Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പദ്ധതിയടങ്കല്‍ അംഗീകരിച്ചാല്‍പ്പോരാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2012, 08:54 pm IST
inVicharam

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാംവര്‍ഷത്തെ അടങ്കല്‍ തുകയും അഞ്ചുവര്‍ഷത്തെ അടങ്കല്‍ തുകയും ആസൂത്രണ ബോര്‍ഡ്‌ അംഗീകരിച്ചിരിക്കുന്നു. അതനുസരിച്ച്‌ ആദ്യവര്‍ഷത്തെ അടങ്കല്‍ തുക 14,000 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക്‌ 1,05,000 കോടി രൂപയുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. പദ്ധതിയുടെ മുഖ്യലക്ഷ്യം ആവര്‍ത്തനവിരസമായിക്കഴിഞ്ഞ കൃഷിക്കുള്ള ഊന്നല്‍ എന്ന പ്രഖ്യാപനമാണ്‌. നൂറ്‌ ശതമാനം നിക്ഷേപ വര്‍ധനയാണ്‌ ലക്ഷ്യം.
പച്ചക്കറികൃഷി ലക്ഷ്യമിടുന്നത്‌ ഇരട്ടി ഉല്‍പ്പാദനത്തിനാണ്‌. ഈ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടി അടുത്തവര്‍ഷം കൃഷിക്കായി നീക്കിവെക്കുമെന്ന്‌ പ്രഖ്യാപനമുണ്ട്‌. അടുത്ത ഊന്നല്‍ ഊര്‍ജ മേഖലക്കാണ്‌. ഇലക്ട്രിസിറ്റി ഉല്‍പാദനവും ഇരട്ടിയാക്കാനാണ്‌ ലക്ഷ്യം. ഈ പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കുന്നത്‌ കാര്‍ഷിക-ആരോഗ്യമേഖല കഴിഞ്ഞാല്‍ പിന്നീട്‌ വിദ്യാഭ്യാസത്തിനും ക്ഷീരമേഖലക്കുമാണ്‌. ഉന്നതവിദ്യാഭ്യാസ മേഖലക്ക്‌ 42 ശതമാനം. മെഡിക്കല്‍ വിദ്യാഭ്യാസ-പൊതുജനാരോഗ്യ മേഖലക്ക്‌ 77 ശതമാനം അധികം വിഹിതം നല്‍കുന്ന പദ്ധതിയാണിത്‌. കേന്ദ്ര പദ്ധതികളുടെ പൂര്‍ണമായ വിനിയോഗം ഉറപ്പാക്കുന്നതിന്‌ പ്രോജക്ട്‌ ഫൈനാന്‍സ്‌ സെല്‍ രൂപീകരിച്ച്‌ പുറമെനിന്നും ലഭിക്കുന്ന വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്‌ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേന്ദ്രസഹായം പരമാവധി നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും പ്രഖ്യാപനമുണ്ട്‌. പക്ഷെ കഴിഞ്ഞവര്‍ഷത്തെ പദ്ധതി വിനിയോഗം വെറും 40 ശതമാനം മാത്രമായിരുന്നു. പഞ്ചായത്ത്‌ സ്ഥാപനങ്ങള്‍ ചെലവിട്ടതാകട്ടെ വെറും 24 ശതമാനം.

നാല്‍പതിനായിരം കോടി രൂപയായിരുന്നല്ലോ കഴിഞ്ഞ പദ്ധതിവിഹിതം. അതായത്‌ ഒരുവര്‍ഷം 8000 കോടി രൂപ. ചെലവാക്കിയത്‌ ഈ വര്‍ഷം 800 കോടി മാത്രം. ഇപ്പോള്‍ ഈ സാമ്പത്തികവര്‍ഷം അവസാനിക്കാറായിരിക്കേ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുകയും വയ്യ. കേന്ദ്രഫണ്ട്‌ വിനിയോഗത്തില്‍ കേരളം വളരെ പുറകിലാണെന്ന ആരോപണത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്ലാന്‍ ഫണ്ട്‌ ഉപയോഗത്തില്‍ പരാജയപ്പെടുന്നത്‌ അത്‌ ഏത്‌ വിധത്തില്‍ എങ്ങനെ ചെലവുചെയ്യണമെന്ന അവബോധമില്ലായ്‌മ കൊണ്ടുകൂടിയാണ്‌. ഇവരെ കൂടുതല്‍ ബോധവല്‍ക്കരിക്കാന്‍ കൂടി സമാന്തര പരിശ്രമം ആവശ്യമാണ്‌. റോഡുകള്‍, കുടിവെള്ളം, വൈദ്യുതി, പൊതുജനാരോഗ്യം മുതലായ മേഖലകള്‍ അവഗണിക്കപ്പെട്ടു. കാര്‍ഷിക മേഖലക്കുള്ള ഊന്നല്‍ ആവര്‍ത്തിക്കുമ്പോഴും നിലമ്പൂരില്‍ നെല്ല്‌ വില്‍ക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍ എന്ന വാര്‍ത്തയുണ്ട്‌. സമാന വാര്‍ത്തകള്‍ കുട്ടനാട്ടില്‍നിന്നും വരാറുണ്ട്‌. നെല്ലിന്‌ വിപണിയില്ലാത്തതും വിലയില്ലാത്തതുമാണ്‌ കര്‍ഷക പ്രതിസന്ധിക്ക്‌ നിദാനം. കര്‍ഷക ആത്മഹത്യയുടെ നാടായി മാറുന്ന കേരളത്തില്‍ കര്‍ഷകര്‍ പല കൃഷികളും ചെയ്യുന്നത്‌ ബാങ്ക്‌ വായ്‌പയും ബ്ലേഡ്‌ വായ്‌പയും എല്ലാം എടുത്താണെന്നത്‌ പൊതു അറിവാണ്‌. എന്നിട്ടും നെല്ല്‌ വാങ്ങാന്‍ പോലും ആളില്ലാത്ത അവസ്ഥ വരുമ്പോള്‍ സ്വാഭാവികമായും കര്‍ഷകര്‍ നിരാശയിലേക്ക്‌ കൂപ്പുകുത്തും. നിലമ്പൂരില്‍ ക്വിന്റലിന്‌ 850 രൂപ കച്ചവടക്കാര്‍ വിലമതിക്കുമ്പോള്‍ കര്‍ഷകരുടെ നിലപാട്‌ ആയിരം രൂപ കിട്ടിയാലും നഷ്ടമാണെന്നാണ്‌. ഇത്‌ തുടര്‍ക്കഥയാകുമ്പോഴും നെല്ല്‌ സംഭരണം എന്ന ആശയം വാക്കുകളില്‍ ഒതുങ്ങുന്നു.

ഈ പശ്ചാത്തലത്തില്‍ ആസൂത്രണ ബോര്‍ഡ്‌ പ്ലാനില്‍ കൃഷിക്ക്‌ നല്‍കുമെന്ന്‌ പ്രഖ്യാപിക്കുന്ന ഊന്നല്‍ പരിഹാസ്യമാകുകയാണ്‌. അടുത്ത ഊന്നല്‍ പച്ചക്കറി കൃഷിക്കാണ്‌. മുല്ലപ്പെരിയാര്‍ സമരം കൊടികുത്തി വാണപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നും ചരക്ക്‌ ലോറികള്‍ വരാതായപ്പോള്‍ കേരളത്തിലെ അടുക്കളകളുടെ ദുരവസ്ഥ ജനം അനുഭവിച്ചറിഞ്ഞതാണ്‌. പച്ചക്കറി കൃഷി കേരളത്തില്‍ അന്യമായപോലെ ക്ഷീരോല്‍പാദനവും ഇവിടെ നഷ്ടത്തിലാണ്‌. ഇപ്പോള്‍ മായം ചേര്‍ന്ന പാല്‍ കഴിച്ച്‌ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്ന കുട്ടികളും രോഗാതുരരായ മനുഷ്യരും വര്‍ധിക്കുമ്പോള്‍ ക്ഷീരോല്‍പാദനത്തിന്‌ 71 ശതമാനം വര്‍ധനയാണ്‌ പ്ലാന്‍ ലക്ഷ്യമിടുന്നത്‌. ആസൂത്രണ ബോര്‍ഡില്‍ ഇ. ശ്രീധരന്‍ ഉണ്ടെന്നതും റോഡ്‌ നിര്‍മാണം അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണെന്നതും ആശാവഹംതന്നെ. ഇത്രയധികം വിഹിതം നീക്കിവെച്ചിട്ടും ഹൈക്കോടതി പോലും പരാമര്‍ശിച്ചിട്ടും മഴ മാറി മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കപ്പെടുകയോ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല. അടുത്ത അഞ്ചുവര്‍ഷം കൊണ്ട്‌ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ എന്ന്‌ പറഞ്ഞ്‌ ജനങ്ങളെ വ്യാമോഹിപ്പിക്കലല്ലാതെ ഇത്‌ പ്രാവര്‍ത്തികമാകുമെന്ന ശുഭപ്രതീക്ഷ പുലര്‍ത്താന്‍ കയ്‌പേറിയ അനുഭവങ്ങള്‍ മാത്രമുള്ള കേരളജനതക്കാവുമോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.