Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉപയോഗശൂന്യമായ പാചക എണ്ണയുടെ വന്‍ശേഖരം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 10:43 pm IST
inErnakulam

മരട്‌: വില്‍പനക്കായി സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ പാചക എണ്ണയുടെ വന്‍ ശേഖരം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ആരോഗ്യവിഭാഗം ഓഫീസറുടെ നേതൃത്വത്തില്‍ പനങ്ങാട്‌ മാടവനക്ക്‌ സമീപം വി.എം. അസീസ്‌ എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ പഴകിയ ഭക്ഷ്യഎണ്ണ ക്യാനുകളിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉച്ചയോടെയാണ്‌ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയത്‌.

നിരവധി പ്ലാസ്റ്റിക്‌ ക്യാനുകളിലും വലിയ ക്യാനുകളിലുമായി 2000 ത്തോളം ലിറ്റര്‍ എണ്ണയാണ്‌ വീടിന്റെ പിന്‍ഭാഗത്തായി തറയില്‍ നിരത്തിവെച്ചിരുന്നത്‌. മീനും ഇറച്ചിയും മറ്റും വറുത്തശേഷം ഹോട്ടലുകാരും മറ്റും ഉപേക്ഷിക്കുന്ന എണ്ണയാണ്‌ ഇത്തരത്തില്‍ ശേഖരിച്ച്‌ സൂക്ഷിച്ചിരുന്നതെന്നാണ്‌ പ്രാഥമിക നിഗമനം.

ക്ഷേത്രാവശ്യങ്ങള്‍ക്കും പൂജാകാര്യങ്ങള്‍ക്കും മറ്റും ‘വിളക്കെണ്ണ’ എന്ന പേരില്‍ വില കുറച്ച്‌ വില്‍ക്കുന്നത്‌ ഇത്തരം ഉപയോഗശൂന്യമായ എണ്ണയാണെന്നും സൂചനയുണ്ട്‌. കൂടാതെ മുടി വളരാനുള്ള തൈലം നിര്‍മ്മിക്കുവാനും ഇത്തരം എണ്ണകള്‍ ഉപയോഗിച്ചുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌.

അഞ്ച്‌, പത്ത്‌ ലിറ്റര്‍ കന്നാസുകളില്‍ നിറച്ചിരുന്ന എണ്ണക്ക്‌ അസ്വാഭാവികമായ നിറവും മണവുമാണ്‌ പരിശോധനയില്‍ അനുഭവപ്പെട്ടതെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്ടയം, തൃശൂര്‍ ജില്ലകളില്‍നിന്നുവരെ ഈ കേന്ദ്രത്തില്‍ എണ്ണ എത്തിച്ചിരുന്നതായി വീട്ടുടമയില്‍നിന്നും വിവരം ലഭിച്ചിട്ടുണ്ട്‌. സ്ഥിരമായി ഇവിടെനിന്നും എണ്ണ വാങ്ങിക്കൊണ്ടുപോകുന്നവരെക്കുറിച്ചും അന്വേഷണം നടത്തുമെന്നും എണ്ണ ശേഖരിച്ച്‌ സൂക്ഷിക്കുവാന്‍ ഇവര്‍ക്ക്‌ ലൈസന്‍സും മറ്റും ഇല്ലെന്നും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിശോധനയെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി ജില്ലാ കളക്ടര്‍ക്കും ചീഫ്‌ ഫുഡ്‌ ഇന്‍സ്പെക്ടര്‍ക്കും നല്‍കുമെന്ന്‌ ഹെല്‍ത്ത്‌ ഓഫീസര്‍ ശ്രീനിവാസന്‍ പറഞ്ഞു. വീട്ടില്‍ കണ്ടെത്തിയ എണ്ണയുടെ സാമ്പിളുകള്‍ രാസപരിശോധനക്കായി ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണ വില്‍പന നടത്തിവന്ന വീട്ടുടമക്കും മകനും നോട്ടീസ്‌ അയച്ച്‌ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശബരിമല സീസണും മറ്റും ആയതിനാല്‍ ഉപയോഗശൂന്യമായ ഇത്തരം എണ്ണകള്‍ വിളക്കെണ്ണ എന്ന പേരില്‍ വിപണിയിലെത്തുന്നുണ്ടെന്നാണ്‌ സൂചന. ഇത്തരത്തിലുള്ള എണ്ണ ഹോട്ടലുകളില്‍നിന്നും ഭക്ഷണശാലകളില്‍നിന്നും ശേഖരിക്കുന്ന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നതായും പറയപ്പെടുന്നുണ്ട്‌. ശുദ്ധമായ ഭക്ഷ്യഎണ്ണയില്‍ മായം ചേര്‍ക്കാനും മറ്റും ഉപയോഗശൂന്യമായി ഹോട്ടലുകാര്‍ പുറംതള്ളുന്ന എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും ബാക്കിനില്‍ക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.