Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അധികം ഞെളിയേണ്ട ഒടിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2012, 09:57 pm IST
in Vicharam

ഇന്ത്യ മഹാരാജ്യത്ത്‌ എത്ര ജില്ലകള്‍ ഉണ്ടെന്ന്‌ ചോദിച്ചാല്‍ 640 എന്ന്‌ പിഎസ്സി പരീക്ഷയ്‌ക്കുവേണ്ടി ‘മുക്രാ’യിടുന്ന ഏതു ഉദ്യോഗാര്‍ത്ഥിയും പറയും. ഈ 640 ജില്ലയില്‍ ആലപ്പുഴ ജില്ലയ്‌ക്ക്‌ എത്രാമത്‌ സ്ഥാനം എന്നുചോദിച്ചാല്‍ ഉദ്യോഗാര്‍ത്ഥി പതറും, എന്നിട്ടും മറുചോദ്യമായിരിക്കും ചോദിക്കുക. കള്ളുഷാപ്പുകളുടെ എണ്ണം, സഖാക്കളും എണ്ണം, ക്വട്ടേഷന്‍ സംഘങ്ങള്‍, കത്തി നശിക്കുന്ന ഹൗസ്‌ ബോട്ടുകള്‍, ഹൗസ്‌ ബോട്ടില്‍നിന്ന്‌ വെള്ളത്തില്‍ വീണു ചാകുന്നവര്‍ എന്നീ കണക്കുകളെടുത്താല്‍ ആലപ്പുഴ ജില്ലയാണ്‌ ഏറ്റവും മുന്നില്‍. കേന്ദ്രമന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിലും ആലപ്പുഴ ജില്ല തന്നെ മുന്നില്‍. പുതുമന്ത്രിയായി കൊടിക്കുന്നില്‍ സുരേഷ്‌ കേന്ദ്രത്തില്‍ എത്തിയതോടെയാണ്‌ ജില്ലയ്‌ക്ക്‌ ഈ അസുലഭ സൗഭാഗ്യം കൈവന്നത്‌. നാല്‌ മന്ത്രിമാരുള്ള മറ്റേതെങ്കിലും ജില്ലയുണ്ടോയെന്ന്‌ ഈ 640 എണ്ണത്തില്‍നിന്ന്‌ ‘സോര്‍ട്ട്‌ ഔട്ട്‌’ ചെയ്യാന്‍ അല്‍പ്പം നേരമെടുക്കും.

പാര്‍ട്ടിയില്‍ ആദ്യം വന്നയാളെങ്കിലും വയലാര്‍ജി കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായ പ്രതിരോധവകുപ്പ്‌ മന്ത്രി ആന്റണിജിക്ക്‌ വളരെ പിന്നിലാണ്‌. പ്രവാസകാര്യനായ അദ്ദേഹത്തിന്റെ വകുപ്പുകൊണ്ട്‌ എന്ത്‌ പ്രയോജനമെന്ന്‌ ഒരു പ്രവാസിക്കുപോലും തിട്ടമില്ല. ഒരു കാര്യവുമില്ലാത്ത ഒന്നാണ്‌ പ്രവാസികാര്യമെന്നാണ്‌ എയര്‍ ഇന്ത്യ യാത്രക്കാരായ ചില ‘ക്രിമിനല്‍ പുള്ളികള്‍’ പറയുന്നത്‌. ഈ രണ്ടു ക്യാബിനറ്റന്‍മാര്‍ കഴിഞ്ഞാല്‍ ജില്ലയില്‍നിന്നുള്ള രണ്ടു സഹമന്ത്രിമാരാണ്‌ കെ.സി.വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും. കേരളത്തിന്‌ വൈദ്യുതി ചോര്‍ത്തുന്നുവെന്ന്‌ ആര്യാടന്‍ പറഞ്ഞതുകൊണ്ടാണ്‌ വേണുഗോപാലിന്‌ ‘ഊര്‍ജ്ജം’ മാറ്റി വ്യോമയാനം കൊടുത്തത്‌. ഇതാകുമ്പോള്‍ വല്ലപ്പോഴും വിമാനത്തില്‍ കേരളത്തില്‍ എത്താം, ഉടന്‍ തന്നെ മടങ്ങിപ്പോരുകയുമാവാം. 1996 മുതല്‍ വേണുഗോപാല്‍ ആലപ്പുഴ പ്രതിനിധീകരിക്കുകയാണ്‌. ആദ്യം എംഎല്‍എ, മന്ത്രി, പിന്നെ എംപി, കേന്ദ്രമന്ത്രി. ആലപ്പുഴയിലെ മുന്‍ മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരായ ‘സുധാകര-ഐസക്ക്‌ ചങ്ങാത്തം’ കാരണം അടുത്ത 20 വര്‍ഷത്തേയ്‌ക്ക്‌ ആലപ്പുഴയെക്കുറിച്ച്‌ വേണുഗോപാലിന്‌ പേടിവേണ്ട.

25 വര്‍ഷം മുമ്പു തുടങ്ങിവെച്ചതാണ്‌ ആലപ്പുഴ ബൈപാസ്‌. വാടക്കനാലിലെ പായല്‍ പല കുറി വാരി കോടികള്‍ തുലച്ചിട്ടും ബൈപാസ്‌ തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുന്നു. വകുപ്പ്‌ വ്യോമയാനമായതുകൊണ്ട്‌ ബൈപാസ്‌ ആകാശത്ത്‌ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരിക്കും ഇനി ആലോചന.

യുവാക്കള്‍ക്ക്‌ പുതുതായി തൊഴിലൊന്നും കൊടുക്കാനില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള സ്ഥിതിക്ക്‌ പുതിയ തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‌ കേരളത്തില്‍ പ്രത്യേകിച്ചു പണിയൊന്നുമില്ല. 25000 പേര്‍ക്ക്‌ ഉടന്‍ തൊഴില്‍ എന്ന്‌ ആക്രോശിച്ച്‌ അധികാരത്തില്‍ വന്നിട്ട്‌ ഇപ്പോള്‍ പറയുന്നു, യുവാക്കള്‍ സ്വയം തൊഴില്‍ സംരംഭകരാകണമെന്ന്‌. ആണല്ലോ, കാരുണ്യ ലോട്ടറിയില്‍ സംരംഭകത്വം നടത്തുന്ന ഒട്ടേറെ ചെറുപ്പക്കാര്‍ ആലപ്പുഴ ജില്ലയിലുണ്ട്‌.

മന്ത്രിയാകുന്നതിന്‌ മുന്നോടിയായി കൊടിക്കുന്നില്‍ സുരേഷ്‌, മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ളയുടെ അനുഗ്രഹം വാങ്ങിയതു നന്നായി. അഴിമതി നടത്തുംമുമ്പ്‌ അഴിമതിക്ക്‌ ശിക്ഷിക്കപ്പെട്ടു ജയില്‍ കിടന്ന ഒരാളുടെ അനുഗ്രഹം ശുഭദായകമാണ്‌. ഏതിനും വേണമല്ലോ ഒരു മുന്നൊരുക്കം. സ്വന്തം മകനുള്‍പ്പെടെ ആരെയും അനുഗ്രഹിക്കാന്‍ വശമില്ലാതിരിക്കുന്ന പിള്ളയ്‌ക്ക്‌ കൊടിക്കുന്നിലിനെ അനുഗ്രഹിക്കാന്‍ കഴിഞ്ഞത്‌ വലിയൊരു അനുഗ്രഹമായി.

ജനത്തിന്റെ മറവിയില്‍ അഴിമതി അലിഞ്ഞുപോകും എന്നതാണ്‌ ശശി തരൂരിന്റെ അനുഭവം. മാനവശേഷിയാണ്‌ അദ്ദേഹത്തിന്റെ വകുപ്പ്‌. 25 ല്‍ താഴെയുള്ള യുവതികളുടെ ഭാവി സുരക്ഷിതമായി. യുവാക്കളുടെ കാര്യം മാത്രമേ അറിയേണ്ടതുള്ളൂ. അവര്‍ക്കൊക്കെ പഴയ ഐപിഎല്‍ ‘വിയര്‍പ്പോഹരി’യുടെ ഒരു വിഹിതം നല്‍കുമായിരിക്കും. അതുകൊണ്ട്‌ ആലപ്പുഴ ജില്ലക്കാര്‍ അധികം ഞെളിയരുത്‌, ഒടിഞ്ഞുപോകും.

>> കെ.എ.സോളമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.