Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഈസ്റ്റ്‌ മാറാടി കൂട്ടക്കൊല: പ്രതിക്ക്‌ വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 10:23 pm IST
inErnakulam

മൂവാറ്റുപുഴ: ഈസ്റ്റ്‌ മാറാടിയില്‍ റിട്ട അധ്യാപികയും മക്കളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ഒളിവില്‍ പോയ ഗൃഹനാഥനാണെന്ന നിഗമനത്തില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. മാറാടി കുന്നപ്പിള്ളില്‍ റിട്ട അധ്യാപകന്‍ ജോര്‍ജ്ജിന്റെ ഭാര്യ മേരി(66) മകള്‍ റീന(32) മകന്‍ മനു(31) എന്നിവരെയാണ്‌ ചൊവ്വാഴ്ച രാത്രി പത്ത്‌ മണിയോടെ വീട്ടുനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ പൊലീസ്‌ കണ്ടെത്തിയത്‌.

സംഭവത്തിന്‌ ശേഷം കാണാതായ ജോര്‍ജ്ജിനെ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്‌. ഒരേക്കറിലധികം വരുന്ന റബ്ബര്‍ തോട്ടത്തിലെ ഇരുനില വീട്ടില്‍ ഞായറാഴ്ച രാത്രിയോടെയാണ്‌ സംഭവം നടന്നതെന്ന്‌ കരുതുന്നു. ആദ്യം ആത്മഹത്യയാണെന്ന്‌ കരുതിയ പൊലീസ്‌ വിശദമായ അന്വേഷണത്തിലാണ്‌ കൊലപാതകമാണെന്ന്‌ തെളിഞ്ഞത്‌. ജോര്‍ജ്ജിനെ കണ്ടെത്തിയാലെ കൊലപാതകത്തിന്‌ പിന്നിലെ ഉദ്ദേശ്യം വ്യക്തമാകൂ എന്നും പൊലീസ്‌ പറഞ്ഞു.

കമഴ്‌ന്ന നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. തലയ്‌ക്ക്്‌ പിന്നില്‍ ഒരേ സ്ഥാനത്താണ്‌ മൂന്ന്‌ പേര്‍ക്കും പരിക്കേറ്റിട്ടുള്ളത്‌. അടുക്കളയില്‍ നിന്നും ചുറ്റികയും ഇരുമ്പ്‌ ദണ്ഡും കണ്ടെത്തിയിട്ടുണ്ട്‌. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രണ്ട്‌ ദിവസം കാവലിരുന്ന ശേഷം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്‌ ശേഷം ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു ജോര്‍ജ്ജെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇയാളുടെ മൊബെയിലില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും പരിധിക്കു പുറത്തെന്ന മറുപടിയാണ്‌ ലഭിക്കുന്നത്‌. സ്ഥിരമായി സഞ്ചരിച്ചിരുന്ന ടാക്സി ഡ്രൈവറെയും സംഭവത്തിന്‌ ശേഷം സഞ്ചരിച്ച ഓട്ടോ ഡ്രൈവറെയും ചോദ്യം ചെയ്തിട്ടുണ്ട്‌.

തൊടുപുഴ കരിമണ്ണൂര്‍ സ്വദേശികളായ ഇവര്‍ ആറ്‌ വര്‍ഷം മുമ്പാണ്‌ ഇവിടെ താമസമാക്കിയത്‌. സമീപവാസികളുമായി ഇവര്‍ക്ക്‌ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മൂന്ന്‌ പേരും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ബി എസ്‌ സി നേഴ്സിംഗ്‌ പഠനം പൂര്‍ത്തിയാക്കിയതാണ്‌ റീന. മനു എഞ്ചിനീയറിംഗ്‌ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇരുവരും വീടിനു വെളിയില്‍ ഇറങ്ങാറില്ലെന്നും അയല്‍പക്കക്കാര്‍ പറയുന്നു. മറ്റൊരു മകന്‍ പോള്‍ അമേരിക്കയിലാണ്‌. സംഭവത്തിന്‌ ഒരാഴ്ച മുമ്പാണ്‌ ഇയാള്‍ അമേരിക്കയില്‍ വിവാഹിതനായത്‌.

കൊലപാതകത്തിന്‌ മുമ്പ്‌ മയക്കുമരുന്ന്‌ നല്‍കിയിട്ടാണ്‌ കൊല നടത്തിയതെന്ന്‌ ഫോറന്‍സിക്‌ പരിശോധനയില്‍ തെളിഞ്ഞതായി പറയുന്നു. എറണാകുളം റൂറല്‍ എസ്‌ പി കെ.പി.ഫിലിപ്പ്‌ സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ക്രൈംബ്രാഞ്ച്‌ സി ഐ ആര്‍.സുന്ദര്‍രാജന്‍ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡി വൈ എസ്‌ പി സാബു മാത്യു എന്നിവരും സ്ഥലത്തെത്തി വീടും പരിസരവും പരിശോധന നടത്തി. ഫോറന്‍സിക്‌ വിദഗ്‌ദ്ധരായ ടി. ടി. വിജയന്‍, സൂസന്‍ ആന്റണി എന്നിവര്‍ മൃതദേഹം കിടന്ന പ്രദേശങ്ങളില്‍ പരിശോധന നടത്തി. മൂവാറ്റുപുഴ ഡി വൈ എസ്‌ പി എം.എന്‍.രമേശന്റെ നേതൃത്വത്തില്‍ സി ഐ ഫെയ്‌മസ്‌ വര്‍ഗീസ്‌ എസ്‌ ഐ പി.എസ്‌.ഷിജു എന്നിവരാണ്‌ അന്വോഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌. പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കിയ ശേഷം ആലപ്പുഴയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.