Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എന്തുകൊണ്ട്‌ കുര്യന്‍ രാജിവെക്കണം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 09:41 pm IST
inVicharam

സൂര്യനെല്ലി കേസില്‍ ലൈംഗിക കുറ്റാരോപിതനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ പദവി രാജിവച്ച്‌ പുനരന്വേഷണം നേരിടണമെന്ന ആവശ്യം കേരളത്തിലെ പ്രതിപക്ഷവും ജനങ്ങളും ശക്തമായി ഉയര്‍ത്തുന്നതും തലസ്ഥാനം പ്രതിപക്ഷ സ്ത്രീസംഘടനകളുടെ സമരത്തില്‍ പ്രക്ഷുബ്ധമാകുന്നതും കേരളം കണ്ടു. നിയമസഭയ്‌ക്ക്‌ മുന്‍പില്‍ സിപിഎം-സിപിഐ വനിതാ സംഘടനകള്‍ സമരം ചെയ്ത്‌, നേതാക്കള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടതും സിപിഐ എംഎല്‍എ ബിജിമോളെ സമര സ്ഥലത്തുനിന്നും മാറ്റുന്നതിനുള്ള പോലീസ്‌ ശ്രമത്തിനിടയില്‍ അവരുടെ താലിമാല പൊട്ടിയതും വലിച്ചിഴയ്‌ക്കപ്പെട്ട ബിജിമോളെ പരിക്കുകളോടെ ആശുപത്രിയിലാക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ കണ്ടു.

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം തടയാനുള്ള വാദമുഖങ്ങളെല്ലാം പുതിയ തെളിവുകള്‍, അപ്രസക്തമാക്കിയപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത്‌ കുര്യനെ രക്ഷിക്കാന്‍ ഏകപക്ഷീയമായി ശ്രമിച്ച പോലീസ്‌ ഉദ്യോഗസ്ഥന്റെ പക്ഷപാതപരമായ കുറ്റാന്വേഷണവും മൂന്ന്‌ കോടതികള്‍ കുറ്റ വിമുക്തനാക്കിയ പി.ജെ.കുര്യനെതിരെ തുടരന്വേഷണം ആവശ്യമില്ലെന്ന്‌ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും ആണ്‌. ഇപ്പോള്‍ കുര്യനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം പാട്‌ പെടുമ്പോള്‍ മുമ്പ്‌ കുര്യന്‌ സഹായകരമായി മൊഴി നല്‍കിയ അന്നമ്മ ഇടിക്കുളയും ബിജെപി നേതാവ്‌ കെ.എസ്‌.രാജനും നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ്‌ കുര്യനെ വീണ്ടും പ്രതിക്കൂട്ടില്‍ കയറ്റുന്നത്‌. അതോടെയാണ്‌ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന്‌ വനിതാ സംഘടനകളും കേരളത്തിലെ വനിതാ സമൂഹവും ആവശ്യപ്പെടുന്നത്‌. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ദിവസം താന്‍ എട്ടുമണിവരെ ഇടിക്കുളയുടെ വീട്ടിലായിരുന്നു എന്ന കുര്യന്റെ മൊഴിയ്‌ക്ക്‌ വിരുദ്ധമായി അന്നമ്മ പറയുന്നത്‌ കുര്യന്‍ വന്നത്‌ നാലുമണിക്കാണെന്നും മുക്കാല്‍ മണിക്കൂര്‍ മാത്രമാണ്‌ തങ്ങിയതെന്നുമാണ്‌.

തിരുവല്ലയില്‍ വച്ച്‌ രാത്രി ഏഴുമണിക്ക്‌ കുര്യനെ കണ്ടെന്ന ആദ്യ മൊഴി രാജന്‍ മൂലവീട്ടില്‍ തിരുത്തി പറയുന്നത്‌ വൈകിട്ട്‌ അഞ്ചുമണിക്കകം കുര്യനെ കണ്ടെന്നാണ്‌. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍നിന്ന്‌ വിമുക്തനാക്കപ്പെട്ട കുര്യന്‍ സാക്ഷിമൊഴികള്‍ മാറിയപ്പോള്‍ പുനരന്വേഷണം നേരിടേണ്ടിവരും. ഇനി ക്രിമിനല്‍ നടപടിക്രമം 173 (6) വകുപ്പുപ്രകാരം തുടര്‍ അന്വേഷണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതാണ്‌. ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും കുര്യനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും കോണ്‍ഗ്രസില്‍ തന്നെ കുര്യന്‍ പുനരന്വേഷണം നേരിടണം എന്ന അഭിപ്രായമുള്ള ലോബിയും ശക്തമാണ്‌.

ദല്‍ഹി കൂട്ട ബലാല്‍സംഗ കേസ്‌ ഉയര്‍ത്തിയ ശക്തവും ജനവികാരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിലപാട്‌ സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്‌. ഇതിന്റെ പശ്ചാത്തലത്തില്‍ വന്ന സുപ്രീംകോടതി വിധിയാണ്‌ കുര്യനെതിരെ പുനരന്വേഷണത്തിന്റെ സാധ്യത വെളിപ്പെടുന്നത്‌. കേസില്‍ വീണ്ടും വാദം കേട്ട്‌ വിധി നല്‍കണമെന്നാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പ്‌ വരുന്ന പശ്ചാത്തലത്തില്‍ ഇതിന്റെ പ്രത്യാഘാതം കോണ്‍ഗ്രസ്‌ പാര്‍ട്ടി നേരിടേണ്ടിവരും.

ഇപ്പോള്‍ തന്നെ ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ ശുപാര്‍ശകള്‍ അവഗണിച്ചാണ്‌ പുതിയ ഓര്‍ഡിനന്‍സ്‌ അംഗീകരിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നു. രാജ്യസഭാ അധ്യക്ഷന്‍ അധിക സമയം സഭയില്‍ വരാത്ത സാഹചര്യത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനായ കുര്യന്‍ തന്നെയാണ്‌ സഭ നയിക്കുന്നത്‌. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുളള ഓര്‍ഡിനന്‍സ്‌ രാജ്യസഭയുടെ അംഗീകാരത്തിനെത്തുമ്പോള്‍ സഭാധ്യക്ഷന്റെ കസേരയില്‍ കുര്യന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്‌.

സൂര്യനെല്ലി കേസില്‍ ശക്തമായ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന്‌ മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി.ജി. തമ്പി ഒരു ടെലിവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയതും സൂര്യനെല്ലി കേസിനെ പുനരുജ്ജീവിപ്പിക്കുന്നു. കുര്യനെതിരെ മൊഴി പറയരുതെന്ന്‌ സിബി മാത്യൂസ്‌ തന്നെ താക്കീത്‌ ചെയ്തതായി തിരുവല്ല ബാറിലെ അഭിഭാഷകനും കെപിസിസി അംഗവുമായ തോമസ്‌ മാത്യുവും പറയുകയുണ്ടായി. സിബി മാത്യൂസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ കുര്യന്‍ രാത്രി ഏഴുമണിവരെ തിരുവല്ലയിലും 8.30 ന്‌ ചങ്ങനാശ്ശേരി എന്‍എസ്‌എസ്‌ ആസ്ഥാനത്തും ഉണ്ടായിരുന്നു എന്നാണ്‌. ഇതിന്‌ വിരുദ്ധമായ തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌.

ഈ പശ്ചാത്തലത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്‌ വക്താവ്‌ പി.സി.ചാക്കോയും കുര്യനെ പിന്തുണച്ചാണ്‌ രംഗത്തുവരുന്നത്‌. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പുതിയ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍, കുര്യനെതിരായ ആരോപണം പുച്ഛിച്ച്‌ തള്ളുന്ന കോണ്‍ഗ്രസ്‌ നിലപാടിനെയാണ്‌ കേരളത്തിലെ വനിതാ സംഘടനകള്‍ എതിര്‍ക്കുന്നത്‌. ലൈംഗിക പീഡകനായ രാജ്യസഭാ ഉപാധ്യക്ഷന്റെ കയ്യില്‍നിന്നും സ്ത്രീ ഇരകള്‍ക്ക്‌ നീതി ലഭിക്കാന്‍ ഉള്ള സാധ്യത ഇല്ലാതാക്കുകയാണ്‌ കുര്യന്‍ ആ പദവിയില്‍ തുടരുന്നതുവഴി ഉറപ്പാക്കുന്നത്‌. ഇതുകൊണ്ടാണ്‌ കുര്യന്‍ പദവി രാജിവെച്ച്‌ അന്വേഷണം നേരിടണം എന്ന ആവശ്യം ശക്തമാകുന്നത്‌. എം.എം.മണിക്കെതിരെയുള്ള അഞ്ചേരി ബേബി വധക്കേസ്‌ എങ്ങനെ പുനരന്വേഷിക്കുന്നുവോ അതുപോലെ സൂര്യനെല്ലികേസും പുനരന്വേഷിക്കണം എന്ന്‌ പ്രതിപക്ഷ നേതാവും ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.