Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കെഎസ്‌ഇബി ഇരുട്ടില്‍ തപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2012, 09:06 pm IST
inVicharam

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ചാര്‍ജ്ജ്‌ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്‌. കറന്റ്‌ ചാര്‍ജില്‍ കാര്യമായ വര്‍ധന വേണം എന്ന ആവശ്യവുമായി കെഎസ്‌ഇബി സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. കേരളത്തില്‍ അവസാനമായി കറന്റ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചത്‌ 2002ല്‍ ആണ്‌. കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗം 60 ലക്ഷം യൂണിറ്റാണ്‌. ഇതിന്റെ മൂന്നില്‍ ഒരുഭാഗം മാത്രമാണ്‌ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌. 20 ദശലക്ഷം യൂണിറ്റിന്റെ കുറവാണ്‌ സംസ്ഥാനത്ത്‌ അനുഭവപ്പെടുന്നത്‌. കേന്ദ്രം 200 മെഗാവാട്ട്‌ വൈദ്യുതി തന്നില്ലെങ്കില്‍ കേരളത്തില്‍ പവര്‍കട്ട്‌ നടപ്പാക്കേണ്ടിവരും എന്ന്‌ വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. കായംകുളത്തുനിന്ന്‌ യൂണിറ്റിന്‌ 11.45 രൂപ നല്‍കിയാണ്‌ ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്‌. ഈ വൈദ്യുതിയും ബുധനാഴ്ചയോടെ നിലയ്‌ക്കും.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ താഴുമ്പോഴും കറന്റ്‌ ഉപയോഗം വര്‍ധിക്കുകയാണ്‌. കേന്ദ്രത്തില്‍നിന്ന്‌ 300 മെഗാവാട്ട്‌ വൈദ്യുതി കൂടി ആവശ്യപ്പെടാനാണ്‌ കേരളസര്‍ക്കാരിന്റെ നീക്കം. കടുത്ത ചൂടിന്‌ പുറമെ ഇത്‌ കുട്ടികളുടെ പരീക്ഷാക്കാലം കൂടി ആയതിനാല്‍ പിക്ക്ലോഡ്‌ സമയത്ത്‌ പവര്‍കട്ട്‌ ഏര്‍പ്പെടുത്തല്‍ പ്രതിഷേധം ക്ഷണിച്ച്‌ വരുത്തിയേക്കാം. വ്യവസായങ്ങള്‍ക്ക്‌ പകല്‍ പവര്‍കട്ട്‌, ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ 15 ശതമാനം കൂടിയ വില മുതലായ നിര്‍ദ്ദേശങ്ങളും ഉയരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോള്‍തന്നെ അപ്രഖ്യാപിത പവര്‍കട്ട്‌ ഉണ്ട്‌. അയല്‍ സംസ്ഥാനത്തുനിന്നും വൈദ്യുതി ലഭിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതി താരിഫ്‌ വര്‍ധിപ്പിക്കാനുള്ള നീക്കം.

കേരളത്തില്‍ അവസാനം വൈദ്യുതി ചാര്‍ജ്‌ 43 ശതമാനം ഉയര്‍ത്തിയത്‌ 2002 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌. അതിനാല്‍ താരിഫ്‌ വര്‍ധന ഒഴിച്ചുകൂടാനാകാത്ത സാഹചര്യമാണെന്നാണ്‌ സര്‍ക്കാര്‍ വിലയിരുത്തല്‍. അവസാന തീരുമാനം സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റേതായിരിക്കും. താരിഫ്‌ വര്‍ധന അനിവാര്യമാകുന്നത്‌ ഈ രൂക്ഷമായ വേനലില്‍ കൂടുതല്‍ വൈദ്യുതി വിലയ്‌ക്കുവാങ്ങേണ്ടിവരുന്ന സാഹചര്യത്തിലാണ്‌. കേരളത്തിലെ ശരാശരി വൈദ്യുതി ഉപയോഗം പ്രതിദിനം 62 മെഗാ യൂണിറ്റാണ്‌. കെഎസ്‌ഇബിയുടെ പ്രതിമാസ വരുമാനം ഇപ്പോള്‍ 530 കോടി രൂപയാണ്‌.
ഇതില്‍ 480 കോടിയും വൈദ്യുതി വിലയ്‌ക്ക്‌ വാങ്ങാനാണ്‌ ഉപയോഗിക്കുന്നത്‌. വലിയ വില കൊടുത്ത്‌ വൈദ്യുതി വാങ്ങാനുള്ള സാമ്പത്തിക ശേഷി കെഎസ്‌ഇബിക്കില്ലെന്നും ഇങ്ങനെ വാങ്ങുന്ന വൈദ്യുതി അതിന്റെ നാലിലൊന്ന്‌ വിലയില്‍ ഉപഭോക്താവിന്‌ നല്‍കുക പ്രായോഗികമല്ലെന്നും കെഎസ്‌ഇബി ചൂണ്ടിക്കാട്ടുന്നു. ഒരു മെഗാവാട്ട്‌ വൈദ്യുതി വാങ്ങാന്‍ നല്‍കേണ്ടത്‌ 18 രൂപയായി ഉയര്‍ന്നു കഴിഞ്ഞു. ഇലക്ട്രിസിറ്റി ബോര്‍ഡിന്‌ പ്രതിദിനം 450 മെഗാവാട്ട്‌ വൈദ്യുതിയ്‌ക്ക്‌ നാലരക്കോടി രൂപ ചെലവാക്കേണ്ടി വരുന്ന സാഹചര്യത്തിലാണ്‌ നിരക്ക്‌ വര്‍ധന അനിവാര്യമാകുന്നത്‌. സാഹചര്യമിതാണെങ്കിലും വെള്ളിയാഴ്ചകളില്‍ വൈദ്യുതി വിഛേദിച്ചാല്‍ വൈദ്യുതി ഓഫീസ്‌ കത്തിക്കുമെന്നാണ്‌ മതമൗലിക വാദികളുടെ ഭീഷണി. വെള്ളിയാഴ്ചകളില്‍ കറന്റ്‌ പോയാല്‍ ഇലക്ട്രിസിറ്റി ഓഫീസിലെത്തി ഭീഷണി മുഴക്കുന്നത്‌ ആലപ്പുഴയിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും പതിവാണ്‌. ഏതുദിവസം വൈദ്യുതി മുടങ്ങിയാലും വെള്ളിയാഴ്ചകളില്‍ കറന്റ്‌ പോകരുത്‌ എന്നാണ്‌ മതതീവ്രവാദികളുടെ താക്കീത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.