Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒട്ടകത്തിന്റെ നട്ടെല്ല്‌ പൊട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 10:15 pm IST
inVicharam

ഒട്ടകത്തിന്റെ നട്ടെല്ല്‌ പൊട്ടുന്നുന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഡോ.മന്‍മോഹന്‍സിംഗ്‌ നടത്തിയ കുപ്രസിദ്ധമായ ആ പ്രസ്താവന ആരും മറന്നുകാണില്ല. പലനിലയ്‌ക്കും വെറുക്കപ്പെടേണ്ടവനായിരുന്നിട്ടും അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ പ്രിയങ്കരനാണെന്നായിരുന്നു മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചത്‌. അമേരിക്കയുമായി ഒപ്പുവെക്കുന്ന സൈനികേതര ആണവ കരാറിനോടുള്ള ഇന്ത്യക്കാരുടെ എതിര്‍പ്പ്‌ കാര്യമാക്കേണ്ടതില്ലെന്ന്‌ ബുഷിനെ ബോധ്യപ്പെടുത്താനായിരുന്നു പ്രധാനമന്ത്രി എന്ന നിലയ്‌ക്കുള്ള വിവേചനാധികാരം ദുരുപയോഗിച്ചുകൊണ്ടുള്ള മന്‍മോഹന്റെ ഈ അസത്യ പ്രസ്താവന. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെന്നല്ല, അമേരിക്കയിലെ ബഹുഭൂരിപക്ഷമാളുകള്‍ക്കും ബുഷ്‌ പ്രിയങ്കരനല്ലെന്ന്‌ ബരാക്‌ ഒബാമയെ വിജയിപ്പിച്ച യുഎസ്‌ പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പ്‌ തെളിയിച്ചു.

അന്ന്‌ ബുഷ്‌ രണ്ടാമനെ പ്രശംസിച്ച ഡോ. മന്‍മോഹന്‍ സിംഗ്‌ ഭരണാധികാരിയെന്ന നിലയില്‍ ഇന്ത്യക്കാരുടെ മനസ്സില്‍ തന്റെ സ്ഥാനമെന്തെന്ന്‌ എന്നെങ്കിലും ചിന്തിച്ചിരിക്കുമോ? അമേരിക്കയുമായുള്ള ആണവകരാറില്‍ ഒപ്പുവെക്കുകയും 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാവാന്‍ കഴിയുകയും ചെയ്തതോടെ ഇങ്ങനെയൊരു ആത്മപരിശോധനയുടെ ആവശ്യമുണ്ടെന്ന്‌ മന്‍മോഹന്‍സിംഗിന്‌ തോന്നിയിരിക്കാന്‍ ഇടയില്ല. എന്നാലിപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന പ്രധാനമന്ത്രിയാണ്‌ താനെന്ന്‌ ആത്മപരിശോധനയുടെ ആവശ്യമൊന്നുമില്ലാതെ മന്‍മോഹന്‍സിംഗിന്‌ ബോധ്യമായിട്ടുണ്ടാവും. കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന്റെ പേരില്‍ ചെന്നൈയിലും ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അട്ടിമറിച്ചതിനെതിരെ പഞ്ചാബിലെ സുവര്‍ണക്ഷേത്ര കവാടത്തിലും കരിങ്കൊടി കാണേണ്ടിവന്ന മന്‍മോഹന്‍സിംഗ്‌ ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെ മനസ്സില്‍ ഇന്ന്‌ ബുഷിനെക്കാള്‍ വെറുക്കപ്പെടുന്ന ഭരണാധികാരിയായിരിക്കുകയാണ്‌.

രാഷ്‌ട്രീയവും സാമ്പത്തികവുമായ അഴിമതി നടത്തുകയും അതിന്‌ കൂട്ടുനില്‍ക്കുകയും മറയിടുകയും ഒതുക്കിത്തീര്‍ക്കുകയും ചെയ്തിട്ട്‌ അഴിമതിക്കെതിരാണ്‌ താനെന്ന്‌ അവകാശപ്പെടുക. വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അത്‌ സാമ്പത്തികവളര്‍ച്ചയുടെ ലക്ഷമാണെന്ന്‌ പ്രഖ്യാപിക്കുക. രാജ്യരക്ഷ അങ്ങേയറ്റം അപകടത്തിലായിരിക്കുമ്പോള്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന്‌ ഔദ്യോഗികമായി പ്രസ്താവിക്കുക. ഫലപ്രദമായ ലോക്പാല്‍ നിലവില്‍ വരാതിരിക്കാന്‍ പാര്‍ലമെന്റിനകത്തും പുറത്തും ജനാധിപത്യ വിരുദ്ധവും കുത്സിതവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചശേഷം അണ്ണാഹസാരെയല്ല, താനാണ്‌ അഴിമതിവിരുദ്ധ സമരത്തിന്റെ നായകനെന്ന്‌ നടിക്കുക. എല്ലാറ്റിനുമുപരി ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ വ്യക്തിയെന്ന നിലയ്‌ക്കും ഭരണാധികാരിയെന്ന നിലയ്‌ക്കും യാതൊരു ലജ്ജയോ അഭിമാനക്ഷതമോ ഇല്ലാതിരിക്കുക. ഈ ഭരണ വൈകൃതങ്ങളുടെയെല്ലാം ആകത്തുകയായി മാറിയിരിക്കുന്ന ഒരു ഭരണാധികാരിയാണ്‌ മന്‍മോഹന്‍സിംഗ്‌. ഇതിനെതിരെ ക്ഷമ നശിച്ച ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ്‌ അമൃത്സറിലുണ്ടായ കരിങ്കൊടി പ്രകടനം. ജന്മനാട്ടില്‍ അതും ഒരു പുണ്യസങ്കേതത്തില്‍ ഇത്തരമൊരു ജനരോഷം നേരിടേണ്ടിവരുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയെന്നുള്ള ബഹുമതി മന്‍മോഹന്‍സിംഗിന്‌ അവകാശപ്പെട്ടതാണ്‌. ശ്രീലങ്കന്‍ സൈന്യത്തിന്റെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിക്കുന്നതിനിടെ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്ക്‌ ലങ്കന്‍ സൈനികന്റെ തോക്കിനടിയേറ്റിട്ടുണ്ട്‌. ഇതിനെക്കാള്‍ രൂക്ഷവും അപമാനകരവുമാണ്‌ സ്വന്തം രാജ്യത്ത്‌ മന്‍മോഹന്‌ അനുഭവിക്കേണ്ടിവരുന്ന ജനരോഷം.

പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചത്‌ ദൗര്‍ഭാഗ്യകരമാണെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ പ്രതികരിച്ചത്‌. വാസ്തവത്തില്‍ മന്‍മോഹനെപ്പോലൊരാള്‍ പ്രധാനമന്ത്രിയായിരിക്കുന്നതാണ്‌ ദൗര്‍ഭാഗ്യകരം. ലോക്പാല്‍ ബില്‍ പാസ്സാക്കേണ്ടിയിരുന്ന രാജ്യസഭാ സമ്മേളനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഒരു പാവയായിരിക്കുകയാണ്‌ പ്രധാനമന്ത്രി ചെയ്തത്‌. ലോക്സഭയില്‍ തങ്ങള്‍ക്ക്‌ ഭൂരിപക്ഷമുള്ളതുകൊണ്ട്‌ അവിടെ ലോക്പാല്‍ ബില്‍ പാസ്സാക്കി, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ല എന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അവകാശവാദം പരിഹാസ്യമാണ്‌. രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായശേഷം ഒരുമണിക്കൂറാണ്‌ ബില്‍ അവതരിപ്പിച്ച മന്ത്രി വി. നാരായണസ്വാമി മറുപടി പറഞ്ഞത്‌. ഇത്‌ സമയം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമായിരുന്നു.

സമയം വൈകുന്നതറിഞ്ഞ്‌ സഭാ നടപടികള്‍ നീട്ടണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലിയും സിപിഎം അംഗം സീതാറാം യെച്ചൂരിയും അധ്യക്ഷനായ ഹമീദ്‌ അന്‍സാരിയോട്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഏറ്റവുമൊടുവില്‍ ബില്ല്‌ വോട്ടിനിടാന്‍ അനുകൂലമാണെന്ന്‌ സഭാധ്യക്ഷനെ അറിയിക്കണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട്‌ ജെറ്റ്ലി അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ രഹസ്യ അജണ്ട അനുസരിച്ച്‌ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്‌ മന്‍മോഹന്‍ ചെയ്തത്‌. ആര്‍ജെഡി അംഗം രാജ്നീതി പ്രസാദ്‌ മന്ത്രി നാരായണസ്വാമിയുടെ പക്കല്‍നിന്ന്‌ ബില്ല്‌ പിടിച്ചുവാങ്ങി കീറിയെറിഞ്ഞിട്ടും കോണ്‍ഗ്രസ്‌ അംഗങ്ങള്‍ അനങ്ങാതിരുന്നു. ഈ കടുത്ത അച്ചടക്ക ലംഘനത്തിനെതിരെ നടപടി എടുക്കുന്നതിന്‌ പകരം മൗനം സമ്മതം എന്ന നിലപാടാണ്‌ സഭാധ്യക്ഷന്‍ സ്വീകരിച്ചത്‌. ഏറ്റവുമൊടുവില്‍ സഭ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന്‌ അംഗങ്ങളുടെ പൊതുവികാരം കണക്കിലെടുക്കാതെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ബില്ലിനെതിരെ 187 ഭേദഗതികള്‍ ഉണ്ടായതാണ്‌ അത്‌ പാസ്സാക്കാന്‍ കഴിയാതിരുന്നതെന്ന കോണ്‍ഗ്രസിന്റെ വാദഗതി സര്‍ക്കാരിന്റെ കാപട്യം പുറത്തുകൊണ്ടുവരുന്നുണ്ട്‌. ദുര്‍ബലമായ ബില്ലിനെ ശക്തിപ്പെടുത്തുന്ന ഭേദഗതികള്‍ ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ്‌ തന്നെ കൊണ്ടുവന്നത്‌ സര്‍ക്കാരിനെ വെട്ടിലാക്കി. സുപ്രധാനമായ ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ട്‌ ബില്ല്‌ പാസ്സാക്കിയാല്‍ അത്‌ തങ്ങള്‍ വിചാരിച്ചതിന്‌ കടകവിരുദ്ധമായിരിക്കുമെന്ന്‌ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഇതാണ്‌ ബില്ല്‌ വോട്ടിനിടാതിരിക്കാന്‍ കാരണം. ലോക്സഭയിലേതുപോലെ രാജ്യസഭയിലും ദുര്‍ബലമായ ലോക്പാല്‍ ബില്‍ പാസ്സാക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ദുഷ്ടലാക്ക്‌.

ലോക്സഭയില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയതിനെക്കുറിച്ച്‌ വാചാലരാവുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ലോക്പാല്‍ സംവിധാനത്തിന്‌ ഭരണഘടനാപദവി വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതിബില്‍ എന്തുകൊണ്ട്‌ പാസ്സായില്ലെന്ന്‌ വ്യക്തമാക്കുന്നില്ല. ഈ ബില്ലിന്‌ അനുകൂലമായി വോട്ട്‌ ചെയ്യേണ്ട മന്ത്രിമാരടക്കം മുപ്പതോളം എംപിമാരാണ്‌ സഭയില്‍ ഹാജരാവാതിരുന്നത്‌. ഇത്‌ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. കാരണം ഭരണഘടനാപദവിയുള്ള ലോക്പാല്‍ വരണമെന്ന്‌ കോണ്‍ഗ്രസും സര്‍ക്കാരും ആഗ്രഹിക്കുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായിരുന്ന ടി.എന്‍. ശേഷന്‍ മുന്നോട്ടുവെച്ച സുപ്രധാനമായ ഈ നിര്‍ദ്ദേശം രാഹുല്‍ഗാന്ധിയുടെ വകയായി അവതരിപ്പിച്ച്‌ പ്രതിപക്ഷത്തിന്‌ നേര്‍ക്ക്‌ വിരല്‍ചൂണ്ടുന്നത്‌ കോണ്‍ഗ്രസിന്റെ വൃത്തികെട്ട രാഷ്‌ട്രീയ തന്ത്രങ്ങളിലൊന്നാണ്‌.

മന്‍മോഹന്‍സിംഗിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടിയിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കുന്ന നീക്കമാണ്‌ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്‌. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഡിസംബര്‍ 29ലെ പാതിരയില്‍ രാജ്യസഭ ദര്‍ശിച്ചത്‌. ഇനിയൊരു വൈക്കോല്‍ത്തുരുമ്പ്‌ മതി ഒട്ടകത്തിന്റെ നട്ടെല്ല്‌ പൊട്ടാന്‍.

മുരളി പാറപ്പുറം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.