Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആറന്മുളക്ക്‌ മരണമണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2013, 10:05 pm IST
inVicharam

ആറന്മുള വിമാനത്താവളത്തിന്‌ അനുമതി നല്‍കാനും പദ്ധതിയില്‍ 10 ശതമാനം ഓഹരി പങ്കാളിയാകാനുമുള്ള യുഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനം സര്‍ക്കാര്‍ നയത്തിന്‌ വിരുദ്ധവും പരിസ്ഥിതിക്ക്‌ വിനാശകരവുമാണ്‌. നിയമങ്ങളെ കാറ്റില്‍പ്പറത്തി ഭൂമി കയ്യേറ്റക്കാരുടെ നടപടിയെ വെള്ളപൂശാനാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരനും ബസ്സര്‍വീസ്‌ പോലെ വിമാനത്താവളം തുടങ്ങാന്‍ കഴിയില്ലെന്നും പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും അഭിപ്രായപ്പെട്ടുകഴിഞ്ഞു. മന്ത്രിസഭാ തീരുമാനം ആത്മഹത്യാപരവും ജനവഞ്ചനയും ആണെന്ന്‌ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരനും പ്രസ്താവിച്ചിട്ടുണ്ട്‌. നിയമവിരുദ്ധവും കൃത്രിമവുമായ മാര്‍ഗത്തിലൂടെ ആറന്മുളയില്‍ നെല്‍വയലും തണ്ണീര്‍ത്തടവും നീര്‍ച്ചാലുകളും നികത്തിയാണ്‌ പദ്ധതി. ഇടതുപക്ഷ ഭരണകാലത്ത്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ആണ്‌ നിയമവിധേയമായി നടപടിയെടുക്കാന്‍ ഈ സ്ഥലം വ്യവസായമേഖലയായി പ്രഖ്യാപിക്കാനും ആദ്യം അനുമതി നല്‍കിയതും. കലമണ്ണില്‍ ആറന്മുള പുഞ്ച നികത്തിയാണ്‌ പദ്ധതിക്ക്‌ സ്ഥലം കണ്ടെത്തിയത്‌. ആറന്മുളയിലെ 500 ഏക്കര്‍ സ്ഥലത്ത്‌ 2000 കോടിയുടെ പദ്ധതിയാണ്‌ കെജിഎസ്‌ ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ എന്ന കമ്പനി പ്രവര്‍ത്തിക്കുക. 3100 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള റണ്‍വേയില്‍ എ 320, ബി 747 വിമാനങ്ങള്‍ക്ക്‌ ഇറങ്ങാന്‍ കഴിയും. ടെര്‍മിനല്‍ കെട്ടിടത്തില്‍ 1000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവുമുണ്ടായിരിക്കും. നീര്‍ച്ചാലും തോടും നികത്തിയവര്‍ക്കെതിരെ നിയമനടപടി എടുക്കേണ്ട സര്‍ക്കാരാണ്‌ വെറും 20 കോടി രൂപ ആസ്തിയുള്ള കെജിഎസ്‌ ഗ്രൂപ്പിന്റെ ദുഃസ്വാധീനത്തിന്‌ വഴങ്ങി അംഗീകാരം നല്‍കിയിരിക്കുന്നത്‌.

സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കുന്ന പുറമ്പോക്ക്‌ ഭൂമിയായ ആറന്മുള നീര്‍ച്ചാല്‍ നാലുവര്‍ഷം മുമ്പ്‌ നികത്തിയതിന്‌ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ചിരുന്നു. മണ്ണ്‌ എടുത്തുമാറ്റണമെന്നും 18 ലക്ഷം രൂപ അടയ്‌ക്കണമെന്നും വിമാനത്താവള കമ്പനിയോട്‌ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലാന്‍ഡ്‌ റവന്യൂ കമ്മീഷണറും കളക്ടറും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുകയായിരുന്നു. അതെല്ലാം അവഗണിച്ചാണ്‌, അധികഭൂമി മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതര്‍ക്ക്‌ നല്‍കേണ്ട സര്‍ക്കാര്‍ സ്വന്തം പുറമ്പോക്ക്‌ ഭൂമി സ്വകാര്യകമ്പനിക്ക്‌ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ചെയ്ത തെറ്റിന്‌ അംഗീകാരം നല്‍കുകയാണ്‌ ഫലത്തില്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്‌. നെല്‍കൃഷി വികസനത്തിന്‌ ശ്രമിക്കുന്ന സര്‍ക്കാരാണ്‌ നെല്‍വയല്‍ നികത്തിയത്‌ ന്യായീകരിക്കുന്നത്‌. പമ്പാനദിയും പോഷക നീര്‍ച്ചാലും തോടും നികത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകാത്തത്‌ നെല്‍വയലും തണ്ണീര്‍ത്തടവും ആര്‍ക്കും നികത്താമെന്ന സന്ദേശംകൂടി നല്‍കുകയാണ്‌. വിമാനത്താവള നിര്‍മ്മാണത്തിനാവശ്യമായ മറ്റ്‌ അനുമതികള്‍ കമ്പനി നേരത്തെ നേടിയിരുന്നു. ഇപ്പോള്‍ മന്ത്രിസഭ സാങ്കേതിക അനുമതിയും നല്‍കി. വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരും. പദ്ധതിക്ക്‌ ആവശ്യമില്ലാത്ത ഭൂമി അനുമതി നല്‍കിയത്‌ റദ്ദാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍സര്‍ക്കാര്‍ നല്‍കിയ വിജ്ഞാപനത്തിന്‌ പുനര്‍വിജ്ഞാപനവും ഇറക്കും. നീര്‍ച്ചാലും തോടും നികത്തിയതിന്റെ വിലയാണ്‌ സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കാനുള്ള കേട്ടുകേള്‍വി പോലുമില്ലാത്ത തീരുമാനം.

പ്രത്യേക സാമ്പത്തിക മേഖല, മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഷോപ്പിംഗ്‌ മാള്‍, നക്ഷത്രഹോട്ടലുകള്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയവയും അനുബന്ധമായി വിഭാവനം ചെയ്യുന്നുണ്ട്‌. രണ്ട്‌ വര്‍ഷംകൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഈ വിമാനത്താവള പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആറന്മുള പൈതൃകഗ്രാമം ആധുനിക സിറ്റിയായി രൂപാന്തരം പ്രാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.