കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ പരിധിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരപരിപാടികളുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴിയില്‍ വിശദീകരണയോഗം നടന്നു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.കെ.രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബുഹജനവികാരം കണക്കിലെടുത്ത് കക്ഷിരാഷ്‌ട്രീയഭേദമന്യേ സംഘടനകള്‍ സമരരംഗത്തേക്ക് കടന്നു വന്നതില്‍ യോഗം സംതൃപ്തിരേഖപ്പെടുത്തി. പൊതുശ്മശാനം എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നതുവരെ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ ശക്തമായ സമര പരിപാടികള്‍ തുടരുമെന്ന് ഐക്യവേദി താലൂക്ക് ജന.സെക്രട്ടറി ഇ.ടി.നടരാജന്‍ അറിയിച്ചു. യോഗത്തില്‍ സ്ഥാനീയ സമിതി പ്രസിഡന്റ് പി.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ.ഷാജി സ്വാഗതവും എം.ബി.ശ്രീജിത് നന്ദിയും പറഞ്ഞു.
















