Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്രത്തിന്റെ പുതിയ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 09:17 pm IST
in Vicharam

പാചകവാതക വില അടിക്കടി വര്‍ധിപ്പിച്ച്‌ ഉപഭോക്താക്കളെ ചുറ്റിക്കുന്നത്‌ കേന്ദ്രസര്‍ക്കാര്‍ ഒരു വിനോദമാക്കി മാറ്റിയ മട്ടുണ്ട്‌. ഏറ്റവും ഒടുവില്‍ 12 രൂപ വര്‍ദ്ധിപ്പിച്ച്‌ ക്രൂരതകാട്ടിയ സര്‍ക്കാര്‍ ഇനി ജനങ്ങളെ കൊള്ളയടിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തുകയാണ്‌. പാചകവാതകം സബ്സിഡിയില്ലാതെ കമ്പനികളില്‍ നിന്ന്‌ വാങ്ങണം. സബ്സിഡി പണമായി സര്‍ക്കാര്‍ നേരിട്ട്‌ ഉപഭോക്താവിന്‌ നല്‍കുമത്രെ. അടുത്തവര്‍ഷം മുതല്‍ ഇത്‌ നടപ്പാക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ആധാര്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പാചകവാതക സബ്സിഡി തുക കേന്ദ്രസര്‍ക്കാര്‍ മുന്‍കൂറായി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നാണ്‌ വാഗ്ദാനം. ഈ സംവിധാനം നിലവില്‍വരുന്ന അടുത്ത ജൂലൈ മുതല്‍ ഉപഭോക്താക്കള്‍ വിപണി വില നല്‍കി ഗ്യാസ്‌ ഏജന്‍സികളില്‍ നിന്നു സിലിണ്ടര്‍ വാങ്ങുന്നവിധമാണ്‌ നടപടികള്‍ തുടരുന്നത്‌. സബ്സിഡികള്‍ പൂര്‍ണമായും നിര്‍ത്തി എണ്ണക്കമ്പനികളെ സഹായിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം. കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ മുഖേനയാണു സബ്സിഡി നല്‍കിപോന്നത്‌. ഈ സംവിധാനത്തിനാണു മാറ്റമുണ്ടാകുന്നത്‌. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ അഞ്ചു ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. നിലവില്‍ ഉപഭോക്താക്കള്‍ക്ക്‌ 435 രൂപയ്‌ക്ക്‌ പാചകവാതക സിലിണ്ടറുകള്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ 500 രൂപ സബ്സിഡിയായി എണ്ണക്കമ്പനികള്‍ക്കു നല്‍കുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സബ്സിഡി തുകയായ 500 രൂപ മുന്‍കൂറായി ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തും. ഈ തുകയും ചേര്‍ത്തു വിപണി വിലയ്‌ക്ക്‌ ഏജന്‍സികളില്‍ നിന്നു സിലിണ്ടറുകള്‍ വാങ്ങണമെന്നാണ്‌ വ്യവസ്ഥ.

ഓരോ തവണയും സിലിണ്ടര്‍ വാങ്ങിയ ശേഷം അടുത്ത ഗഡു സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുമെന്നാണ്‌ ഉപഭോക്താക്കളെ ധരിപ്പിക്കാന്‍ പോകുന്നത്‌. ഇതനുസരിച്ചു കേരളത്തില്‍ ആദ്യത്തെ ആറു സിലിണ്ടറുകള്‍ക്കു കേന്ദ്രവും പിന്നീടുള്ള മൂന്നു സിലിണ്ടറുകള്‍ക്കു സംസ്ഥാന സര്‍ക്കാരുമാണു സബ്സിഡി നല്‍കുക. ഒന്‍പതു സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ 4,500 രൂപ സബ്സിഡിയായി ലഭിക്കും. ആധാര്‍ കാര്‍ഡ്‌ നമ്പറുകളെ ബാങ്ക്‌ അക്കൗണ്ടുകളുമായും ഗ്യാസ്‌ കണക്ഷന്‍ നമ്പറുകളുമായും ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗമാണു പുതിയ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്‌. പാചകവാതകത്തിനു പുറമേ ഭക്ഷ്യ പൊതുവിതരണ മേഖലയിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്‌. സാമ്പത്തിക പരിഷ്കരണമെന്ന ഓമനപ്പേരിലാണ്‌ ജനങ്ങളെ കൊള്ളയടിക്കാനുള്ള പുതിയ തന്ത്രം മെനയുന്നത്‌. ഒരുതരത്തിലും നടപ്പാക്കാന്‍ കഴിയാത്ത പദ്ധതിയാണിതെന്ന കാര്യത്തില്‍ സംശയമില്ല. സബ്സിഡി തുക ഉപഭോക്താവിന്‌ ലഭിക്കാന്‍ പോകുന്നില്ല.
കോടിക്കണക്കായ ഉപഭോക്താവിന്‌ സബ്സിഡി തുക യഥാസമയം നല്‍കാനുള്ള സംവിധാനമില്ല. കൃത്യതയോടെ ജനങ്ങളെ സേവിക്കാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥ വൃന്ദവുമില്ല. ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി ഈ പഴുത്‌ ഉപയോഗപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ഈ പരിഷ്ക്കാരമാണ്‌ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍പോകുന്നത്‌. അതുകൊണ്ടുതന്നെ കക്ഷിവ്യത്യാസമന്യേ എല്ലാ വിഭാഗവും ഈ നീക്കത്തെ ചെറുത്തേ മതിയാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.