Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാക്കിസ്ഥാന്റെ ദുഷ്ടലാക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2013, 09:49 pm IST
inVicharam

ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാന്‌ ഇന്ത്യ മതിയായ സുരക്ഷ നല്‍കണം എന്ന്‌ പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റെ പ്രസ്താവന പ്രകോപനപരമാണ്‌. ഒരു നടന്‍ പ്രേക്ഷക പ്രീതി നേടി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടുന്നത്‌ അഭിനയ മികവുകൊണ്ട്‌ മാത്രമാണ്‌. അയാളുടെ ജാതിയോ മതമോ അതില്‍ ഒരു ഘടകമേ അല്ല. വസ്തുത ഇതായിരിക്കെ ഷാരൂഖ്‌ ഖാന്‍ മുസ്ലീം ആയതിനാല്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലെന്ന ദുഃസൂചനയാണ്‌ പാക്കിസ്ഥാന്‍ നല്‍കുന്നത്‌. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തിക്കഴിഞ്ഞു. റഹ്മാന്‍ മാലിക്‌ ഇന്ത്യക്കാരെ ഓര്‍ത്ത്‌ വേവലാതിപ്പെടേണ്ട ആവശ്യമില്ലെന്നും പാക്കിസ്ഥാനിലെ കാര്യം നോക്കിയാല്‍ മതി എന്നും അവരൊക്കെ പ്രതികരിച്ച്‌ കഴിഞ്ഞു. അയല്‍രാജ്യമായ പാക്കിസ്ഥാനോട്‌ കൂറു കാണിക്കുന്ന തരത്തില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും മുസ്ലീങ്ങളുടെ പ്രതീകമായി ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും തന്നെ കണ്ടിരുന്നു എന്നും ഷാരൂഖ്‌ ഖാന്‍ പറഞ്ഞിട്ടുണ്ട്‌. ‘മൈ നെയിം ഈസ്‌ ഖാന്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷം മുസ്ലീങ്ങളുടെ നിര്‍വചനം എന്തെന്ന ചോദ്യത്തിന്‌ ഖാന്‍ ഒരു മാസികയ്‌ക്ക്‌ നല്‍കിയ മറുപടിയാണ്‌ വിവാദ ഹേതു. ഇന്ത്യയില്‍ മതിയായ സുരക്ഷ ലഭിക്കുന്നില്ലെങ്കില്‍ ഖാന്‌ പാക്കിസ്ഥാനിലേയ്‌ക്ക്‌ വരാമെന്ന്‌ ആദ്യം ക്ഷണിച്ചത്‌ ലഷ്ക്കറെ സ്ഥാപകന്‍ ഹാഫിസ്‌ സയ്യിദ്‌ ആയിരുന്നു.

മാലിക്‌ പറയുന്നത്‌ ഷാരൂഖിനെക്കുറിച്ച്‌ ഇന്ത്യക്കാര്‍ മോശമായി ധരിച്ചിരിക്കുന്നു എന്നും ഈ സമീപനം മാറ്റണമെന്നുമാണ്‌. ഖാനെ ഷാരൂഖ്‌ ഖാന്‍ എന്ന പ്രസിദ്ധ നടനാക്കി ഉയര്‍ത്തിയത്‌ ഇന്ത്യയാണ്‌. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്‌ ഗൗരി എന്ന പ്രസിദ്ധമോഡലിനെയാണ്‌. യുഎസില്‍ ഖാനെ ദേഹപരിശോധനയ്‌ക്ക്‌ വിധേയമാക്കിയതാണ്‌ വിവാദത്തിന്റെ അടിസ്ഥാനം. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മുസ്ലീം വിരുദ്ധതയുടെ പശ്ചാത്തലത്തില്‍ തന്റെ പേര്‍ ഭീകരവാദികളുടെ പേരിനോട്‌ ചേര്‍ത്ത്‌ വായിച്ചത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ ഷാരൂഖ്‌ അഭിപ്രായപ്പെട്ടതിനോട്‌ സംവിധായിക ദീപ മേത്തയും എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയും യോജിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും പാക്കിസ്ഥാന്‍ വേവലാതിപ്പെടെണ്ടെന്നും തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇന്ത്യയ്‌ക്കറിയാം എന്നും ഇന്ത്യ എല്ലാ രീതിയിലും സുരക്ഷിതമാണെന്നും ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ്‌ തിരിച്ചടിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ അകന്നുനില്‍ക്കണമെന്നും ബിജെപിയും പ്രതികരിച്ചു. ഇതില്‍ ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കണമെന്നും ബിജെപി വക്താവ്‌ ഷാനവാസ്‌ ഹുസൈന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളെയോര്‍ത്ത്‌ പാക്കിസ്ഥാന്‌ വേവലാതി വേണ്ടെന്ന്‌ ബിജെപി നേതാവ്‌ നഖ്‌വിയും പറഞ്ഞു.

ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങില്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ അതിഥിയായെത്തിയാണ്‌ മാലിക്‌ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയത്‌ എന്നത്‌ ഖേദകരമാണ്‌. ഇന്ത്യയില്‍ ജാതിയോ മതമോ നോക്കാതെയാണ്‌ എല്ലാവര്‍ക്കും സുരക്ഷ ഒരുക്കുന്നതും കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതും ബഹുമാനിക്കുന്നതും. ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തുപോലും എത്തിയത്‌ ഡോ.അബ്ദുള്‍ കലാം ആയിരുന്നു എന്ന കാര്യം പാക്കിസ്ഥാന്‍ വിസ്മരിക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു കലാകാരന്‍ ഇന്ത്യയില്‍ എത്തിയാല്‍ മതിയായ സുരക്ഷ നല്‍കിയിരിക്കും. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന്‌ വഷളായ ഇന്തോ-പാക്‌ ബന്ധം കൂടുതല്‍ വഷളാക്കാന്‍ ഈ വിവാദം ഒരു ഹേതുവായി മാറിയിരിക്കുന്നു. ഇതിനെല്ലാം വിരാമമിട്ട്‌ ഷാരൂഖ്‌ ഖാന്‍ തന്നെ സ്വയം താന്‍ ഇന്ത്യയില്‍ തീര്‍ത്തും സുരക്ഷിതനാണെന്നും ചോദിക്കാത്ത ഉപദേശം ആവശ്യമില്ലെന്നും മറുപടി നല്‍കി. സ്വന്തം മാതാപിതാക്കളുടെ മകന്‍ എന്നപോലെ താന്‍ ഇന്ത്യക്കാരനാണെന്ന സത്യവും അലംഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു നടനെന്ന രീതിയില്‍ തനിയ്‌ക്ക്‌ കിട്ടുന്ന സ്നേഹത്തിനും ആരാധനയ്‌ക്കും അതിരുകളില്ലെന്നും തന്റെ സുരക്ഷയെപ്പറ്റി താന്‍ ഒരിക്കലും ആശങ്കാഭരിതനല്ലെന്നും ഖാന്‍ പറയുന്നത്‌ ഒരര്‍ത്ഥത്തില്‍ പാക്കിസ്ഥാനുള്ള മറുപടിയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.