Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ പ്രധാനമന്ത്രി ഇന്ത്യക്ക്‌ ബാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2012, 09:37 pm IST
inVicharam

കല്‍ക്കരി കുംഭകോണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ രാജിവയ്‌ക്കണം എന്ന ആവശ്യത്തിന്മേല്‍ സഭാസ്തംഭനം തുടരുമ്പോള്‍ 2ജി കുംഭകോണം അന്വേഷിക്കുന്ന ജോയിന്റ്‌ പാര്‍ലമെന്ററി കമ്മറ്റി (ജെപിസി)യില്‍നിന്ന്‌ പ്രതിപക്ഷമായ ബിജെപി രാജിവയ്‌ക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോഴും ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികള്‍ക്ക്‌ നേരിട്ടും പരോക്ഷമായും ഉത്തരവാദിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ലോകത്തിന്‌ മുന്നില്‍ ലജ്ജാശൂന്യനായി നിലകൊള്ളുന്നു. ഈ പ്രധാനമന്ത്രി ഇന്ത്യയ്‌ക്ക്‌ ബാധ്യതയായി മാറിയിരിക്കുന്നു. 2-ജി കുംഭകോണം, ദല്‍ഹി എയര്‍പോര്‍ട്ട്‌ കുംഭകോണം, ഊര്‍ജ കുംഭകോണം ഇങ്ങനെ സര്‍ക്കാരിന്റെ അക്കൗണ്ടന്റായ സിഎജി കണ്ടെത്തിയ കുംഭകോണ പട്ടിക നീളുന്നു. 2 ജി കുംഭകോണം 1,76,000 കോടി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കുംഭകോണം 76,000 കോടി, കല്‍ക്കരി കുംഭകോണം 1,86,000 കോടി. കോണ്‍ഗ്രസിന്റെ അഴിമതി പരമ്പര മുന്റെക്കോര്‍ഡുകള്‍ തകര്‍ത്താണ്‌ മുന്നേറുന്നത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ്‌ ലേലം ചെയ്യാതെ 194 കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ അനുവദിച്ചത്‌. 2006 ല്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ തീരുമാനിക്കുന്ന സമയത്ത്‌ ലേലം വേണമെന്ന്‌ ആസൂത്രണ കമ്മീഷനും കേന്ദ്ര കല്‍ക്കരി മന്ത്രാലയവും ഉരുക്ക്‌-ഖനി മന്ത്രാലയവും ധനകാര്യ വകുപ്പിന്റെ എക്സ്പെന്‍ഡിച്ചര്‍ വിഭാഗവും ആവശ്യപ്പെട്ടിട്ടും കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാതെ അനുവദിക്കുകയായിരുന്നു.

കോള്‍ഗേറ്റ്‌ എന്നു നാമകരണം ചെയ്യപ്പെട്ട ഈ മഹാകുംഭകോണത്തിലെ മുഖ്യകണ്ണിയായ പ്രധാനമന്ത്രി രാജിവെക്കണം എന്ന്‌ ആവശ്യപ്പെടുക ഉത്തരവാദിത്തബോധമുള്ള ഒരു പ്രതിപക്ഷത്തിന്റെ കടമയല്ലേ? ഖജനാവിലെ 1,86,000 കോടിയുടെ നഷ്ടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം വകുപ്പ്‌ കൈകാര്യം ചെയ്ത യുപിഎ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗിനല്ലേ? അപ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതില്‍ എന്ത്‌ അധാര്‍മികതയാണുള്ളത്‌? പക്ഷെ മന്‍മോഹന്‍സിംഗിന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നത്‌ ബോഫോഴ്സ്‌ കുംഭകോണ ഗുണഭോക്താവായ യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയാണ്‌. അപ്രതീക്ഷിതമായി മന്‍മോഹനെ പിന്താങ്ങി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ഉണ്ട്‌. സിപിഎം, സിപിഐ, ബിഎസ്പി മുതലായ കക്ഷികളുമായി വിശാല ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ ബിജെപി. 176 ടണ്‍ കല്‍ക്കരി 17 ബില്ല്യണ്‍ വിലമതിച്ചിരുന്നു എങ്കിലും സ്വകാര്യ കമ്പനികള്‍ക്ക്‌ കൈമാറിയത്‌ 51 ലക്ഷം കോടിക്കാണ്‌. ഇപ്പോള്‍ യുപിഎ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്‌ സിഎജിയെ ആണ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ 1,76,000 കോടി അഴിമതി സിഎജി പുറത്തുകൊണ്ടുവന്നപ്പോഴും അന്നത്തെ മന്ത്രി കപില്‍ സിബല്‍ സിഎജി റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ട്‌ പറഞ്ഞത്‌ സീറോ നഷ്ടമാണെന്നായിരുന്നല്ലൊ. ലേലം ആണ്‌ ഏറ്റവും നല്ല വില ലഭിക്കാനുള്ള വഴി എന്നറിഞ്ഞിട്ടും 2-ജിയിലും കല്‍ക്കരി ഗേറ്റിലും ലേലം അനുവദിച്ചില്ല.

പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ബിജെപി ചര്‍ച്ചാ ആവശ്യം തള്ളിയിരിക്കുകയാണ്‌. ഇപ്പോള്‍ പ്രധാനമന്ത്രി രാജിവച്ചാല്‍ ലോക്സഭ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഇതൊഴിവാക്കാനാണ്‌ ചര്‍ച്ച, സിബിഐ അന്വേഷണം, ജെപിസി അന്വേഷണം മുതലായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കുന്നതെന്ന്‌ വ്യക്തം. അപ്പോള്‍ ഉയരുന്ന ഒരു ചോദ്യം 2-ജി സ്പെക്ട്രം കേസില്‍ എ.രാജയെ അറസ്റ്റ്‌ ചെയ്തപ്പോള്‍ എന്തെ ഈ വാദം ഉയര്‍ത്തിയില്ല എന്നതാണ്‌. 58 ബ്ലോക്ക്‌ കല്‍ക്കരി പാടങ്ങള്‍ നല്‍കിയതില്‍ ഒന്നുമാത്രമാണ്‌ ഖാനന വിധേയമായത്‌. ഖാനികള്‍ ഉപയോഗിക്കാത്തതെന്തെന്നോ, അതിന്‌ പിഴ ഈടാക്കാത്തതെന്തെന്നോ ഉള്ള അന്വേഷണം പോലും നടക്കുന്നില്ല. ഇപ്പോള്‍ സിബിഐ കേസെടുത്ത്‌ പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുകയാണ്‌. ഒരാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കുമെന്നാണ്‌ പ്രതീക്ഷ. 14 പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പക്ഷെ നയപരമോ രാഷ്‌ട്രീയമോ ആയ വശങ്ങള്‍ സിബിഐ അന്വേഷണ പരിധിയില്‍ വരുന്നില്ല. ഇതിനിടയില്‍ 2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍നിന്നും ബിജെപി ഇറങ്ങിപ്പോയി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, കേന്ദ്രമന്ത്രി ചിദംബരം എന്നിവര്‍ സമിതിയ്‌ക്ക്‌ മുന്‍പില്‍ ഹാജരാകാത്തതില്‍ പ്രതിഷേധിച്ചാണിത്‌. ഉന്നതപദവിയിലുള്ള പ്രധാനമന്ത്രിയെയും ധനമന്ത്രിയേയും വിസ്തരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട്‌ കോണ്‍ഗ്രസ്‌ കൈക്കൊള്ളുമ്പോള്‍ ഈ കല്‍ക്കരി കുംഭകോണവും മറ്റൊരു ബോഫോഴ്സായി മാറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.