Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചമ്പക്കുളത്തിന്റെ ചന്ദനപ്പൊട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 09:18 pm IST
in Vicharam

ഒരു വ്യക്തിസത്തയുടെ മേല്‍ സമസ്കന്ധമായ മറ്റൊരു വ്യക്തി ചേതനയുടെ ചിത്രകൂട സമാവേശനത്തിന്‌ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ടാവാം. ആകസ്മികമായ ഒരു വാക്ക്‌, അപ്രതീക്ഷിതമായ ഒരു നോട്ടം ഇതൊക്കെ വ്യക്തിബന്ധങ്ങളുടെ സ്ഥിരീകരണത്തിനും രൂപപ്പെടലിനും ചിരപ്രതിഷ്ഠതത്വത്തിനും ന്യായമായ കാരണങ്ങളായി ഭവിക്കാം. മനുഷ്യമനസ്സ്‌ ഇഷ്ടാനിഷ്ടങ്ങളില്‍ ഉടക്കിക്കിടക്കുന്നു. അവ്യാഖ്യേയമോ അതിവ്യാഖ്യേയമോ ആയ ഒരു പ്രഭാവലയം സുദൃഢ സ്നേഹബന്ധത്തിന്‌ ചുറ്റുമുണ്ടാവും. വ്യക്തിമനസ്സിന്‌ ആകര്‍ഷണവും വികര്‍ഷണവും ഉണ്ട്‌. ആകര്‍ഷണം വ്യക്തിമനസ്സുകളെ അഷ്ടബന്ധമിട്ടുറപ്പിക്കുന്നു. ഈ അടുപ്പിക്കലിനും അകറ്റലിനും പ്രേരണകളും ഉണ്ടാവാം. കണ്ടുനിക്കലും കവിഞ്ഞുനല്‍കലും സ്നേഹാദരങ്ങള്‍ക്ക്‌ മിനുക്ക്‌ നല്‍കുന്നു. ഗുരുശിഷ്യബന്ധമാവട്ടെ, ഭാര്യാഭര്‍ത്തൃബന്ധമാവട്ടെ, സ്നേഹബന്ധം മനുഷ്യമനസ്സിലെ സമാനവികാരങ്ങളുടെ ചേര്‍ച്ചകൊണ്ട്‌ രൂപമെടുക്കുന്നു; ദൃഢീകൃതമാകുന്നു. ബഹുശ്ശതം ശിഷ്യഗണങ്ങളേയും സഹപ്രവര്‍ത്തകരേയും അസൂയാര്‍ഹമാംവിധം തന്നിലേക്ക്‌ അടുപ്പിച്ച്‌ നിര്‍ത്താന്‍ പ്രൊഫ.കെ.വേലായുധന്‍ നായര്‍ എന്ന അപൂര്‍വമാസ്മരികതയ്‌ക്ക്‌ കഴിഞ്ഞതിന്റെ കാരണം ഇതാവാം.

കേരളത്തിലെ പ്രശസ്ത ഇംഗ്ലീഷ്‌ അധ്യാപകരില്‍ ഒരാളായിരുന്നു പ്രൊഫ.കെ.വേലായുധന്‍ നായര്‍ എന്ന കെ.വി.എന്‍. സാധാരണതയിലെ അസാധാരണതയായിരുന്നു ഈ അധ്യാപകന്‍. ഒരു കാലഘട്ടത്തിലെ അധ്യാപനതന്ത്രത്തിന്റെ സൂത്രധാരനാകുവാന്‍ സ്വഭാവികമായും അദ്ദേഹത്തിന്‌ കഴിഞ്ഞു. സര്‍വകലാശാലയുടെ ഔദ്യോഗിക വേഷവിധാനങ്ങള്‍ അണിയിച്ച്‌ അധ്യാപകരെ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍ പൊതുജനമധ്യത്തിലേക്ക്‌ ഇറക്കിക്കൊണ്ടുവന്നത്‌ എകെപിസിടിഎ യുടെ പ്രമുഖസാരഥി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നേട്ടമാണ്‌. ഇന്നത്തെ അവസ്ഥയില്‍ പോലും ഇത്തരം ഒരു സംഭവം അസാധാരണം എന്നേ പറയാനാകൂ. കെ.വി എന്റെ ഏത്‌ പ്രവൃത്തിക്കും ഒരു കെവിഎന്‍ ടച്ച്‌ ഉണ്ടായിരുന്നു. അതിന്റെ നിര്‍വഹണത്തെപ്പറ്റി അല്‍പ്പമൊക്കെ അഭിപ്രായവ്യത്യാസം ഉണ്ടായാലും പ്രവര്‍ത്തനതന്ത്രം പൂര്‍ണമായും വിജയമായിരുന്നു. അധ്യാപന തന്ത്രത്തില്‍പ്പോലും ഈ അപൂര്‍വത ദൃശ്യമായിരുന്നു.
പ്രൊഫ.എം.പി.പോള്‍, പ്രൊഫ.ഷെപ്പേര്‍ഡ്‌, പ്രൊഫ.സത്യവാഗീശ്വരയ്യര്‍ തുടങ്ങി കാലം എന്നും നമിച്ചുനില്‍ക്കുന്ന അധ്യാപകപ്രതിഭകളുടെ ശൈലിയായിരുന്നില്ല വേലായുധന്‍നായര്‍ സാറിന്റേത്‌. ചിലപ്പോഴത്‌ മേഘനിര്‍ഘോഷമാവാം; മറ്റു ചിലപ്പോള്‍ അത്‌ നീഹാരാര്‍ദ്രസാന്ത്വനമാവാം. പഠിപ്പിക്കുന്ന സാഹിത്യകൃതി ഏതായാലും ആരുടേതായാലും സാറിന്റെ സമീപനരീതിയിലായിരുന്നു അതിന്റെ പ്രത്യേകത. ഷേക്സ്പിയര്‍ പോലെ തന്നെ ബര്‍ണാര്‍ഡ്ഷായും ഷെല്ലിയും കീറ്റ്സും ബ്രൗണിംഗും അസൂയ തോന്നിപ്പിക്കുംവിധം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. ആംഗലേയഭാഷാവേഷ ശൈലികള്‍ കേരളത്തിലെ ഇംഗ്ലീഷ്‌ അധ്യാപന രംഗത്തേക്ക്‌ അനുപമിതമാംവിധം കൂട്ടിയോജിപ്പിക്കാന്‍ സാറിന്‌ കഴിഞ്ഞു. കേരളത്തിലെ ഇംഗ്ലീഷ്‌ പഠനത്തിന്‌ ചമ്പക്കുളത്തിന്റെ ശാശ്വത സംഭാവനയാണ്‌ ഈ ചന്ദനപ്പൊട്ട്‌. ഒരു ഭാവഗാനത്തിന്റെ വികാരസാന്ദ്രതയോടെ ഇംഗ്ലീഷ്‌ കവിതകള്‍ ചൊല്ലിയിരുന്ന പ്രൊഫ.എസ്‌.എ.വാസുദേവയ്യര്‍, കാളിദാസകൃതികളുടെ അതിസൂക്ഷ്മതലങ്ങള്‍പോലും വിദ്യാര്‍ത്ഥികള്‍ക്ക്‌ മുമ്പില്‍ ഉന്മീലനം ചെയ്ത പ്രൊഫ. ചന്ദ്രശേഖരന്‍ തുടങ്ങിയ അധ്യാപകര്‍ ഉള്‍പ്പെട്ട അന്നത്തെ എസ്‌.എന്‍.കോളേജിലെ ഭാഷാവകുപ്പ്‌ കേരളത്തിന്റെ തന്നെ അഭിമാനമായിരുന്നു. അതിന്റെ വിഖ്യാതനായ സാരഥി ആയിരുന്നു പ്രൊഫ.കെ.വി.എന്‍.ഫ്യൂഡല്‍ പ്രഭാവത്തിന്റെ തലയെടുപ്പ്‌ ഈ അപൂര്‍വവ്യക്തിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം ദൃശ്യമായിരുന്നു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചു തന്നോടൊപ്പം പ്രവര്‍ത്തിപ്പിക്കുവാനും അവരില്‍ പടരുന്ന ജ്വാലയായി നിലനില്‍ക്കുവാനും കഴിഞ്ഞു എന്നതാണ്‌ പ്രൊഫ.കെ.വി.എന്നിന്റെ പ്രസക്തി.

വേലായുധന്‍ നായര്‍ സര്‍ എന്റെ ശ്വശുരനായിരുന്നു. സാധാരണേതരനായ അദ്ദേഹവുമായി അടുത്തു പെരുമാറാന്‍ അവസരം ലഭിച്ചത്‌ ഒരു ഭാഗ്യമായി കരുതുന്നു. സ്നേഹധനനായ പിതാവായും ശ്വശുരനായും മുത്തച്ഛനായും മാത്രമേ എനിക്ക്‌ അദ്ദേഹത്തെ ഓര്‍മ്മിക്കാനാകൂ. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങള്‍ക്ക്‌ സാക്ഷിയാകാന്‍ കഴിഞ്ഞു എന്നത്‌ ഈശ്വരിനിയോഗമാവാം.

ഡോ. എന്‍.ആര്‍.ഗോപിനാഥപിള്ള (കേരള സര്‍വകലാശാല മലയാള വിഭാഗത്തിലെ മുന്‍ അദ്ധ്യാപകനാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Mollywood

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.