Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മഹത്തായ വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2012, 10:36 pm IST
inVicharam

ആറുവയസ്സുമുതല്‍ പതിനാല്‌ വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതും അല്ലാത്തതുമായ സ്വകാര്യ സ്ഥാപനങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി 25 ശതമാനം സീറ്റുകള്‍ മാറ്റിവയ്‌ക്കണമെന്ന നിയമഭേദഗതി അംഗീകരിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്‌. ഇതോടെ സ്കൂള്‍ വിദ്യാഭ്യാസം ദരിദ്രര്‍ക്കും പ്രാപ്യമാകുന്നു എങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക്‌ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്‌. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ധനസഹായം പറ്റാത്ത സ്കൂളുകളെ ഈ നിബന്ധനയില്‍ നിന്നൊഴിവാക്കിയിരിക്കുന്നു. 2012-13 അധ്യയനവര്‍ഷം മുതല്‍ ഈ വിധി പ്രാബല്യത്തില്‍ വരും. 25 ശതമാനം സീറ്റ്‌ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ സംവരണം ചെയ്യാനുള്ള നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളുടെ ഹര്‍ജി പരിഗണിച്ച ശേഷമുള്ള വിധിയാണിത്‌. ദരിദ്രര്‍ക്ക്‌ സര്‍ക്കാര്‍ വിദ്യാഭ്യാസം മതി എന്ന മുതലാളിത്ത മനോഭാവത്തിനേറ്റ തിരിച്ചടിയാണിത്‌.
അവശവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ തന്നെ അഭിവൃദ്ധിയ്‌ക്കും അത്‌ പ്രേരകമാകും. ഭാവിയില്‍ വളരെ അധികം ഗുണം ചെയ്യാവുന്ന ഈ നടപടിയില്‍ക്കൂടി വിദ്യാഭ്യാസത്തിന്റെ എല്ലാ വാതിലുകളും തുറക്കപ്പെട്ട്‌ പ്രബുദ്ധരായ ഒരു തലമുറ രൂപപ്പെട്ട്‌ രാജ്യത്തിന്റെ പുരോഗതിയ്‌ക്ക്‌ സംഭാവന ചെയ്യാന്‍ പ്രാപ്തി നേടുവാനാകും.

നിര്‍ധനര്‍ക്ക്‌ സര്‍ക്കാര്‍ സ്കൂള്‍ എന്ന അപ്രഖ്യാപിത നിയമമാണ്‌ ഇവിടെ നിലവിലുള്ളത്‌. എന്നാല്‍ നിര്‍ധനരും ആഗ്രഹിക്കുന്നത്‌ സ്വന്തം കുട്ടികളെ എയ്ഡഡ്‌ സ്കൂളില്‍ വിട്ട്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭ്യമാക്കണം എന്നാണ്‌. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടനയും അനുശാസിക്കുന്നത്‌ 14 വയസ്സുവരെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്നാണ്‌. പക്ഷെ എയ്ഡഡ്‌ സ്കൂളുകളുടെ വാതിലുകള്‍ ദരിദ്രര്‍ക്കായി തുറക്കപ്പെടാറില്ല. ആദിവാസി-ഗ്രാമമേഖലകളില്‍ പല സ്കൂളുകളിലും ടീച്ചര്‍മാരില്ലാതിരിക്കുക, പരീക്ഷാഫലം മോശമാകുക മുതലായവ ഇന്ന്‌ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌. എല്ലാ കുട്ടികള്‍ക്കും ഒരേ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകവഴി വിദ്യാഭ്യാസത്തിലെ ഉച്ചനീചത്വം തുടച്ചുമാറ്റാന്‍ സഹായമാകും എന്നുമാത്രമല്ല, ബൗദ്ധിക ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നേടാനുമാകും.

പക്ഷെ ഇങ്ങനെ വിദ്യാലയ വാതിലുകള്‍ തുറക്കപ്പെടുമ്പോഴും ഇന്ന്‌ സ്കൂളുകളില്‍ ആവശ്യത്തിന്‌ അധ്യാപകരില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ഏകാധ്യാപക വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്‌. പക്ഷെ അതില്‍ വിദ്യാര്‍ത്ഥികളും വിരളമാണ്‌. ഇന്ത്യയിലാകെ ഒരു ദശലക്ഷം അധ്യാപകരുടെ കുറവുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ടീച്ചര്‍ ട്രെയിനിംഗും നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കും ഇതോടൊപ്പം പരിഷ്ക്കരിക്കപ്പെടേണ്ടിവരും. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്‍ അഞ്ചുകൊല്ലത്തേയ്‌ക്ക്‌ 4.50 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ്‌ പ്ലാനിംഗ്‌ കമ്മീഷന്റെ കണക്ക്‌.

വിദ്യാഭ്യാസ അവകാശനിയമം സര്‍ക്കാര്‍-സ്വകാര്യ സ്കൂള്‍ വിദ്യാഭ്യാസ വിടവ്‌ നികത്താന്‍ പര്യാപ്തമാണ്‌. സമ്പന്നരുടെ സ്വകാര്യ വിദ്യാലയങ്ങള്‍ ഏറ്റവും നൂതനമായ വിദ്യാഭ്യാസ രീതികളും ഉപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഇന്നും പ്രാകൃത നിലവാരത്തില്‍നിന്നും വിമുക്തമല്ല-പ്രത്യേകിച്ചും വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയയുടെ അധ്യക്ഷതയില്‍ ജസ്റ്റിസ്‌ കെ.എസ്‌.രാധാകൃഷ്ണന്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ അണ്‍എയ്ഡഡ്‌ സ്വകാര്യ സ്കൂളുകള്‍ക്കും നിയമം ബാധകമാക്കി, ഈ നിയമം സ്ഥാപന കേന്ദ്രീകൃതമല്ല, കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണെന്ന്‌ വിധിച്ചത്‌. എന്നാല്‍ ഈ മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ്‌ രാധാകൃഷ്ണന്‍ വാദിച്ചത്‌ സര്‍ക്കാര്‍ ധനസഹായം പറ്റാത്ത അണ്‍എയ്ഡഡ്‌ സ്വകാര്യ സ്കൂളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു. ആവശ്യത്തിന്‌ സ്കൂളുകള്‍ സ്ഥാപിക്കുന്ന ബാധ്യതയും പരിസരത്തുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതും സര്‍ക്കാരിന്റേയും സ്വയംഭരണ സ്ഥാപനങ്ങളുടേയും ചുമതലയായിരിക്കും.
ആവശ്യത്തിന്‌ സ്കൂളുകളും അവയില്‍ ആവശ്യമുള്ള അധ്യാപകരും ഉണ്ടായാല്‍ മാത്രമേ കുട്ടികള്‍ക്ക്‌ ഭരണഘടനാവകാശമായ സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം ലഭ്യമാകുകയുള്ളൂ. ഇതിന്‌ മേല്‍നോട്ടം വഹിക്കാന്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ ചെയില്‍ഡ്‌ റൈറ്റ്സിനും ബാധ്യതയുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.