Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആറന്മുളക്ക്‌ മരണമണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 09:33 pm IST
inVicharam

കേരളത്തില്‍ ഇപ്പോള്‍ തന്നെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിക്കഴിഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിയ്‌ക്ക്‌ പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതായുള്ള മോണ്‍ടെക്‌ സിംഗ്‌ ആലുവാലിയ യുടെ പ്രഖ്യാപനം മലയാളികളെ ക്ഷുഭിതരാക്കിയിരിക്കുകയാണ്‌. പദ്ധതി പ്രദേശത്തുവരുന്ന 500 ഏക്കര്‍ ഭൂമിയിലെ നെല്‍വയല്‍ നികത്താനുമുള്ള അനുമതിയും അദ്ദേഹം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ പത്ത്‌ വര്‍ഷമായി കൃഷി ചെയ്യാത്ത നെല്‍വയലുകളാണ്‌ നികത്തുന്നത്‌. ഇവിടെ കൃഷി നടക്കുന്നില്ലെന്ന സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ ഈ അനുമതി. ഇതോടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്‌. ആലുവാലിയയുടെ ഭാഷ്യം കേരളം ഭക്ഷ്യ സുരക്ഷയില്‍ അല്ല ശ്രദ്ധിക്കേണ്ടത്‌, മറിച്ച്‌ ടൂറിസം, ഐടി വികസനത്തിനാണെന്നും ഭക്ഷ്യസുരക്ഷ ഒരു സംസ്ഥാനത്തിന്റെ മാത്രം ബാധ്യതയല്ലെന്നുമാണ്‌. കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക്‌ അരി ആഹാരം നല്‍കുന്ന വയലുകള്‍ നികത്തി അവിടെ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കാനും ആഹ്വാനം ചെയ്യുന്നു. ആലുവാലിയ ഭൂമാഫിയയുടെ വക്താവായി മാറുകയാണെന്ന രൂക്ഷമായ ആരോപണവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്‌. ആറന്മുള പൈതൃക ഗ്രാമമാണ്‌. തനതായ സംസ്ക്കാരം കാത്തു സൂക്ഷിക്കുന്ന ഗ്രാമം. ആറന്മുളയില്‍ ഒരു വിമാനത്താവളം വരുന്നത്‌ നിലവിലുള്ള വിമാനത്താവള നിയമങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌. കേരളത്തിലെ നെല്‍വയലുകള്‍ ഇപ്പോള്‍ തന്നെ ഭൂമാഫിയ കയ്യടക്കി നാണ്യവിളകളിലേയ്‌ക്കും ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലേയ്‌ക്കും മാറുകയാണ്‌. ആലുവാലിയയുടെ സ്വപ്നവും ‘ഉയരങ്ങളിലേയ്‌ക്കുള്ള’ വികസനം ആണ്‌.

കേരളത്തിലുണ്ടായിരുന്ന ഒന്‍പതു ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഇപ്പോള്‍ തന്നെ രണ്ടുലക്ഷമായി ചുരുങ്ങിക്കഴിഞ്ഞു. നെല്‍വയലിനോടൊപ്പം അപ്രത്യക്ഷമാകുന്നത്‌ കേരളത്തിന്റെ തനതായ കാര്‍ഷിക സംസ്ക്കാരം മാത്രമല്ല, നീര്‍ത്തടങ്ങളും ആണ്‌. ഇവ ജലസംരക്ഷണത്തിനായുള്ള പ്രകൃതിയുടെ സംഭാവനയാണ്‌. ഇത്‌ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ മാത്രമല്ല ബാധിയ്‌ക്കുന്നത്‌. ഇവിടത്തെ കുടിവെള്ളലഭ്യത കൂടിയാണ്‌. ഇപ്പോള്‍തന്നെ കാലവര്‍ഷം എന്ന പ്രതിഭാസം കേരളത്തില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. കേരളത്തിലെ നിബിഢവനങ്ങള്‍ ശുഷ്ക്കിച്ചത്‌ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചിരിക്കുകയാണ്‌. മഴവെള്ളം ഊര്‍ന്നിറങ്ങി സംഭരിക്കാന്‍ വയലുകളോ നീര്‍ത്തടങ്ങളോ ഇല്ലാതാകുന്നതോടെ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ കുടിവെള്ളത്തിന്റെ സ്വയംപര്യാപ്തതയാണ്‌.
ജലസംഭരണത്തിനുള്ള പ്രകൃതിയുടെ വരദാനം നശിപ്പിച്ച്‌ കുടിവെള്ളത്തിന്‌ പോലും സ്വയം പര്യാപ്തത നഷ്ടപ്പെടാന്‍ പോകുന്ന കേരളത്തിനാണ്‌ വികസനം എന്നാല്‍ ടൂറിസം വികസനമാണെന്ന്‌ ആലുവാലിയയുടെ വ്യാഖ്യാനം. അദ്ദേഹം ലക്ഷ്യമിടുന്ന വിദേശനാണ്യം ജല സ്വയംപര്യാപ്തത ലഭ്യമാക്കുകയില്ലല്ലോ. വിമാനത്താവള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌ 2005 ല്‍ ആണ്‌. വെറും ഗ്രാമപ്രദേശമായ, പ്രവാസി മലയാളികളില്ലാത്ത ആറന്മുളയില്‍ വിമാന ത്താവളത്തിന്‌ അനുമതി നല്‍കിയത്‌ കെജിഎസ്‌ ഗ്രൂപ്പിനെ പ്രീണിപ്പിക്കാനാണ്‌. നിലം നികത്താനുള്ള മണ്ണ്‌ പദ്ധതി പ്രദേശത്തുനിന്നുതന്നെ ലഭ്യമാകുമെന്നും പുറത്തുനിന്ന്‌ കൊണ്ടുവരേണ്ടതില്ലെന്നുമാണ്‌ കെജിഎസ്‌ ഗ്രൂപ്പിന്റെ വിശദീകരണം.

ആറന്മുള വള്ളംകളിയും വള്ളംകളി സദ്യയും എല്ലാം ഇവിടത്തെ കാര്‍ഷിക സംസ്ക്കാരത്തിന്റെ ഭാഗമായ ആഘോഷമാണ്‌. ഇവിടെയാണ്‌ വിമാനത്താവളം കൊണ്ടുവരുന്നത്‌. ഈ പ്രദേശത്തുകൂടി ഒഴുകുന്ന തോട്ടിലെ നീരൊഴുക്കും വയല്‍ നികത്തല്‍ തടസ്സപ്പെടുത്തും. അതുകൊണ്ട്‌ തോടിന്റെ ഗതി തിരിച്ചുവിടണമെന്നാണ്‌ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റണ്‍വേയ്‌ക്കും ചരക്കു കയറ്റുന്ന സ്ഥലത്തിനും ടാക്സി പാതയ്‌ക്കും മാത്രമാണ്‌ നെല്‍വയല്‍ നികത്തുന്നത്‌ എന്ന്‌ വനം പരിസ്ഥിതി മന്ത്രാലയങ്ങള്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തിന്‌ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കെജിഎസ്സിന്റെ ഭൂമിയില്‍ യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തി. എമെര്‍ജിംഗ്‌ കേരളയോടുള്ള എതിര്‍പ്പിന്റെ അടിസ്ഥാന കാരണം വികസന വിരോധമല്ല, മറിച്ച്‌ കേരളത്തിന്റെ വനങ്ങളും തണ്ണീര്‍ത്തടങ്ങളും വയലുകളും നശിപ്പിച്ച്‌ സാംസ്ക്കാരിക തനിമ നഷ്ടപ്പെടുത്തി കേരളത്തെ കേരളമല്ലാതാക്കുന്നതിനെതിരെയാണ്‌. കേരള വികസനം എന്നാല്‍ സര്‍ക്കാരിന്റെ കൃഷിനാശവും സാംസ്ക്കാരിക ശോഷണവും കുടിവെള്ള ക്ഷാമവും എല്ലാം ആണെന്നത്‌ ഒരു വസ്തുതയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.