Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വേരറ്റ വാദ്യലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2013, 10:04 pm IST
inVicharam

പാരമ്പര്യ ക്ഷേത്രകലകളുടെ പരമാചാര്യന്‍ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടിമാരാര്‍ വാക്സാമര്‍ത്ഥ്യവും വാദ്യസൗന്ദര്യവും വേറിട്ട അനുഭവമാണ്‌. ഈ വിഷയത്തിന്റെ അവസാനവാക്കായ കൃഷ്ണന്‍കുട്ടിമാരാര്‍ രാമമംഗലം ശൈലിയുടെ ശക്തനായ പ്രയോക്താവായിരുന്നു. പഞ്ചവാദ്യം, സോപാനസംഗീതം തുടങ്ങിയവയില്‍ തനതായ വ്യക്തിമുദ്ര കൊത്തിയിരുന്നു. ധിണാശക്തിയാല്‍ എന്നും ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. വാദ്യരംഗത്ത്‌ അത്യുന്നതനാണെങ്കിലും കൊട്ടുന്നപോലെതന്നെ അതിനെപ്പറ്റി പറയാനും ഉള്ള കഴിവ്‌ വേറെ ആര്‍ക്കുമില്ല. ഇത്‌ വളര്‍ന്നുവരുന്ന തലമുറകള്‍ക്ക്‌ ഏറെ ഗുണപ്രദമായിരുന്നു. സംശയങ്ങള്‍ക്ക്‌ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍, സോദാഹരണ പ്രഭാഷണങ്ങള്‍ എന്നിവയില്‍ അഗ്രേസരനായിരുന്നു.

നിലനിന്നിരുന്ന ഒട്ടേറെ കലാകാരന്മാര്‍ക്കൊപ്പം നിന്ന്‌ പരിചയം സിദ്ധിച്ച ഇദ്ദേഹം പ്രവര്‍ത്തിച്ച ഓരോ വേദിയും ഓര്‍ത്തുവെച്ചിരുന്നു. പതിനഞ്ച്‌ വയസിനുശേഷം പുറംനാടുകളില്‍ പ്രവര്‍ത്തിച്ച കാലം മുതല്‍ അടുത്തകാലം വരെ പങ്കെടുത്ത ചടങ്ങിലെവരെ ആചാര്യന്മാരില്‍നിന്നും വന്ന ഓരോ വാക്കും പ്രവൃത്തിയും മായാതെ മനസില്‍ നിറച്ചിരുന്നു. വലിയവരെപ്പോലെ ചെറിയവരേയും ബഹുമാനിക്കാനും അവരുടെ പ്രയോഗസവിശേഷതകളെ ശ്രദ്ധിക്കാനും തൃക്കാമ്പുറം മനസ്സുവെച്ചു.

ചോറ്റാനിക്കര നാരായണമാരാര്‍ക്കൊപ്പം നിരവധി വേദികളില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു. തീപ്പൊരി വാദത്തിന്റെ വഴിയിലായിരുന്നു ഇരുവരുടേയും യാത്ര. അതിനാല്‍ മഹാരഥന്മാരുടെ പഞ്ചവാദ്യത്തിന്‌ ഇവരുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരുന്നു. പത്ത്‌ രൂപ പന്ത്രണ്ട്‌ രൂപ പ്രതിഫലം കിട്ടുന്ന കാലത്ത്‌ നെന്മാറ വേലക്കു പോയി കനത്ത പ്രതിഫലം നേടിയ കഥ ചോറ്റാനിക്കര പറയാറുണ്ട്‌. ‘അന്ന്‌ ഇരുപത്തഞ്ച്‌ രൂപ എനിക്കും’ നിന്ന നില്‍പ്പില്‍നിന്ന്‌ ചാടിത്തുള്ളി ജീവിതത്തിലെ മറക്കാത്ത അനുഭവമായി ഇവര്‍ പറയുമായിരുന്നു.

വാദ്യകലയുടെ അവതരണത്തിനായി തെക്കും വടക്കുമുള്ള എല്ലാ വേദികളിലും തൃക്കാമ്പുറം ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. ഷഡ്കാല ഗോവിന്ദമാരാരുടെ സ്മരണ നിലനിര്‍ത്താന്‍ ഏറെ യത്നിച്ച മാരാര്‍ വാദ്യരംഗത്ത്‌ അരങ്ങേറിയതിന്റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചയാളാണ്‌. എറണാകുളം ജില്ലയുടെ കിഴക്കേ അതിരായ രാമമംഗലത്തെ ആചാര്യ പരമ്പരയിലെ അവസാനകണ്ണിയായിരുന്നു. ഒട്ടേറെ ശിഷ്യന്മാര്‍ പല മേഖലയിലും ഇദ്ദേഹത്തിനുണ്ട്‌.
രാമമംഗലത്തിന്റെ കൈമുതലായ കുടുക്ക വീണയെ പൊതുരംഗത്ത്‌ ഉയര്‍ത്തിയെടുത്തു. അതിന്റെ നിലനില്‍പ്പിന്‌ ശിഷ്യരെ വാര്‍ത്തെടുത്തിരുന്നു. ഊരമന രാജേന്ദ്രന്‍, പി.ഡി. നമ്പൂതിരി തുടങ്ങിയവര്‍ ഈ ഉപകരണം വായിക്കാന്‍ അറിയാവുന്ന ശി ഷ്യരാണ്‌.

സരസമായ സംഭാഷണചാതുരിയും വിനീതനുമായിരുന്ന മാരാര്‍ കഥകളി അരങ്ങിലും പങ്കെടുത്ത സംഭവമുണ്ടായിട്ടുണ്ട്‌. വാദ്യരംഗത്തെ പ്രയോഗവൈവിധ്യത്തെ ബഹുമാനിച്ച്‌ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയെടുത്തിട്ടുണ്ട്‌. ഭാഗ്യവാനും കൂടി ആയ മാരാര്‍ക്ക്‌ എന്നും തിരക്കുതന്നെയായിരുന്നു. ശിഷ്യനായ പി.ഡി. നമ്പൂതിരിയുടെ അറുപതാം പിറന്നാളിലും എറണാകുളം ശിവക്ഷേത്രത്തിലെ സ്വീകരണയോഗത്തിലുമാണ്‌ ഇദ്ദേഹം ഒടുവില്‍ പങ്കെടുത്തത്‌.

കലാകേരളത്തിലെ ഒട്ടേറെ സഹൃദയരുടെ ആദരവ്‌ നേടുകയും അവരോടും നിരവധി അനുഭവങ്ങള്‍പങ്കുവെച്ചതിന്റെ സ്മരണ പലര്‍ക്കും ബാക്കിവെച്ചു. പഴമയില്‍ കുതിര്‍ന്ന പാരമ്പര്യഗീതമായ അഷ്ടപദിയുടെ ശീലുകള്‍ കാതില്‍നിറഞ്ഞ്‌ നില്‍ക്കുന്നു എന്ന തോന്നല്‍ പലര്‍ക്കും വരുന്നു. വീറും വാശിയും നിറഞ്ഞ തിമിലവാദനവും നാലമ്പലവട്ടത്ത്‌ ശംഖനാദത്തിനൊപ്പം ഉയര്‍ന്നുകേള്‍ക്കുന്നു. ദേവലോകം പൂകിയ ആചാര്യന്‌ സാഷ്ടാംഗപ്രണാമം.

പാലേലി മോഹന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.