Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വല്യേട്ടന്റെ സ്വന്തം ‘അടിയന്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 09:05 pm IST
inKollam

മറ്റുള്ളതിനോട്‌ നിഷേധാത്മകമായ സമീപനം, ഒപ്പം വരുന്ന സിദ്ധാന്തങ്ങളോട്‌ തവളയെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ സ്വഭാവം, എക്കാലത്തും അപ്രമാദിത്വം എന്നിവ കാത്തു സൂക്ഷിക്കുന്നതാണ്‌ മാര്‍ക്സിസത്തിന്റെ ഗൂഢമുഖം. അതുതന്നെയാണ്‌ വിജയത്തിലേക്കുള്ള കുറുക്കുവഴിയെന്ന്‌ അവര്‍ വിശ്വസിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്‌ സ്ഥാനം ഒന്നു കൊണ്ടല്ല ഇതു പറയുന്നത്‌. ഇതൊരു തുടക്കമേയല്ല. ഒടുക്കവുമല്ല. വല്യേട്ടന്‍ പറഞ്ഞാല്‍ മുന്നണിയിലെ കൊച്ചേട്ടന്‍, വിഎസിന്റെ ഭാഷയില്‍ ‘പിന്നില്‍ താടിവളര്‍ത്തിയ’ കണ്ണൂരുകാരന്റെ രാഷ്‌ട്രീയസേന എന്തും അനുസരിക്കും എന്ന്‌ ജനം മനസ്സിലാക്കി. കുറച്ചു മാസമായി സിപിഐക്കാര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കാന്‍ മടികാട്ടുന്നു. മുന്നണി മര്യാദ ലംഘിക്കുന്ന മഹാപാതകമാണ്‌ സിപിഐക്കാര്‍ ചെയ്യുന്നതെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നതിന്റെ സൂത്രധാരന്മാര്‍ സിപിഎമ്മുകാര്‍ തന്നെയാണെന്ന വാസ്തവം ഉമിനീരിറക്കുന്ന സത്യംപോലെ സിപിഐക്കാര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു; നിസംഗരായി. പക്ഷേ സിപിഎം പറയുന്ന അതേ മുന്നണി മര്യാദ അവരും കാണിക്കണമെന്ന്‌ സിപിഐയുടെ പ്രാദേശിക നേതാക്കള്‍ മുതല്‍ തലനരച്ച വെളിയത്തുകാര്‍ വരെ വാദിക്കുന്നുണ്ടെങ്കിലും പിണറായിക്കു മുമ്പിലെ പൂച്ചകളാണ്‌ പന്ന്യന്‍മാരത്രെ. എങ്കിലും കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പങ്കിടണമെന്ന നിര്‍ദേശം ഇത്രകൊല്ലമായിട്ടും സിപിഐ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമോ? പന്തിയില്‍ ഇലയിട്ട ശേഷം ചോറില്ല, പോയ്‌ക്കോളു എന്ന സമീപനം കൊല്ലത്തെ സിപിഐയും ആര്‍എസ്പിയും കുറേകാലമായി സഹിക്കുകയാണ്‌.
കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന്‌ ആക്ഷേപിച്ചാണ്‌ ആര്‍എസ്പിയില്‍ നിന്നും കൊല്ലം പാര്‍ലമെന്റ്‌ സീറ്റും അസംബ്ലി സീറ്റും സിപിഎം മഹാത്മാക്കള്‍ രായ്‌ക്കുരാമാനം തട്ടിയെടുത്തത്‌. ആര്‍എസ്പി പഠിച്ച പണി പതിനെട്ടും പയറ്റി, ഒരു രക്ഷയുമില്ല. മുന്നണിവിട്ട്‌ പോയാല്‍ നടുറോഡില്‍ നില്‍ക്കേണ്ടി വരുമെന്ന മുന്‍ഗാമികളുടെ ഉപദേശം അവര്‍ക്ക്‌ ഇഞ്ചിയും വേപ്പിലയും ഒന്നിച്ചു കടിച്ചിറക്കാനുള്ള അസാമാന്യ ശക്തി നല്‍കി. പാര്‍ലമെന്റ്‌ സീറ്റ്‌ തിരിച്ചുകിട്ടിയില്ലെങ്കില്‍ എല്‍ഡിഎഫ്‌ മന്ത്രിസഭയിലെ ജലമന്ത്രി പ്രേമചന്ദ്രനെ രാജിവയ്‌പിക്കുമെന്നായിരുന്നു ഭീഷണി. 2009ല്‍ ചര്‍ച്ചകള്‍ക്കു ശേഷം സീറ്റും സിപിഎമ്മിന്‌ എഴുതിക്കൊടുത്ത്‌ എകെജി സെന്ററിനു പുറത്തിറങ്ങി വന്ന വിപി അകത്തുപോയ ആളെ ആയിരുന്നില്ല. മന്ത്രിയെ പിന്‍വലിക്കാനല്ല, മന്ത്രിയെ പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിക്കാനാണ്‌ പാര്‍ട്ടി തീരുമാനമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അതിശയകരമായ മലക്കം മറിച്ചിലെന്നോ രാഷ്‌ട്രീയപാപ്പരത്തമെന്നോ എന്തുവേണമെങ്കിലും വ്യാഖ്യാനിക്കാം. പക്ഷേ യാഥാര്‍ത്ഥ്യം വല്യേട്ടനോടുള്ള ‘അടിയന്‍’ സ്വഭാവം തന്നെ. സിപിഎം ബാന്ധവത്തിന്‌ കഴിഞ്ഞതവണ ഒരു അസംബ്ലി സീറ്റ്‌ ജില്ലയില്‍ ബലികൊടുക്കേണ്ടി വന്നു സിപിഐക്ക്‌. അതിന്റെ വേദനയും ദുഃഖവും പറഞ്ഞറിയിക്കാന്‍ കോണ്‍ഗ്രസിന്റെ ഉടുമുണ്ടുരിയല്‍, ഗ്രൂപ്പ്‌യുദ്ധം, കസേര എറിയല്‍ ഇത്യാദി കലാക്രിയകളുടെ അനുകരണത്തിനൊന്നും കെച്ചേട്ടന്മാര്‍ക്ക്‌ ധൈര്യമില്ല. പക്ഷേ ചെയ്യാന്‍ കഴിയുന്നത്‌ ചെയ്തു. പിടിച്ചെടുത്ത പത്തനാപുരം സീറ്റില്‍ മത്സരിച്ച സിപിഎം ജില്ലാ സെക്രട്ടറിയെ ‘നിലം പരിശാക്കി’യായിരുന്നു അതെന്നു മാത്രം.

എയെസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.