Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭൂമിയുടെ രക്ഷയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 09:39 pm IST
inVicharam

കുഴിച്ചും മണ്ണെടുത്തും ഇഷ്ടിക ചുട്ടും മാലിന്യം നിക്ഷേപിച്ചും രൂപാന്തരം വരുത്തിയും പാറപൊട്ടിച്ചും രാസമാലിന്യം തളിച്ചും കുന്നിടിച്ചും സ്ഫോടനങ്ങള്‍ നടത്തിയും ലോകമെമ്പാടും ഭൂമി നേരിടുന്ന നാശം ചെറുക്കുവാനുള്ള സമയമായി. ഭൂമിയോളം ഭൂമി ക്ഷമിച്ചു. തിരിച്ചടിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ പലയിടങ്ങളിലും കണ്ടു തുടങ്ങി. ഭൂമി കുലുക്കമായി, സുനാമിയായി, കൊടുങ്കാറ്റായി, കടല്‍ക്ഷോഭമായി, വരള്‍ച്ചയായി, പേമാരിയായി….. ഈ സാഹചര്യത്തിലാണ്‌ ഈ വര്‍ഷം ഏപ്രില്‍ 22 ന്‌ ലോകഭൂമിദിനം ആചരിക്കപ്പെടുന്നത്‌. ഭൂമിയെ ഈ നാശത്തില്‍നിന്നും കരകയറ്റുവാനുള്ള മുന്നൊരുക്കങ്ങല്‍ നടത്തുകയെന്നതാണ്‌ ഭൗമദിന ആപ്തവാക്യമായി ഐക്യരാഷ്‌ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്‌. ഭൂമിയുടെ വായുമണ്ഡലവും കടലും കരയും സര്‍വനാശം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഭൂമി ദിനം ആചരിക്കുന്നതിന്‌ വലിയ പ്രാധാന്യമുണ്ട്‌. ഒരു ദിവസത്തെ ആചരണംകൊണ്ട്‌ എല്ലാം നേരെയാക്കാമെന്നൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ നമ്മുടെ ഭൂമി നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച്‌ ഓര്‍ക്കുവാനും ഭൂമിയില്ലെങ്കില്‍ മനുഷ്യന്റെ ഇടം നഷ്ടപ്പടും എന്ന ചിന്ത വളര്‍ത്തുവാനും ഭൂമിയെ രക്ഷിക്കുവാനുള്ള നടപടി ആരംഭിക്കാനും കഴിഞ്ഞാല്‍ ഭൂമി ദിനം ആചരിക്കുന്നതിന്‌ അര്‍ത്ഥമുണ്ടാകും.

ഈ ശതകത്തിലെ കനത്ത ചൂട്‌ 2012 ല്‍ ഉണ്ടാകുമെന്ന പ്രവചനം ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്‌. ആഗോളതാപനത്തെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്‌ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീക്ഷ്ണത വര്‍ധിക്കുമെന്ന്‌ തന്നെയാണ്‌. വ്യവസായവല്‍ക്കരണത്തിന്റേയും ലോകമെമ്പാടും കാടുകള്‍ അഗ്നിക്കിരയാക്കുന്നതിന്റേയും ഫലമായി ആര്‍ട്ടിക്‌ പ്രദേശത്ത്‌ കരിപുക വ്യാപിക്കുകയാണ്‌. കരിപിടിച്ച ആര്‍ട്ടിക്കിലെ മഞ്ഞുപ്രതലങ്ങള്‍ സൂര്യരശ്മികളെ അന്തരീക്ഷത്തിലേയ്‌ക്ക്‌ പ്രതിബിംബിക്കുന്നതിനുപകരം ആഗിരണം ചെയ്ത്‌ ദ്രുതഗതിയില്‍ കൂടുതല്‍ മഞ്ഞുരുകുന്നതിന്‌ ഇടവരുത്തുകയാണ്‌. വ്യവസായവല്‍ക്കരണത്തിന്‌ മുമ്പത്തെക്കാള്‍ എട്ടിരട്ടി കരിപുക ആര്‍ട്ടിക്‌ പ്രദേശത്ത്‌ വ്യാപിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഹരിതഗൃഹവാതക പ്രതിഭാസത്തിന്റെ അനന്തരഫലമായി ധ്രുവപ്രദേശങ്ങളായ ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കായിലും മഞ്ഞുമലകള്‍ കൂടുതല്‍ ഉരുകുന്ന കഥകള്‍ നാം കേട്ടതാണ്‌. ജീവജാലങ്ങളാലും ജൈവവൈവിധ്യത്താലുംപ്രകൃതിവിഭവങ്ങളുടെ സമ്പന്നതയാലും ധ്രുവപ്രദേശങ്ങള്‍ മറ്റു പ്രദേശങ്ങളില്‍നിന്നും ഏറെ വ്യത്യസ്ഥപ്പെട്ടിരിക്കുന്നു. മത്സ്യസമ്പത്ത്‌, പ്രകൃതിവാതകം, ധാതുലവണങ്ങള്‍, എണ്ണ എന്നിവയാല്‍ സമൃദ്ധമായ ധ്രുവപ്രദേശങ്ങളുടെ നാശം ആഗോളതലത്തില്‍ നടക്കുന്ന മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ സൂചികകളായാണ്‌ കണക്കാക്കുന്നത്‌. ഈ മാറ്റം ആഗോളതലത്തിലുള്ള അന്തരീക്ഷവ്യതിയാനത്തിന്റേയും കാറ്റിന്റേയും ആഗോള കാലാവസ്ഥയുടേയും കടല്‍ ജലപ്രവാഹത്തിന്റേയും ജൈവവൈവിധ്യത്തിന്റെ മാറ്റത്തെക്കുറിച്ച്‌ കടുത്ത സൂചനയാണ്‌ നല്‍കുന്നത്‌.

1900 ല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ്‌ വെറും 280 പിപിഎം ആയിരുന്നത്‌ 2004 ആയപ്പോള്‍ 375 പിപിഎം ആയി വര്‍ധിച്ചു. ആഗോളതലത്തില്‍ പ്രധാന ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ വര്‍ധന കഴിഞ്ഞ ആറ്‌ ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉദ്ദേശം 2050 ല്‍ ലോകതാപനിലയില്‍ 1.4 മുതല്‍ 5.8 സെല്‍ഷ്യസ്‌ വരെയെങ്കിലും വര്‍ധനയും സമുദ്രനിരപ്പില്‍ ഒമ്പതുമുതല്‍ 88 സെന്റിമീറ്റര്‍ വരെ ഉയര്‍ച്ചയും ഹരിതഗൃഹവാതകപ്രതിഭാസം മൂലമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. വരള്‍ച്ചയും വെള്ളപൊക്കവും ഒരേസമയത്ത്‌ രാജ്യം നേരിടും. ശുദ്ധജല സ്രോതസ്സുകള്‍ മലിനീകരിക്കപ്പെടും. കൃഷിനാശം വ്യാപകമാകും. മത്സ്യമേഖലയും സാരമായി നശിപ്പിക്കപ്പെടും. ലോകത്തിലെ ഭൂരിഭാഗം കാടുകളും താപതരംഗത്തില്‍ നശിപ്പിക്കപ്പെടും. ഭൂമിയെ അമിതമായി ചൂഷണം ചെയ്തതിന്റെ അനന്തരഫലങ്ങളായി മാത്രമേ ഇതിനെ കാണാനാകൂ.

കേരളത്തിന്റെ 3,8863 ചതുരശ്ര കി.മീ. ഭൂമി വിസ്തീര്‍ണ്ണത്തില്‍ സംസ്ഥാനത്ത്‌ 9400 ചതുരശ്ര കി.മീ. മാത്രമാണ്‌ വനഭൂമിയായി അവശേഷിക്കുന്നത്‌. വികസനത്തിന്റെ പേരില്‍ കേരളതീരത്ത്‌ 74000 ഹെക്ടര്‍ പ്രദേശത്തുണ്ടായിരുന്ന കണ്ടല്‍കാടുകള്‍ നാമമാത്രമായി ചുരുങ്ങി. 38 അണക്കെട്ടുകള്‍ക്കായി 39000 ഹെക്ടര്‍ വനഭൂമിയാണ്‌ വെള്ളത്തിനടിയിലാക്കിയത്‌. പശ്ചിമഘട്ട മലമടക്കുകളില്‍ 1800ലധികം പാറമടകള്‍ ഖാനനം തുടരുകയാണ്‌. നമ്മുടെ കുന്നുകളും മലകളും ഇടിച്ചുനിരത്തുകയാണ്‌. ലക്ഷക്കണക്കിന്‌ ഹെക്ടര്‍ പാടശേഖരങ്ങളാണ്‌ നികത്തി റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സ്‌ രംഗം കൊഴുപ്പിച്ചത്‌. സംസ്ഥാനത്ത്‌ മാത്രം 11 ലക്ഷം ടണ്‍ മാലിന്യമാണ്‌ പ്രതിവര്‍ഷം പലയിടങ്ങളിലായി നിക്ഷേപിക്കപ്പെടുന്നത്‌. ഇതുകൂടാതെയാണ്‌ ഇ മാലിന്യനിക്ഷേപം നടക്കുന്നത്‌. ഭൂമിയില്‍ ജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണ്‌. രോഗങ്ങളുടെ കുത്തൊഴുക്ക്‌ ഒരുവശത്ത്‌. ചുട്ടുപൊള്ളുന്ന വെയിലടിയേറ്റ്‌ സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്‌. 2012 ല്‍ ഭൗമദിനം ആചരിക്കുമ്പോള്‍ നമുക്ക്‌ ചുറ്റുമുള്ള പശ്ചാത്തലമാണ്‌ മേല്‍വിവരിച്ചത്‌.

കേരളത്തിന്‌ പറ്റിയതെന്താണ്‌? ദൈവത്തിന്റെ സ്വന്തം നാട്‌ എങ്ങനെ ഇങ്ങനെയായി? നാം ചിന്തിക്കേണ്ട സമയമായി. മരം മുറിക്കുന്നതിന്‌ മുമ്പ്‌ മരത്തോട്‌ അനുവാദം ചോദിച്ചിരുന്ന ചരിത്രം ഉള്ള നാടാണിത്‌. കാവുകളും, കോള്‍നിലങ്ങളും പാടശേഖരങ്ങളും കുന്നുകളും മലകളും കാടും പുഴകളും എക്കാലവും സംരക്ഷിക്കുന്നതില്‍ കേള്‍വികേട്ട നാടാണിത്‌. ഇന്ന്‌ കാടിനെ തടി വില്‍പ്പനക്കായും കുന്നുകളും മലകളും മണ്ണെടുപ്പിനുള്ളതായും പുഴകള്‍ മണല്‍കച്ചവടത്തിനും പാടശേഖരങ്ങള്‍ ഇഷ്ടികക്കളങ്ങളായും നികത്തിയെടുത്ത്‌ വില്‍പ്പന ചരക്കാക്കാവുന്ന ഭൂമിയായും മാത്രമാണ്‌ മലയാളി കാണുന്നത്‌. ഭൂഗര്‍ഭജലം ജലവില്‍പ്പനയ്‌ക്കുള്ള പാണ്ഡികശാലയാണ്‌. പശ്ചിമഘട്ടം പാറവില്‍പ്പനയുടെ കേന്ദ്രങ്ങളാണ്‌. സംസ്ഥാനത്തെ 44 നദികളും മാലിന്യനിക്ഷേപത്തിന്റെ സ്ഥലങ്ങളാണ്‌. അന്തരീക്ഷ വായു മലിനീകരിക്കുവാനുള്ള ഇടമാണ്‌. വാഹനപുകയാലും വ്യവസായപുകയാലും വായു മണ്ഡലം രോഗാതുരമാക്കുന്നതില്‍ മലയാളി മുന്നില്‍തന്നെ. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന തരത്തിലുള്ള ജീവിതമാണ്‌ ജനങ്ങളും നേതാക്കളും കൈക്കൊണ്ടിരിക്കുന്നത്‌. 3000 മില്ലിമീറ്റര്‍ മഴ പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെങ്കിലും കുടിവെള്ളം പലയിടങ്ങളിലും കിട്ടാക്കനിയാണ്‌. കൃഷി ചെയ്യുന്നത്‌ അന്യസംസ്ഥാനങ്ങളും മലയാളി ഉപഭോക്താവ്‌ എന്ന തലത്തിലുമാണിന്ന്‌.

ഭൂമദ്ധ്യരേഖയ്‌ക്ക്‌ സമീപമുള്ള വികസ്വരരാജ്യങ്ങള്‍ പട്ടിണിയുടെ പിടിയിലമര്‍ന്നിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചിറങ്ങുമ്പോഴാണ്‌ ഈ രാജ്യങ്ങളിലെ കാര്‍ഷികോല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന താളപ്പിഴകള്‍ മനസ്സിലാക്കുക. ഒരുകാലത്ത്‌ ഉഷ്ണമേഖലാ വനങ്ങള്‍ നിറഞ്ഞിരുന്ന പ്രദേശങ്ങളിലെ വനങ്ങള്‍ കൊളോണിയല്‍ ഭരണം വ്യാപിച്ചതോടെ അതിവേഗത്തില്‍ വെട്ടി നശിപ്പിച്ച്‌ അവിടെ കേരളത്തിലെ പോലെ പ്ലാന്റേഷന്‍ കൃഷി രീതി അവലംബിച്ചതാണ്‌. മണ്ണിന്റെ ഗുണമേന്മാ തകര്‍ച്ചയിലാണ്‌ ഇത്‌ ചെന്നെത്തിച്ചത്‌. മണ്ണിന്‌ അപചയം സംഭവിച്ചു. വിവേകരഹിതമായ ഈ പ്രവര്‍ത്തനം മണ്ണിന്റെ മരണത്തോടൊപ്പം അത്‌ ജന്മം നല്‍കിയ മനുഷ്യസംസ്ക്കാരവും നശിപ്പിക്കുമെന്ന മുന്നറിയിപ്പാണ്‌ മൂന്നാം ലോക രാജ്യങ്ങളിലെ പട്ടിണി നമുക്ക്‌ നല്‍കുന്ന സൂചന.

പഞ്ചാബിലെ പാബിശിവാലില്‍ കുന്നുകള്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഇടതൂര്‍ന്ന വനങ്ങളായിരുന്നു. ഇന്നാകട്ടെ മുള്‍പ്പടര്‍പ്പുകളും കുറ്റിച്ചെടികളും മൊട്ടക്കുന്നുകളുമാണിവിടെ. കേരളത്തിലെ അട്ടപ്പാടിയും ഇരുട്ടുക്കാനവും കുളിര്‍ക്കാടും നിലമ്പൂരും ഇടുക്കിയും വയനാടും മറ്റും ദുരന്തത്തിന്റെ മൂകസാക്ഷികളായി തീരുവാന്‍ കാലം ഏറെ വേണ്ട. രാജസ്ഥാനിലെ രാജാസാമന്ത്‌ തടാകം കഴിഞ്ഞ 300 വര്‍ഖഷത്തിനിടെ 2001 ല്‍ വറ്റിയപ്പോഴാണ്‌ അരാവലി കുന്നുകളുടെ നാശം നമുക്ക്‌ മനസ്സിലായത്‌. ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്‌ എന്നീ മൂന്നു സംസ്ഥാനങ്ങളുടെ ജീവനാഢിയെ അറാവലിക്കുന്നുകളില്‍ 9700 വ്യവസായ യൂണിറ്റുകള്‍ രാജസ്ഥാനില്‍ മാത്രമുണ്ടായിരുന്നു. 90 ശതമാനം വനപ്രദേശവും കഴിഞ്ഞ രണ്ട്‌ ശതകത്തിനിടയില്‍ നഷ്ടമായിരുന്നു. വായുവും ഭൂഗര്‍ഭജലവും ഒരുപോലെ മലിനീകൃതമാക്കുവാന്‍ അരാവലി കുന്നുകളിലെ 9900 ഖാനികള്‍ മാത്രം മതിയായിരുന്നു. 2002 ല്‍ സുപ്രീംകോടതി അരാവലിക്കുന്നുകളിലെ ഖാനികള്‍ അടച്ചുപൂട്ടുംവരെ ജനങ്ങള്‍ ക്ഷയം, സിലിക്കോസിസ്‌ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാല്‍ വീര്‍പ്പുമുട്ടുകയായിരുന്നു.

2004 ല്‍ സുപ്രീംകോടതി വ്യാവസായിക നിരോധനം നീട്ടുന്നതുവരെയും ജനങ്ങളുടെ ജീവിതം ദുരന്തങ്ങളായിരുന്നു. ഇന്ന്‌ അരാവലിക്കുന്നുകളുടെ പുനര്‍ജന്മമാണ്‌ നടന്നുവരുന്നത്‌. കേരളത്തിലെ മൂന്നാറും പെരിയാര്‍ നദിയുമെല്ലാം ഇത്തരത്തിലുള്ള പുനര്‍ജന്മം അവശ്യംവേണ്ട സ്ഥലങ്ങളാണ്‌. കയ്യേറ്റങ്ങളുടെ പിടിയില്‍നിന്ന്‌ സംസ്ഥാനത്തിന്റെ വനമേഖല രക്ഷപ്പെടേണ്ടതുണ്ട്‌. പൊതു ഇടങ്ങള്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ സുരക്ഷിതമല്ല എന്ന അവസ്ഥ ഇന്ന്‌ നിലനില്‍ക്കുന്നുണ്ട്‌. പുറമ്പോക്ക്‌ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിക്കഴിഞ്ഞു. കായലും നദികളും തോടുകളും കയ്യേറ്റങ്ങളുടെ പാതയിലാണ്‌. ഇതിനെതിരെ നടപടികളെടുക്കുവാനുള്ള നയപരമായ തീരുമാനമെടുക്കുന്നതിനെങ്കിലും ഈ വര്‍ഷത്തെ ലോകഭൗമദിനം കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചാല്‍ മാത്രമേ ഈ ഏപ്രില്‍ 22 ലെ ഭൗമദിനാചരണത്തിന്‌ അര്‍ത്ഥമുണ്ടാകൂ. കേരളത്തിന്റെ രക്ഷയ്‌ക്കുള്ള പടയൊരുക്കത്തിന്‌ പൂര്‍ണ്ണതയുണ്ടാകൂ.

ഡോ.സി.എം.ജോയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.