Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പുതിയ ഡാം വരുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2012, 09:32 pm IST
inVicharam

മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ചെലവില്‍ നിര്‍മിക്കുന്ന പുതിയ അണക്കെട്ടില്‍ തമിഴ്‌നാടും കേരളവും കേന്ദ്രവും ചേര്‍ന്നുള്ള സംയുക്ത നിയന്ത്രണത്തിന്‌ തയ്യാറാണെന്ന്‌ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരിക്കുകയാണ്‌. പുതിയ ഡാം എന്ന ആശയം ചര്‍ച്ചാവിധേയമായത്‌ കേരളത്തിന്റെ നേട്ടമായി എന്ന വിശദീകരണത്തോടെയാണ്‌ സര്‍വകക്ഷി യോഗം പോലും വിളിക്കാതെ, നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ മുഖ്യമന്ത്രി കേരളത്തില്‍ 600 കോടി രൂപ മുടക്കി നിര്‍മിക്കുന്ന അണക്കെട്ടില്‍നിന്നും ഒരുതുള്ളി വെള്ളംപോലും വേണ്ട എന്നും ശീരുവാണി അണക്കെട്ടിലെപോലെ സംയുക്ത നിയന്ത്രണത്തിന്‌ തയ്യാറാണെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. തമിഴ്‌നാടിന്റെ നിര്‍ദ്ദേശപ്രകാരം നിയമാനുസൃതമായി കരാര്‍ ഉണ്ടാക്കാം എന്നാണ്‌ അദ്ദേഹം തികച്ചും വ്യക്തിപരമായി കൈക്കൊണ്ട തീരുമാനം. സ്വാഭാവികമായും ഇതില്‍ കേന്ദ്രത്തിന്റെ ഹിഡന്‍ അജണ്ട ഉണ്ടാവാം. കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരനും ഇതേ അഭിപ്രായമാണ്‌ പ്രകടിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ ഇരുസംസ്ഥാനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധീരമായി ഇടപെടുന്നതിന്‌ പകരം ഇത്തരം പ്രഖ്യാപനംകൊണ്ട്‌ വലിയ കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല. മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദി അല്ലെന്നും കേരളത്തിലെ ഇടുക്കി ജില്ലയിലെ മുല്ലയാര്‍, പെരിയാര്‍ നദികളുടെ സംഗമസ്ഥാനത്ത്‌ നദിയുടെ ഗതി തിരിച്ചുവിട്ട്‌ കൊളോണിയല്‍ സമ്മര്‍ദ്ദത്തിന്‌വഴങ്ങി നിര്‍മിച്ച്‌ 999 കൊല്ലത്തേക്ക്‌ പാട്ടത്തിന്‌ കൊടുത്തതാണെന്നുമുള്ളത്‌ ചരിത്രം. കൊളോണിയല്‍ വാഴ്ച അവസാനിച്ച്‌ കരാര്‍ അപ്രസക്തമായശേഷം 999 വര്‍ഷത്തേക്ക്‌ പുതുക്കി നല്‍കിയ മുന്‍മുഖ്യമന്ത്രി അച്യുതമേനോനും അത്‌ ചെയ്തത്‌ തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയലക്ഷ്യം വെച്ചായിരുന്നു.

ഇപ്പോള്‍ കേരളത്തിന്റെ ന്യായമായ ഉടമസ്ഥാവകാശം പോലും കൈമാറാന്‍ ഏകപക്ഷീയമായി ഉമ്മന്‍ചാണ്ടി തയ്യാറാകുന്നതും തമിഴ്‌നാടിനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താലാണെന്ന്‌ വ്യക്തം. അത്‌ വെള്ളപൂശാനാണ്‌ ഡാം ബലപ്പെടുത്തല്‍ എന്ന ആശയത്തില്‍നിന്നും വ്യതിചലിച്ച്‌ പുതിയ ഡാം എന്ന ആശയം ചര്‍ച്ചാവിധേയമായത്‌ കേരളത്തിന്റെ നേട്ടം എന്നുല്‍ഘോഷിക്കുന്നത്‌. തമിഴ്‌നാടാകട്ടെ തങ്ങളുടെ ഭാഗം വിജയിച്ചുവെന്ന്‌ സന്തോഷിക്കാം. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കാന്‍ കഴിഞ്ഞ 20 കൊല്ലമായി വിസമ്മതിക്കുന്ന സംസ്ഥാനമാണ്‌ തമിഴ്‌നാട്‌ എന്ന സത്യം പോലും ഇവിടെ മറന്നിരിക്കുന്നു. ശീരുവാണിയില്‍ കരാര്‍ ലംഘിച്ച്‌ കുപ്പിവെള്ള ഫാക്ടറികള്‍ തമിഴ്‌നാട്‌ സ്ഥാപിച്ചിട്ടും എതിര്‍ക്കാന്‍ കേരളത്തിന്‌ നട്ടെല്ലില്ല. ഡാമിന്റെ പ്രതീക്ഷിത ആയുസ്സ്‌ കഴിഞ്ഞിട്ടും ഭൂകമ്പ സാധ്യത ചൂണ്ടിക്കാട്ടിയിട്ടും ഗൗനിക്കാത്തവര്‍ ഇപ്പോള്‍ ഈ ദോഷകരമായ വിട്ടുവീഴ്ചക്ക്‌ തയ്യാറായത്‌ കേന്ദ്രമന്ത്രി ചിദംബരം പറഞ്ഞപോലെ പിറവം ഉപതെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണോ? ആറ്‌ വര്‍ഷമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടസാധ്യത ഭയന്ന്‌ തദ്ദേശവാസികള്‍ സമരം ചെയ്യുകയാണ്‌. കേരളത്തില്‍ 44 നദികള്‍ ഉണ്ടെന്നും ജലക്ഷാമം ഒരിക്കലും വരുകയില്ല എന്നുമുള്ള ധാരണ തിരുത്തപ്പെടുകയാണ്‌. ജനുവരി മുതല്‍ മെയ്‌ മാസം വരെ 2.5 മീറ്റര്‍ വെള്ളം പെരിയാര്‍ വന്യജീവി സങ്കേതത്തിനാവശ്യമാണ്‌. തമിഴ്‌നാട്‌ ആവശ്യപ്പെടുന്നപോലെ ടണല്‍ നിരപ്പ്‌ 50 അടിയായാല്‍ തേക്കടി വന്യജീവി സങ്കേതം ഇല്ലാതാകും. മഴവെള്ളം ഒഴുകി ലഭിക്കുന്ന വെള്ളം പോലും ലഭ്യമാകാതെ ഈ കരാര്‍ വന്യജീവി സങ്കേതത്തിന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യും.

അധികജലം കേരളത്തിനുണ്ടെന്ന കണക്കുകൂട്ടല്‍ തെറ്റാണെന്ന്‌ തെളിയിച്ച്‌, മലയിടിച്ച്‌, വൃക്ഷങ്ങള്‍ വെട്ടി നശിപ്പിച്ച്‌, കാലാവസ്ഥാ വ്യതിയാനത്തില്‍ കേരളത്തിലെ പല ഭാഗങ്ങളും ജലക്ഷാമം അനുഭവിച്ചുതുടങ്ങിയിട്ടുമുണ്ട്‌. ജനങ്ങളുടെ സുരക്ഷക്ക്‌ എന്നപേരില്‍, പക്ഷെ രാഷ്‌ട്രീയ നിലനില്‍പ്പിനുവേണ്ടി ഒരു രാജ്യത്തെ ജനങ്ങളുടെ താല്‍പര്യങ്ങളെ ചൂതുകളി ഉപാധിയാക്കാതെ ഈ വിഷയത്തില്‍ അന്തിമ തീരുമാനം രാഷ്‌ട്രീയ സമന്വയത്തിനുശേഷം മാത്രമേ എടുക്കാന്‍ പാടുള്ളൂ. തമിഴ്‌നാടിന്‌ വെള്ളം മുടക്കില്ല എന്ന തുടര്‍ച്ചയായ പ്രഖ്യാപനത്തിന്‌ ആ സംസ്ഥാനം ചെവികൊടുക്കുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഭൂകമ്പസാധ്യതാ മേഖലയിലാണ്‌ എന്നും തമിഴ്‌നാട്‌ അംഗീകരിക്കുന്നില്ല. ഇപ്പോള്‍ സുര്‍ക്കി മിശ്രിത ശേഖരണം തുടങ്ങിയിരിക്കുകയാണ്‌. ബോര്‍ഹോള്‍ സ്ഥാപിച്ച്‌ 467.60 അടി ഭാഗത്ത്‌ കോര്‍ ടെസ്റ്റിംഗ്‌ നടത്തുവാന്‍ ഉന്നതാധികാരസമിതി നിര്‍ദ്ദേശപ്രകാരം മഹാരാഷ്‌ട്ര വാട്ടര്‍ റിസര്‍ച്ച്‌ ഡിപ്പാര്‍ട്ടുമെനൃ വിദഗ്ധര്‍ വരികയാണ്‌.2.4 ഭൂചലനം (ഇന്നലെ ഇടുക്കി അണക്കെട്ടിനുള്ളില്‍ ഉണ്ടായ ഭൂചലനമടക്കം) പഠിക്കാന്‍ ഇക്കോളജിക്കല്‍ സര്‍വേയും തയ്യാറാകുന്നു. ഈ പശ്ചാത്തലത്തിലാണ്‌ പുതിയ ഡാം അല്ല ശാശ്വത പരിഹാരമെന്ന്‌ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി. റോയി പറഞ്ഞത്‌. ഈ പശ്ചാത്തലങ്ങള്‍ പരിഗണിച്ചാണ്‌ ഈ വിഷയത്തില്‍ രാഷ്‌ട്രീയസമവായം വേണമെന്ന്‌ പ്രതിപക്ഷവും വി.എം. സുധീരനും ആവശ്യപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.