Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്തരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 10:56 pm IST
inVicharam

കോടതി വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗിന്‌ പ്രത്യേക മാര്‍ഗ്ഗരേഖ വേണ്ടെന്ന്‌ പറയുന്ന സുപ്രീംകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കോടതി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവ കോടതിയലക്ഷ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. കോടതിയലക്ഷ്യം എന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തൂങ്ങുന്ന ഡമൊക്ലിസിന്റെ വാളാണല്ലൊ. വാര്‍ത്തകള്‍ക്ക്‌ മാര്‍ഗരേഖ ഉണ്ടാക്കേണ്ടെന്ന്‌ പറയുമ്പോഴും അവശ്യഘട്ടങ്ങളില്‍ ചില റിപ്പോര്‍ട്ടിംഗുകള്‍ കോടതിയ്‌ക്ക്‌ തടയാമെന്ന്‌ സുപ്രീംകോടതി ബെഞ്ച്‌ അഭിപ്രായപ്പെട്ടു. ഇത്‌ ഒരു നിവാരണ നടപടി മാത്രമാണ്‌. അല്ലാതെ മാധ്യമ നിയന്ത്രണമല്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ 19, 21 വകുപ്പുകള്‍ അഭിപ്രായ സ്വാതന്ത്ര്യവും ജീവിയ്‌ക്കാനുള്ള അവകാശവും ഉറപ്പുനല്‍കുന്നുണ്ട്‌. ആവശ്യമെന്ന്‌ തോന്നിയാല്‍ വാര്‍ത്ത കൊടുക്കുന്നത്‌ തടയുമെന്നല്ലാതെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല. അതേസമയം ഏതെങ്കിലും കേസ്‌ പരിഗണിക്കുമ്പോള്‍ അവ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ തടയാന്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും അധികാരമുണ്ടെന്നും ഭരണഘടനയനുസരിച്ച്‌ ലക്ഷ്മണ രേഖ ഏതെന്ന്‌ മനസ്സിലാക്കി വേണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ ജഡ്ജും അഭിഭാഷകരും തമ്മില്‍ നടക്കുന്ന ആശയവിനിമയം പോലും വാര്‍ത്തയാകാറുണ്ടല്ലൊ.

കോടതി എങ്ങനെ വിശദീകരിച്ചാലും ഈ ഉത്തരവ്‌ ഒരു ഭാഗിക മാധ്യമ വിലക്കായി മാത്രമേ കാണാനാകൂ. ഒരാള്‍ക്ക്‌ തന്റെ കേസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ മാറ്റിവെയ്‌ക്കാനുള്ള അവകാശമുണ്ട്‌ എന്ന പ്രഖ്യാപനം ഇതിന്‌ തുല്യമാണ്‌. ഇത്‌ ഇത്തരം അപേക്ഷകളുടെ അമിതപ്രവാഹത്തിന്‌ വഴിവെച്ച്‌ ജുഡീഷ്യറിയ്‌ക്ക്‌ തന്നെ കുരുക്കാകാന്‍ സാധ്യതയുണ്ട്‌. പ്രത്യേകിച്ച്‌ രാഷ്‌ട്രീയ നേതാക്കളും സമൂഹത്തിലെ ഉന്നതരും. ഇങ്ങനെ കേസ്‌ മാറ്റിവയ്‌ക്കല്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും തടയിടുന്നു. ഇതോടൊപ്പം ജനങ്ങള്‍ക്ക്‌ ജുഡീഷ്യറിയിലുള്ള വിശ്വാസശോഷണത്തിനും കാരണമായേക്കാം. രഹസ്യ വിസ്താരം വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ്‌ അനുവദിക്കാറ്‌. മറ്റുള്ള കേസുകളില്‍ മാധ്യമവാര്‍ത്ത തെറ്റാണെങ്കില്‍ കോര്‍ട്ടലക്ഷ്യ നടപടികളാണ്‌ സ്വീകരിച്ചുവരുന്നത്‌ പരസ്യമായ നീതി നീതിനിര്‍വഹണസംവിധാനത്തിന്റെ അടിസ്ഥാന ശിലയാണല്ലൊ. പത്രങ്ങളും മാധ്യമങ്ങളും സമാന്തരമായ വിചാരണ നടത്തുന്നുണ്ടെന്നും ഇത്‌ വിധിയെ സ്വാധീനിക്കാന്‍ പ്രേരകമായേക്കാം എന്നുമുള്ള ആശങ്ക ഉയരാറുണ്ട്‌. ശിക്ഷിക്കാന്‍ മാത്രമല്ല നീതി നിര്‍വഹണം ഫലപ്രദമായി നടപ്പാക്കുന്നതിനാണ്‌ കോടതിയലക്ഷ്യം എന്ന വകുപ്പ്‌ നിലനില്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കുന്നു.

താല്‍ക്കാലിക വിലക്ക്‌ അഭിപ്രായ സ്വാതന്ത്ര്യവും നീതിന്യായ നിര്‍വഹണവും സന്തുലിതമാക്കാന്‍ അനിവാര്യമാണെന്നാണ്‌ കോടതിയുടെ വിലയിരുത്തല്‍. ഇത്‌ വാര്‍ത്തകളെ നിര്‍വീര്യമാക്കുകയല്ല, മറിച്ച്‌ സാമൂഹിക താല്‍പ്പര്യ സംരക്ഷണം ലക്ഷ്യമിട്ടാണെന്നും വിശദീകരണമുണ്ട്‌. പ്രസിദ്ധീകരണം തടഞ്ഞുകൊണ്ടുള്ള വിധി ചോദ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക്‌ കോടതി അവകാശവും നല്‍കുന്നത്‌. മുന്‍വിധിയോടെ വിചാരണയെ സമീപിക്കുമെന്ന ഭീതിയുണ്ടെങ്കില്‍ മാത്രമാണ്‌ റിപ്പോര്‍ട്ടിംഗിനുള്ള താല്‍ക്കാലിക നിരോധനം. കോടതി നടപടികളിലെ നീതിപൂര്‍വമായ സുതാര്യത നീതിയുടെ ഭാഗം തന്നെയാണ്‌. പക്ഷെ കോടതിയില്‍ നടക്കുന്നതെന്തെന്നറിയാനും അത്‌ ജനങ്ങളെ അറിയിക്കാനും മാധ്യമങ്ങള്‍ക്കും അവകാശമുണ്ട്‌. മാധ്യമനിയന്ത്രണം എന്നത്‌ ചര്‍ച്ചാവിഷയമാകുമ്പോള്‍ മാധ്യമ നിയന്ത്രണം എന്നാല്‍ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം എന്ന്‌ വ്യാഖ്യാനിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന കാലഘട്ടത്തില്‍ ഉന്നതരുടെ പെണ്‍വാണിഭ കേസിലെ പങ്കും മറ്റും ഈ വിധം സെന്‍സേഷണലൈസ്‌ ചെയ്യപ്പെടുന്നുണ്ട്‌. താല്‍ക്കാലിക നിരോധനം കോടതിയലക്ഷ്യത്തിന്റെ പേരില്‍ ശിക്ഷാനടപടികള്‍ക്ക്‌ വിധേയനാകുന്നതില്‍നിന്ന്‌ സംരക്ഷണം നല്‍കുമെന്ന്‌ കോടതി പറയുമ്പോഴും താല്‍ക്കാലിക-ഭാഗിക നിരോധവും നിരോധനം തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.