Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എമര്‍ജിംഗ്‌ ഭൂമാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2012, 09:42 pm IST
inVicharam

എമര്‍ജിംഗ്‌ കേരളയുടെ വിവാദമായതും ഒഴിവാക്കേണ്ടതുമായ നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ധര്‍മ്മടം, ദേവികുളം, പീരുമേട്‌ പദ്ധതികള്‍ വീണ്ടും വെബ്സൈറ്റില്‍ പ്രത്യക്ഷമായതോടെ വിവാദങ്ങള്‍ കൊഴുക്കുകയാണ്‌. മാത്രമല്ല ഇപ്പോള്‍ സാംസ്കാരിക കേരളത്തെയും വില്‍പ്പനചരക്കാക്കി നിശാനൃത്ത ശാലക്കും പദ്ധതിയിടുന്നതായി പുതിയ വിവരം സാംസ്കാരികശോഷണം അനുഭവപ്പെടുന്ന കേരളത്തെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്‌. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന എമര്‍ജിംഗ്‌ കേരള സംഗമം ഈ മാസം 12 മുതല്‍ 14 വരെ കൊച്ചിയില്‍ അരങ്ങേറാനിരിക്കെയാണ്‌ വിവാദങ്ങളില്‍ നീലനിറംകൂടി കലര്‍ന്ന്‌ കത്തിക്കയറുന്നത്‌. വികസനം എല്ലാ മലയാളികളുടെയും ആഗ്രഹമാണെങ്കിലും അത്‌ പ്രകൃതിവിഭവങ്ങളെയും കേരള സ്ത്രീത്വത്തെയും വില്‍പ്പനച്ചരക്കാക്കി ആകരുത്‌ എന്ന നിര്‍ബന്ധബുദ്ധി മലയാളിക്കുണ്ട്‌. എമര്‍ജിംഗ്‌ കേരളയില്‍ ഒരിഞ്ചുഭൂമി പോലും വില്‍ക്കില്ല എന്ന്‌ പറയുമ്പോഴും കേരളം മുഴുവന്‍ പാട്ടത്തിന്‌ കൊടുത്ത്‌ എമര്‍ജിംഗ്‌ ഭൂമാഫിയക്കാണ്‌ ഈ നിക്ഷേപകസംഗമം വഴിയൊരുക്കുന്നതെന്ന ആശങ്ക ഉയരുന്നുണ്ട്‌. ഏത്‌ പദ്ധതി വിവാദമായാലും ഇടത്‌-വലതുപക്ഷ സര്‍ക്കാരുകള്‍ അവയെ ന്യായീകരിക്കുന്നത്‌ അത്‌ മുന്‍സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന വാദമുന്നയിച്ചാണ്‌. മുന്‍സര്‍ക്കാരിന്റെ തെറ്റുകള്‍ അരക്കിട്ടുറപ്പിക്കാനല്ല, തിരുത്തി ജനക്ഷേമം ഉറപ്പുവരുത്താനാണ്‌ ജനങ്ങള്‍ മാറി മാറി വോട്ടുചെയ്യുന്നത്‌. തികച്ചും നീതിരഹിതമായ ഇന്‍കെല്‍ പദ്ധതിയും ആറന്മുള വിമാനത്താവളവും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉത്തരവിറക്കി എന്നതുകൊണ്ടുമാത്രം ഇടതുനയത്തെ അപലപിക്കുന്ന ഈ സര്‍ക്കാര്‍ എന്തിന്‌ തുടരണമെന്ന പ്രസക്തമായ ചോദ്യം ഈ വേളയില്‍ ഉയരുന്നു. എമര്‍ജിംഗ്‌ കേരള ആസൂത്രണം ഇന്‍കെലിന്റെയും ടൂറിസംവകുപ്പിന്റെയും സംയുക്ത സംരംഭമാണോ എന്ന്‌ പോലും സംശയം ഉയരുന്നു.

ഇപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ നിര്‍മ്മാണവും ജല അതോറിറ്റിയുടെ നീന്തല്‍ക്കുളം നികത്തി എക്സിബിഷന്‍ ഗ്രൗണ്ടും സ്ഥാപിക്കാനുള്ള നീക്കവും ഒഴിവാക്കി. പക്ഷെ പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന പദ്ധതികള്‍ പ്രകാരം കേരളത്തിന്റെ 74 ശതമാനം ഭൂമിയും വനവും ജലശേഖരവും സ്വകാര്യവ്യക്തികള്‍ക്ക്‌ കൈമാറ്റം ചെയ്യപ്പെടും. ഏറ്റവും ഒടുവില്‍ കോടതിയില്‍ കേസായിരുന്ന വിഴിഞ്ഞം കൊട്ടാരവും അനുബന്ധ പ്രദേശങ്ങളും രവിപിള്ള ഗ്രൂപ്പിന്‌ കൈമാറാനും വെളി ടൂറിസ്റ്റ്‌ വില്ലേജിനോട്‌ ചേര്‍ന്നുള്ള 18 ഏക്കറില്‍ നിശാനൃത്തശാലകളും മദ്യശാലകളും അടങ്ങുന്ന കുടുംബ ഉല്ലാസകേന്ദ്രം സ്ഥാപിക്കാനുമാണ്‌ നീക്കം. പ്രതീക്ഷിച്ചപോലെ ടി. ബാലകൃഷ്ണന്‍ ചെയര്‍മാനായുള്ള ഇന്‍കെല്‍ ആണ്‌ ‘നിശാ ജീവിതമേഖല’ നിര്‍മ്മിക്കാന്‍ 200 കോടി രൂപ മുടക്കുന്നത്‌. മദ്യശാലകള്‍, തീമാറ്റിക്‌ റസ്റ്റോറന്റുകള്‍, കാബറെ തീയേറ്ററുകള്‍, ഡിസ്കോതെക്കുകള്‍ മുതലായ നവീന വിനോദശാലകള്‍ തുറന്ന്‌ മദ്യകേരളത്തെ വ്യഭിചാരകേരളമാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടും. വനം-റവന്യൂ വകുപ്പിന്റെ ഭൂമിയാണ്‌ അടിയറവെക്കുന്നത്‌. ഉമ്മന്‍ചാണ്ടിയുടെ വിനീതവിധേയനായി വനംമന്ത്രി സഹകരിക്കാന്‍ തയ്യാറായപ്പോള്‍ റവന്യൂമന്ത്രി ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. കരയും കടലും റോഡുകള്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതുകയാണ്‌.

കോവളം ബൈപാസ്‌ നാലുവരിപ്പാത ഉപേക്ഷിച്ച്‌ രണ്ടുവരിയാക്കി ബാക്കി ഭൂമി ഷോപ്പിംഗ്‌ കോംപ്ലക്സിന്‌ വിട്ടുനല്‍കാനാണ്‌ നീക്കം. എവിടെയെല്ലാം വയലുകളോ കെട്ടിടം ഉയരാത്ത ഭൂമിയോ നിരക്കാത്ത കുന്നുകളും മലകളും തണ്ണീത്തടങ്ങളും ഉണ്ടോ അതെല്ലാം നശിപ്പിക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ്‌ എമര്‍ജിംഗ്‌ കേരള തെളിയിക്കുന്നത്‌. ഇതെല്ലാം തൊഴിലവസരം സൃഷ്ടിക്കാനാണെന്നാണ്‌ മുഖ്യമന്ത്രിയുടെ ന്യായീകരണം.
പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ എതിര്‍പ്പുമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരും എമര്‍ജിംഗ്‌ കേരളക്കെതിരെ രംഗത്തുണ്ട്‌. 10 വര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം തൊഴിലവസരങ്ങളാണ്‌ പുതിയ തലമുറയെ സ്വാധീനിക്കാന്‍ വാഗ്ദാനംചെയ്യുന്നത്‌. നഗരം വികസിക്കുമ്പോള്‍ നഗരജനസംഖ്യ ഉയരുമെന്നും അവരുടെ ഉല്ലാസം ലക്ഷ്യമിട്ടാണ്‌ കുടുംബ ഉല്ലാസപദ്ധതികള്‍ എന്നും വിശദീകരണമുണ്ട്‌. എന്തായാലും എമര്‍ജിംഗ്‌ കേരള വഴി 14,0328 ഏക്കറും 38975 ഏക്കറും വിസ്തൃതിയുള്ള രണ്ട്‌ മേഖലകളാണ്‌ ഉയരുക. നിശാമേഖലക്ക്‌ നീക്കിവെക്കുന്നത്‌ 200 കോടി, നഗര ഉല്ലാസമേഖലക്ക്‌ 300 കോടി. കേരളത്തില്‍ എമര്‍ജിംഗ്‌ കേരള കൊണ്ടുവരുന്ന വികസനം ഏതുതരമായിരിക്കുമെന്ന്‌ വിഭാവനം ചെയ്യുക വളരെ എളുപ്പമാണ്‌. ജിമ്മില്‍ പ്രഖ്യാപിച്ച വികസനം 30,000 കോടിയുടേതായിരുന്നു. വല്ലാര്‍പാടം പദ്ധതിയല്ലാതെ മറ്റൊന്നും പ്രാവര്‍ത്തികമായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.