Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമുദ്രവസനേ ദേവീ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2012, 08:57 pm IST
in Vicharam

ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ കടലോര- കായലോര ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട്‌ മകരസംക്രാന്തിയോടനുബന്ധിച്ച്‌ വിപുലമായ സമുദ്രപൂജ ഉത്സവങ്ങള്‍ നടക്കുകയാണ്‌. പ്രകൃതി ഉപാസനയുടെ സവിശേഷമായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഓരോതൊഴില്‍ സമൂഹവും തങ്ങളുടെ കുലദേവതയെ ഉപാസിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു. തങ്ങളുടെ ജീവിതത്തിലെ സര്‍വ്വഐശ്വര്യങ്ങള്‍ക്കും കാരണമായ കടലമ്മയെ ദേവതയായി കണ്ട്‌ ആരാധിച്ചു വരുന്ന പരമ്പരാഗതമായ ചടങ്ങാണ്‌ ഇന്ന്‌ സാമൂഹ്യ ഉത്സവമായി മാറിക്കൊണ്ടിരിക്കുന്ന സമുദ്രപൂജ. തൊഴിലിനെ ആരാധനയായി കാണുന്ന, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങളെ സംബന്ധിച്ച സാമൂഹ്യബോധവല്‍ക്കരണം കൂടി ഭക്തിനിര്‍ഭരമായ ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നുവെന്നതാണ്‌ സമുദ്രപൂജയുടെ സമകാലീന പ്രസക്തി.

ഭാരതത്തിലെമ്പാടും കോടിക്കണക്കിനാളുകള്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നു. പാരമ്പര്യമായി തുടര്‍ന്നുവരുന്ന തൊഴിലില്‍ ഏര്‍പ്പെടുക വഴി തങ്ങളുടെ കുടുംബം പുലര്‍ത്തുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പങ്കാണ്‌ ഈ സമൂഹം വഹിക്കുന്നത്‌.
മത്സ്യവിപണനത്തിലൂടെ പതിനായിരക്കണക്കിന്‌ കോടികള്‍ ഓരോ വര്‍ഷവും രാഷ്‌ട്രത്തിന്റെ ഖജനാവിലേക്ക്‌ സമ്പാദിച്ച്‌ നല്‍കുന്ന സമൂഹത്തിന്‌ അര്‍ഹമായ പരിഗണന നല്‍കുന്നതില്‍, പക്ഷെ ഇക്കാലമത്രയും ഭരണം നടത്തിയ ഭരണാധികാരികളില്‍ നിന്നും കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. പ്രതികൂലമായ കാലാവസ്ഥയിലും പ്രക്ഷുബ്ധമാകുന്ന കടലിലും അന്നന്നത്തെ അന്നത്തിനുവേണ്ടി പണി ചെയ്യുന്ന ഈ വിഭാഗത്തിന്‌ തുണയായിട്ടുള്ളത്‌ ഈശ്വരാനുഗ്രഹം മാത്രമാണ്‌. അതുകൊണ്ട്‌ തന്നെ പരമ്പരാഗതമായി ഈശ്വര വിശ്വാസികളും, ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടര്‍ന്നു വരുന്നതില്‍ ശ്രദ്ധവെച്ചിട്ടുള്ളവരുമായ സമൂഹത്തില്‍ നിന്നും കാലത്തിന്റെ കുത്തൊഴുക്കില്‍ അന്യം നിന്നുപോയ സാംസ്കാരികമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുവാനുള്ള പരിശ്രമമാണ്‌ സമുദ്രപൂജയിലൂടെ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്‌.

ആഗോളവത്കരണത്തിന്റെ നയങ്ങളും പദ്ധതികളും നടപ്പിലാക്കുവാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത പരമ്പരാഗത തീരദേശജനതയെ സമാജത്തിന്റെ മുഖ്യധാരയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കുന്ന സാഹചര്യമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. കടല്‍മണലും കരമണലും ഖാനനം ചെയ്യുന്നതിനായുള്ള അണിയറയിലെ ആസൂത്രണം ഇതിന്റെ ഒരു ലക്ഷണം മാത്രമാണ്‌. തീരവും കടലും അതിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയും നിലനിര്‍ത്തി പരിപാലിക്കാന്‍ എല്ലാ രാജ്യങ്ങളിലും പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ നിര്‍ദ്ദേശമുണ്ട്‌. സദുദ്ദേശ്യത്തോടുകൂടി നമ്മുടെ രാജ്യത്ത്‌ തീരപരിപാലനത്തിനുവേണ്ടിയുണ്ടാക്കിയിട്ടുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതിലേറെ അത്‌ ലംഘിക്കുന്ന പ്രവണതയാണ്‌ ഇന്നുള്ളത്‌. ആഗോള കുത്തകകള്‍ക്കും വന്‍കിട കമ്പനികള്‍ക്കും വേണ്ടി തീരദേശ നിയമത്തെ അട്ടിമറിക്കുവാനും, അതിന്റെ അന്ത:സത്തയെ തന്നെ മാറ്റി മറിക്കാനുമുള്ള ഭേദഗതികള്‍ കൊണ്ടുവരാനാണ്‌ ഭരണാധികാരികള്‍ ശ്രമിക്കുന്നത്‌.
വന്‍കിട ഫാക്ടറികളും സ്റ്റാര്‍ ഹോട്ടലുകളും ഫ്ലാറ്റ്‌ സമുച്ചയങ്ങളും തീരദേശ ടൂറിസവും മണല്‍ ഖാനനവുമെല്ലാം ഇതിന്റെ ഭാഗമായാണ്‌ നടന്നുവരുന്നത്‌. മത്സ്യബന്ധനത്തിനും ചരക്കു നീക്കത്തിനും അനിവാര്യമായ തുറമുഖങ്ങള്‍ക്ക്‌ പുറമെ സ്വകാര്യ മേഖലയില്‍ തുറമുഖങ്ങള്‍ അനുവദിച്ച്‌ കൊടുക്കുന്നതും ഇത്തരം നീക്കത്തിന്റെ ഭാഗമാണ്‌. സംരക്ഷിക്കപ്പെടേണ്ട തീരദേശം കച്ചവട താല്‍പര്യത്തിലൂടെ തീറെഴുതി കൊടുക്കുക വഴി തീരദേശത്തെ പരമ്പരാഗത മത്സ്യബന്ധനവും താമസവും പരിസ്ഥിതി സന്തുലനവും അട്ടിമറിക്കപ്പെടുകയാണ്‌.

മത്സ്യങ്ങളുടെ ആവാസപ്രജനന വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ കാര്യത്തിലും ഇത്തരം സാഹചര്യം തന്നെയാണ്‌ നിലനില്‍ക്കുന്നത്‌. മലിനീകരണം തടയാനും ജലാശയങ്ങള്‍ നികത്തുന്നതിനും കയ്യേറ്റം തടയുന്നതിനും നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ല. നിയമലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിലും വേണ്ടത്ര കാര്യക്ഷമത ഇല്ലാ എന്നതാണ്‌ വാസ്തവം. വന്‍കിട ഫാക്ടറികള്‍ തള്ളുന്ന മാലിന്യങ്ങളും അധികാര സ്വാധീനശക്തികളുടെ കയ്യേറ്റങ്ങളും നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ കടല്‍ മത്സ്യസമ്പത്തിന്റെ പ്രജനന കേന്ദ്രമാണ്‌ ഇതുമൂലം ഇല്ലാതായികൊണ്ടിരിക്കുന്നത്‌. കയറ്റുമതി പ്രാധാന്യമുള്ള ചെമ്മീനടക്കമുള്ള ധാരാളം മത്സ്യങ്ങളുടെ ആവാസ പ്രജനന വ്യവസ്ഥക്ക്‌ ഉള്‍നാടന്‍ ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌.

തീരദേശ സുരക്ഷയെക്കുറിച്ച്‌ ഇന്ന്‌ ഏറെ ആശങ്കപ്പെടുന്ന സാഹചര്യമാണുള്ളത്‌. കടല്‍ വഴിയുള്ള ആക്രമണങ്ങളും ആയുധങ്ങളും മയക്കുമരുന്നും കള്ളക്കടത്ത്‌ നടത്തുന്നതും, കള്ളനോട്ടുകളുടെ വ്യാപനവുമെല്ലാം കടല്‍ വഴിയാണെന്നുള്ളത്‌ ആനുകാലിക യാഥാര്‍ത്ഥ്യമാണ്‌.നമ്മുടെ സുരക്ഷാസേനകള്‍ക്കൊപ്പം തീരപ്രദേശത്തിലും കടലിലും എല്ലായ്‌പ്പോഴും സജീവമായിട്ടുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്കാളിത്തവും ഉണ്ടെങ്കിലെ തീരസുരക്ഷ ഉറപ്പു വരുത്താനാവുകയുള്ളൂ. ഏറെക്കുറെ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍തന്നെ കടലോര ജാഗ്രതസമിതികള്‍ക്ക്‌ രൂപം നല്‍കിയിട്ടുള്ളത്‌. എന്നാല്‍ സങ്കുചിത മത-രാഷ്‌ട്രീയത്തിന്റെ പേരില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിസ്സംഗതപുലര്‍ത്തുന്ന സമീപനമാണ്‌ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്‌. തന്മൂലം രാഷ്‌ട്രദ്രോഹശക്തികള്‍ക്ക്‌ യഥേഷ്ടം വിലസാനുള്ള വിളനിലമായി കടലും കടല്‍തീരവും മാറിയിരിക്കുകയാണ്‌. രാജ്യ സുരക്ഷയെ കണക്കിലെടുത്ത്‌ കൃത്യമായ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുകയും അത്‌ നടപ്പിലാക്കാന്‍ ഇച്ഛാശക്തിയുണ്ടാക്കുകയുമാണ്‌ വേണ്ടത്‌. അതോടൊപ്പം തീരദേശസമൂഹത്തിന്‌ ദേശഭക്തിയും ദേശീയ ബോധവും ഉണ്ടാക്കുവാനുള്ള കര്‍മ്മപദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. ഇത്തരമൊരു പരിശ്രമമാണ്‌ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നടത്തുന്ന സമുദ്രപൂജ.

തീരദേശ സമൂഹത്തില്‍ അധീശത്വം സ്ഥാപിച്ചെടുക്കുവാനുള്ള ശ്രമവുമായി ധാരാളം ശക്തികള്‍ ഇവിടം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിദേശപ്പണത്തിന്റെയും രാഷ്‌ട്രീയസ്വാധീനത്തിന്റെയും പിന്തുണയോടെ പരമ്പരാഗത സമൂഹത്തില്‍ മതപരിവര്‍ത്തന ശ്രമങ്ങളുമായി ഇറങ്ങി തിരിച്ചിട്ടുള്ളവരും തീരദേശഭൂമിയും പ്രാധാന്യമുള്ള സ്ഥലങ്ങളും എന്തുവിലകൊടുത്തും നേടിയെടുക്കുവാന്‍ ശ്രമിക്കുന്ന ഭൂമാഫിയകളും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ രാഷ്‌ട്രീയ പരിഗണനകള്‍ മാനദണ്ഡമാക്കി സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും, നിസ്സാര പ്രശ്നങ്ങളെ പോലും വലിയ ചേരിതിരിവ്‌ സൃഷ്ടിച്ച്‌ സംഘര്‍ഷങ്ങളാക്കി മുതലെടുപ്പ്‌ നടത്തുന്ന കുത്സിത ശക്തികളുമെല്ലാം ചേര്‍ന്ന്‌ തീരദേശം അസ്വസ്ഥമാക്കാനാണ്‌ ശ്രമിക്കുന്നത്‌. അമിത മദ്യപാനവും മയക്കുമരുന്നിന്റെ വ്യാപനവുമെല്ലാം ഇത്തരം ദുഷ്ടശക്തികള്‍ക്ക്‌ കടന്നു കയറാനും വേരോട്ടമുണ്ടാക്കാനും സാഹചര്യമൊരുക്കുകയാണ്‌. ഇത്തരം ഭീഷണികളെ കരുതിയിരിക്കാനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും പരമ്പരാഗതസമൂഹത്തിന്റെ തനതായ മൂല്യങ്ങളില്‍ അടിയുറച്ച്‌ നിന്നുകൊണ്ട്‌ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിനും മഹത്തായ സാംസ്കാരിക പൈതൃകത്തിന്റെ നേരവകാശികളാണെന്നുള്ള ബോധം സൃഷ്ടിക്കലുമാണ്‌ ഇങ്ങിനെയുള്ള ആചാര പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്‌.

കടലിന്റെ കനിവിലാണ്‌ തങ്ങളുടെ നിലനില്‍പ്പെന്നും തലമുറകളായി തങ്ങളെ കാത്ത്‌ പരിപാലിച്ചിരിക്കുന്നത്‌ കടലമ്മയാണെന്നതിന്റെ ഉള്‍വിളിയാണ്‌ സമുദ്രപൂജ. കൃതജ്ഞതാപൂര്‍വ്വം കടലമ്മക്ക്‌ സമര്‍പ്പണം നടത്തി അനുഗ്രഹം തേടുന്ന കടലിന്റെ മക്കളുടെ കൂട്ടായ്‌മ. ആപത്തുകളകറ്റി ഐശ്വര്യപൂര്‍ണ്ണമായ ജീവിതം നേടാനുള്ള പ്രാര്‍ത്ഥന. കടലും തീരവും കയ്യടക്കാന്‍ വരുന്ന ദുഷ്ടശക്തികളെയും പാരമ്പര്യവും മതവും സാംസ്കാരവും വിലക്കെടുക്കാനുള്ള കുത്സിത നീക്കത്തെയും, സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരെയും നെഞ്ചുറപ്പോടെ ചെറുത്തു നില്‍ക്കാനും കരുത്തരായ്‌ മുന്നേറാനുമുള്ള പ്രചോദനമാണ്‌ സമദ്രപൂജയിലൂടെ സാര്‍ത്ഥകമാവുന്നത്‌.

എന്‍.പി. രാധാകൃഷ്ണന്‍

(ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

പുതിയ വാര്‍ത്തകള്‍

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.