Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കടിഞ്ഞാണിടേണ്ട കാന്‍സര്‍ബാധ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2012, 09:20 pm IST
inVicharam

കാന്‍സര്‍ ജീവിതശൈലീ രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന കാന്‍സര്‍ ചികിത്സാ വിദഗ്ധരുടെ മുന്നറിയിപ്പ്‌ സ്ഥിരീകരിക്കുന്നതാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ‘ലാന്‍സറ്റ്‌’ മാസികയിലെ പഠനം. ഇന്ത്യയില്‍ ആര്‍ലക്ഷം പേര്‍ കാന്‍സര്‍ബാധിതരായി മരിക്കുന്നുവെന്നും മരിച്ചവരില്‍ 70 ശതമാനം പേര്‍ മുപ്പതിനും 60 നും ഇടയില്‍ പ്രായമുള്ള, സമൂഹത്തിന്‌ കാര്യമായ സംഭാവന നല്‍കാന്‍ കഴിവുള്ള ജനവിഭാഗമാണെന്നും പഠനം പറയുന്നു. ഞെട്ടിപ്പിക്കുന്ന വസ്തുതയാണിത്‌. 2010 ല്‍ ഉണ്ടായ 2.5 ദശലക്ഷം മരണത്തില്‍ 8 ശതമാനം പുരുഷന്മാരുടെ മരണവും 10 ദശലക്ഷം സ്ത്രീമരണങ്ങളില്‍ 12 ശതമാനവും കാന്‍സര്‍മൂലമായിരുന്നു. കാന്‍സര്‍ രോഗം കവര്‍ന്നത്‌ 5,56,400 ജീവനുകളായിരുന്നു. കാന്‍സര്‍ കണ്ടുപിടിക്കുന്നതിനള്ള താമസവും തത്സമയം ചികിത്സ ലഭ്യമാക്കാത്തതും മരണകാരണമാകുന്നു. അതോടൊപ്പം ഇന്ന്‌ മാറിയ ജീവിതശൈലി, ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണം, കീടനാശിനികള്‍ തളിച്ച പച്ചക്കറി-പഴ ഉപയോഗം, തീക്ഷ്ണമായ ജല-വായു മലിനീകരണം മുതലായവയും കാന്‍സര്‍ ബാധക്കും കാന്‍സര്‍ മരണത്തിനും കാരണമാകുന്നുണ്ട്‌. ലാന്‍സറ്റ്‌ പഠനം അനുസരിച്ച്‌ കാന്‍സര്‍ ബാധക്കും മരണത്തിനും ഒരു സുപ്രധാന കാരണം പുകയില ഉപയോഗമാണ്‌. പുകവലിയും പുകയില കൂട്ടിയുള്ള മുറുക്കലും കാന്‍സര്‍ പടര്‍ത്തുന്നു. 23 ശതമാനം വായില്‍ ഉണ്ടാകുന്ന കാന്‍സറിനും വയറിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന കാന്‍സറിനും പുകയില കാരണമാണ്‌. വയറിലെ 12.6 ശതമാനം കാന്‍സറിനും 11.4 ശതമാനം ശ്വാസകോശ കാന്‍സറിനും പുകയില ഉപയോഗം കാരണമാകുന്നു.

പുകയില ഉപയോഗം 42 ശതമാനം പുരുഷമരണത്തിനും അതിലിരട്ടി മരണങ്ങള്‍ പുകയില ചവയ്‌ക്കുന്നതിനാലും ഉണ്ടാകുമ്പോഴും പുകയില ഉപയോഗ നിയന്ത്രണം ഇതുവരെ ഒരു സര്‍ക്കാരിനും സാധ്യമായിട്ടില്ല. പുകവലി നിരോധനം ഏര്‍പ്പെടുത്തിയിട്ടും പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത്‌ ശിക്ഷാവിധേയമാക്കിയിട്ടും ഏറ്റവും ഒടുവില്‍ എറണാകുളം പുകയിലരഹിത പ്രദേശമായി പ്രഖ്യാപിച്ചിട്ടും പുകയില ഉപയോഗം അഭംഗുരം തുടരുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. പാന്‍മസാലകളിലും ബീഡി-സിഗരറ്റിലും മാത്രമല്ല ഗുഡ്ക മുതലായ ഉല്‍പ്പന്നങ്ങളിലും പുകയിലതന്നെയാണുള്ളത്‌. പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന മരണം പ്രതിവര്‍ഷം ഒരു ദശലക്ഷമാണത്രേ. പുകയില ജന്യമായ കാന്‍സറിന്റെ ഏക പ്രതിരോധം പുകയില നിയന്ത്രണം മാത്രമാണ്‌. പുകയില വ്യാപാരികള്‍ വന്‍കിടക്കാരായതിനാല്‍ ബജറ്റില്‍ സിഗററ്റ്‌-പുകയില ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന നാമമാത്രമാണ്‌. പുകയില നിയന്ത്രണം ഒരു പരിധിവരെയെങ്കിലും സാധ്യമാകണമെങ്കില്‍ അവയുടെ മേല്‍ ചുമത്തുന്ന നികുതിഭാരം വര്‍ധിപ്പിക്കണം. മെക്സിക്കോയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ 30 ശതമാനമാണ്‌ ടാക്സ്‌ എങ്കില്‍ ഫിലിപ്പീന്‍സില്‍ അത്‌ 200 ശതമാനമാണത്രെ.

സ്ത്രീകളില്‍ പടരുന്നത്‌ സെര്‍വിക്കല്‍ കാന്‍സറും സ്തനാര്‍ബുദവുമാണ്‌. സെര്‍വിക്കല്‍ കാന്‍സര്‍ മരണം 17 ശതമാനവും സ്തനാര്‍ബുദം 10.2 ശതമാനവും ആണ്‌. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതര്‍ അധികവും ഗ്രാമങ്ങളിലാണ്‌ എന്നതും അവര്‍ക്ക്‌ കിട്ടുന്ന ആരോഗ്യ പരിരക്ഷയുടെ അഭാവം തന്നെയാണ്‌ കാണിക്കുന്നത്‌.
കാന്‍സറിനെപ്പറ്റിയുള്ള അവബോധ ശ്രമങ്ങള്‍ ഇന്ന്‌ വ്യാപിക്കുന്നുണ്ട്‌. ഇന്ത്യയില്‍ പശ്ചിമബംഗാളിലും കേരളത്തിലും കാശ്മീരിലുമാണ്‌ ഏറ്റവുമധികം കാന്‍സര്‍ ബാധയും കാന്‍സര്‍ മരണവും. ഇന്ന്‌ കാന്‍സര്‍മരുന്നുകളടക്കം ജീവന്‍രക്ഷാമരുന്നുകള്‍ പോലും മരുന്നുമാഫിയ ചൂഷണവിധേയമാക്കുന്നു. കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ വില കുറക്കുമെന്നത്‌ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. ഈ ഇരുണ്ട ആകാശത്തില്‍ തെളിയുന്ന ഏക പ്രകാശം പാലിയേറ്റീവ്‌ കീയറിന്‌ സര്‍ക്കാര്‍ ആശുപത്രികളടക്കം പല ആശുപത്രികളും നല്‍കിതുടങ്ങിയിരിക്കുന്ന പ്രാധാന്യമാണ്‌. പാലിയേറ്റീവ്‌ കീയര്‍ യൂണിറ്റുകള്‍ ഗൃഹസന്ദര്‍ശനം നടത്തി കാന്‍സര്‍ബാധിതരെ പരിചരിക്കുന്നത്‌ ആശ്വാസകരമാണ്‌. പക്ഷെ ഇങ്ങനെ ഒരു ചെറിയ വിഭാഗത്തില്‍ ഒതുങ്ങാതെ സര്‍ക്കാര്‍തലത്തില്‍ കാന്‍സര്‍ ബാധാ പ്രതിരോധ നടപടികള്‍ അത്യാവശ്യമായിരിക്കുന്നു എന്നാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.