാക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വെച്ച്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ഭാഗമായാണ്‌ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്‌. ഏപ്രില്‍ ൧൮ന്‌ ആരംഭിക്കുന്ന യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്താനും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ഒരുമിച്ച്‌ എല്ലാ ജില്ലകളിലും പങ്കെടുക്കണമെന്നുമാണ്‌ പാര്‍ട്ടി തീരുമാനം. ഇതനുസരിച്ച്‌ ആദ്യത്തെ കണ്‍വെന്‍ഷനാണ്‌ കാസര്‍കോട്‌ നടക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ യാതൊരു വിശദീകരണവും നല്‍കാതെ മുഖ്യമന്ത്രിയുടെ പിന്‍മാറ്റം. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത്‌ സംബന്ധിച്ച്‌ വിശദീകരിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും സാധിക്കുന്നില്ല. നിരാഹാര സമരം മൂന്നാഴ്ച പിന്നിട്ടതോടെ കഴിഞ്ഞ ദിവസം സത്യഗ്രഹം അനുഷ്ഠിക്കുന്ന മോഹന്‍കുമാറിനെ ബലമായി അറസ്റ്റ്‌ ചെയ്ത്‌ നീക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കളക്ടറുടെ ഉത്തരവുമായി തഹസില്‍ദാറുടെ നേതൃത്വത്തില്‍ വാന്‍ പോലീസ്‌ സംഘം അറസ്റ്റ്‌ നടപടികള്‍ക്കായി സമരപന്തലിലെത്തിയെങ്കിലും സമരക്കാര്‍ തടയുകയായിരുന്നു. മോഹന്‍കുമാറിന്‌ അവശതയൊന്നുമില്ലെന്ന്‌ ഡോക്ടര്‍ വ്യക്തമാക്കിയിട്ടും ജില്ലാഭരണകൂടം അറസ്റ്റിന്‌ മുതിര്‍ന്നത്‌ മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിനുമുമ്പ്‌ സമരം അവസാനിപ്പിക്കാനാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുണ്ടാകുമെന്നും ഭരണകൂടം ഭയപ്പെട്ടിരുന്നു. ഇതിനിടയിലാണ്‌ വിശദീകരണമില്ലാതെ മുഖ്യമന്ത്രിയുടെ പിന്‍മാറ്റം. നേരത്തെ കലക്ട്രേറ്റ്‌ പടിക്കല്‍ അമ്മമാര്‍ നടത്തിയ അനിശ്ചിതകാല സമരത്തിനുമുന്നിലൂടെ പോയിട്ടും മുഖ്യമന്ത്രി സമരക്കാര്‍ക്ക്‌ മുഖം കൊടുക്കാതിരുന്നത്‌ വാന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട്‌ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ആരംഭിച്ച നിരാഹാര സമരം കൂടുതല്‍ പിന്തുണയോടെ 22-ാം ദിവസത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എ.മോഹന്‍കുമാറിണ്റ്റെ നിരാഹാരം ഒരാഴ്ച പിന്നിട്ടു. സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ബഡ്സ്‌ സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സമരപ്പന്തലിലെത്തി. മഹാത്മാ ബഡ്സ്‌ സ്കൂള്‍ പെരിയയിലെ പ്രിന്‍സിപ്പാള്‍ പി.ദീപ ൨൧-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പൗരാവകാശവേദി (കണ്ണൂറ്‍), സമാന്തരം, ഹ്യൂമന്‍ റൈറ്റ്സ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉമ്മര്‍ചാവശ്ശേരി, സി.ശശി, എന്‍.സുബ്രഹ്മണ്യന്‍, കൊക്കടി ബാലകൃഷ്ണറായ്‌ (മംഗലാപുരം) എന്നിവര്‍ സംസാരിച്ചു. പി.പി.കെ.പൊതുവാള്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍.പി പുല്ലൂറ്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.