Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എന്റെ കവിളില്‍ മൃദുവായി നുള്ളൂ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2012, 09:41 pm IST
inVicharam

ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണം, ഓരോരുത്തര്‍ക്കു സന്തോഷിക്കാനും ഓരോരോ കാരണം. ഇടയ്‌ക്കിടെ കേരളത്തിലെത്തി വെടിപൊട്ടിച്ചിട്ടുപോകുന്ന ഇന്ത്യന്‍ ഡിഫന്‍സ്‌ മിനിസ്റ്റര്‍ക്കു സന്തോഷിക്കാന്‍ ഒത്തിരിയുണ്ടു കാരണങ്ങള്‍.

ഒരു ലക്ഷത്തി എഴുപത്താറായിരം കോടി സ്വിസ്‌ ബാങ്കിലോട്ടു കടത്തിയെന്നതാണ്‌ കേന്ദ്രമന്ത്രിസഭയിലെ ചില മന്ത്രിമാരെക്കുറിച്ചുള്ള ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചിലരും നേതാക്കളും തിഹാര്‍ ജയിലിലുമായി. എന്നാല്‍ വന്‍സ്രാവുകള്‍ ഇപ്പോഴും വലപൊട്ടിച്ചു നടക്കുകയാണെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. സുബ്രഹ്മണ്യന്‍സ്വാമി ഏറെ ശ്രമിച്ചിട്ടും ചിദംബരം പോലുള്ള വന്‍മീനുകള്‍ പിടികൊടുക്കുന്നില്ല. 2 ജി കുംഭകോണം സംബന്ധിച്ചു ചിദംബരത്തിനെതിരെയുള്ള സ്വാമിയുടെ കേസ്‌ കോടതി തള്ളി. മതിയായ തെളിവിന്റെ അഭാവത്തില്‍ കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കോടതി. വിധിയെക്കുറിച്ചു കേള്‍ക്കാത്ത താമസം ആന്റണി ഏറെ സന്തോഷിച്ചു. മാധ്യമങ്ങളിലൂടെ അദ്ദേഹമതു പങ്കുവെക്കുകയും ചെയ്തു.

പ്രായവിവാദത്തില്‍ ആര്‍മി ചീഫ്‌ ജനറല്‍ വി.കെ.സിംഗിനെതിരെയുള്ള കോടതി നിരീക്ഷണമാണ്‌ രണ്ടാമതായി ആന്റണിയെ ഏറെ സന്തോഷിപ്പിച്ചത്‌. സിംഗിനും സര്‍ക്കാരിനും സിംഗിന്റെ ജനനത്തീയതിയെക്കുറിച്ചു സംശയം. ജോലിക്കുചേര്‍ന്നപ്പോള്‍ ജനനത്തീയതി 1950 മെയ്‌ 10. 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ പട്ടാളജീവിതം പൂര്‍ത്തിയാക്കിയപ്പോള്‍ ജനിച്ചത്‌ 1951 മെയ്‌ 10 എന്ന്‌ സിംഗ്‌. തര്‍ക്കം കോടതിയിലെത്തിച്ച സിംഗിന്റെ നടപടി അതീവ മോശമായിയെന്ന്‌ ആന്റണിയുള്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍. സിംഗിന്റെ പെറ്റീഷന്‍ ഒടുക്കം കോടതി തള്ളി. സിംഗ്‌ ജനിച്ചത്‌ 1950 ല്‍ തന്നെ. ഇതും ആന്റണിയെ സന്തോഷിപ്പിച്ചു. മന്ത്രിമാരും സഹമന്ത്രിമാരുമായി ഒരു വന്‍പട തന്നെ കേന്ദ്രത്തിലുള്ളപ്പോഴാണ്‌ ആന്റണി മാത്രം സകലതിനും സന്തോഷിക്കുന്നത്‌. ജനറല്‍ സിംഗ്‌ സ്വഭാവനിഷ്ഠയുള്ള ആളായതിനാലും രാജ്യം പാക്കിസ്ഥാന്‍ അല്ലാത്തതുകൊണ്ടും ഇവിടെ പട്ടാളഭരണം നടപ്പിലാക്കില്ലന്നേയുള്ളൂ. കേന്ദ്രമന്ത്രിസഭയ്‌ക്ക്‌ ആയുസ്സു നീട്ടിക്കിട്ടുന്ന ഏതു നടപടിയുണ്ടായാലും അതെല്ലാം ആന്റണിയെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ കേരള ജനതയെ മാത്രമല്ല, ഇന്ത്യ ഒട്ടുക്കുള്ള ജനതയെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ്‌ ഇന്നത്തെ പത്രങ്ങളില്‍ (15 ഫെബ്രു.)അച്ചടിച്ചു വന്നത്‌. മകള്‍ പ്രിയങ്കാഗാന്ധി അമ്മ സോണിയയുടെ കവിളില്‍ സ്നേഹാതിരേകത്താല്‍ നുള്ളുന്ന കാഴ്ച. റായ്ബറേലിയില്‍ വോട്ടുപിടുത്തത്തിനുവേണ്ടിയുള്ള ഫോട്ടോ സെഷനാണെങ്കിലും മാതൃ-പുത്രി-പുത്ര-പിതൃ ബന്ധത്തിന്റെ ചാരുത സ്ഫുരിക്കുന്ന ദൃശ്യം.

ഫോട്ടോ രാമന്‍നായരെയും ഏറെ സന്തോഷിപ്പിച്ചു. ഫോട്ടോ വെട്ടിയെടുത്തു കവറില്‍ കയറ്റി വെച്ചിട്ടു രാമന്‍ നായര്‍ എഴുതി.

“ബഹുമാനപ്പെട്ട സാര്‍, അങ്ങയുടെ അടിയന്തര ശ്രദ്ധ ഞാന്‍ ഈ ഫോട്ടോയിലേക്കു ക്ഷണിക്കുന്നു. അങ്ങും മകനുമായുള്ള ഇത്തരമൊരു ചിത്രത്തിന്‌ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്‌. അങ്ങു മകനെ അടുത്തു വിളിക്കണം. അവന്റെ നെറ്റിയില്‍ ഒന്നു ചുംബിക്കണം. അവന്റെ മുടിയില്‍ തലോടി ആശ്വസിപ്പിക്കണം. എന്നിട്ട്‌ അവനോട്‌ പറയണം. നീ എന്നോട്‌ ചേര്‍ന്നിരിക്കൂ, എന്റെ ഇടതുവശത്തായി, നീ ഈ ചിത്രം കണ്ടോ, ഒരു മകള്‍ അമ്മയുടെ കവിളില്‍ നുള്ളുന്നത്‌. അമ്മ വാത്സല്യത്തോടെ മകളെ നോക്കി പുഞ്ചിരിക്കുന്നത്‌. നിന്നെക്കാളും എന്നെക്കാളും വലിയ ഭാരം ചുമക്കുന്നവരാണ്‌ അവര്‍ രണ്ടാളും. നിന്റെ വലതു കൈയുയര്‍ത്തി, എന്റെ കവിളില്‍ ഒന്നു തലോടൂ, അല്ലെങ്കില്‍ മൃദുവായ്‌ ഒന്നുനുള്ളൂ, ഞാനീഭാരമൊന്നിറക്കി വെയ്‌ക്കട്ടെ. നിന്റെ മനസ്സിലും ഒരു വിങ്ങല്‍ ഞാന്‍ കാണുന്നു, നമ്മെ സ്നേഹിക്കുന്നവരുടെ മനസ്സിലും. ഈ പത്രക്കാരും ചാനലുകാരും അതു കാണട്ടെ. കുറിപ്പെഴുതി മതിയാക്കി രാമന്‍ നായര്‍ കവറിനുപുറത്ത്‌ മേല്‍വിലാസം കുറിച്ചു. “ശ്രീ. ആര്‍.ബി.പിള്ള, കീയറോഫ്‌ കൊട്ടാരക്കര ഗണപതി, കൊട്ടാരക്കര പി.ഒ.”

കെ.എ.സോളമന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.