Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശശിജയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2011, 10:58 pm IST
inVicharam

ആധുനിക മനുഷ്യന്‌ ഏറ്റവും പ്രിയപ്പെട്ടത്‌ എന്താണ്‌? അയാള്‍ കൂടുതല്‍ വിലമതിക്കുന്നത്‌ എന്തിനെയാണ്‌. ഈ ചോദ്യങ്ങള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകേണ്ടതില്ല. തന്റെ കൂട്ടാളികളേക്കാളും കുടുംബത്തേക്കാളും സമൂഹത്തേക്കാളും അവന്റെ ശ്രദ്ധയും താല്‍പര്യവും ആത്യന്തികമായി തന്നില്‍ത്തന്നെയാണ്‌. തന്റെ സുഖങ്ങള്‍, സൗകര്യങ്ങള്‍, താല്‍പര്യങ്ങള്‍ അങ്ങനെ വിശ്വമാനവികതയും സാമൂഹ്യബോധവും അവകാശപ്പെടുന്ന മനുഷ്യര്‍ ഇന്നും സ്വയം ചുരുങ്ങി ഒരു പരിമിത വൃത്തത്തില്‍ ഒതുങ്ങുന്നു. ഇത്‌ കാലത്തിന്റെ അപചയമെന്നോ മൂല്യച്യുതിയെന്നോ ഓര്‍ത്തു വിലപിക്കാം. ഇത്തരമൊരു ചിന്തയുടെ പശ്ചാത്തലത്തില്‍ അത്‌ ശരിവെക്കുന്ന മട്ടില്‍ തമിഴ്‌നാട്ടില്‍നിന്നൊരു വാര്‍ത്തയെത്തുന്നു.

വളരെ അപ്രതീക്ഷിതമായി തന്റെ ഉറ്റതോഴി ശശികലയേയും മറ്റ്‌ പതിമൂന്ന്‌ പേരെയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ ജയലളിത പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം മുതല്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്ന്‌ പാര്‍ട്ടി വിലക്കിയിട്ടുമുണ്ട്‌. ഈ വാര്‍ത്തയിലെ നായിക ശശികല നടരാജനിലേക്ക്‌.

ശശികലയുടെ ഭര്‍ത്താവ്‌ നടരാജന്‍ മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും സിനിമാതാരവുമായിരുന്ന എം.ജി. രാമചന്ദ്രന്റെ സര്‍ക്കാരില്‍ ഒരു പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസറായിരുന്നു. അദ്ദേഹം രാമചന്ദ്രന്റെ മിത്രമായിരുന്ന ഐഎഎസ്‌ ഓഫീസര്‍ ചന്ദ്രലേഖയുമായി പരിചയപ്പെട്ടു. ഈ സമയത്താണ്‌ ചെന്നൈയില്‍ ഒരു വീഡിയോ ഷോപ്പ്‌ നടത്തിയിരുന്ന നടരാജന്റെ ഭാര്യ ശശികലയെ ചന്ദ്രലേഖ ജയലളിതക്ക്‌ പരിചയപ്പെടുത്തുന്നതും എഐഎഡിഎംകെയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായി നിയമിതയായ ജയലളിതക്ക്‌ വേണ്ട സഹായസഹകരണങ്ങള്‍ നല്‍കിയതും. തുടര്‍ന്ന്‌ എംജിആറിന്റെ മരണത്തോടെ അദ്ദേഹത്തെ വിലാപയാത്രയില്‍ പോലും അനുഗമിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ജയ അപമാനിതയായി കഴിയുമ്പോഴും ഒരു സാന്ത്വനം പോലെ ശശികല അരികത്തുണ്ടായിരുന്നു. 1991-ല്‍ തന്റെ എതിരാളികളെ നിശ്ശബ്ദരാക്കിക്കൊണ്ട്‌ ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി തിരിച്ചുവന്നപ്പോള്‍ തന്റെ പോയസ്‌ ഗാര്‍ഡന്‍ വസതിയിലേക്ക്‌ ശശികലയേയും കൂട്ടി.

ആദ്യമൊക്കെ സ്വര്‍ണ്ണവും സാരിയും വാങ്ങാന്‍ ജയലളിതയെ അനുഗമിച്ചിരുന്ന തോഴിയായ ശശികല ക്രമേണ ഭൂമി വാങ്ങിക്കൂട്ടുന്നതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇതിനുവേണ്ടി തന്റേതായ ഒരു പ്രത്യേക ശൈലി ശശികല സ്വീകരിച്ചിരുന്നു. മദ്രാസില്‍ നിന്ന്‌ മഹാബലിപുരത്തേക്ക്‌ കാറില്‍ യാത്ര ചെയ്ത ശശികല പ്രകൃതിഭംഗിയല്ല അവിടെയുള്ള ഭൂസ്വത്തുക്കളാണ്‌ നോട്ടമിട്ടത്‌. തനിക്ക്‌ ഇഷ്ടമാകുന്ന വസ്തു കണ്ടെത്തിയാല്‍ ജനങ്ങളെ നിര്‍ബന്ധിപ്പിച്ച്‌ ഒഴിപ്പിക്കാനുള്ള എഐഎഡിഎംകെ ഗുണ്ടാസംഘവും അനുനയിപ്പിക്കാനുള്ള മറ്റൊരു സംഘവും രംഗത്തിറങ്ങുകയായി. തുച്ഛമായ വിലക്ക്‌ ഭൂമി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതികാര നടപടികളുമായി ഗുണ്ടാസംഘം രംഗം കീഴടക്കും. തുച്ഛമായ വിലക്കാണ്‌ സംവിധായകന്‍ ഭാരതി രാജയുടെയും അമൃതാഞ്ജന്‍ ഉടമ പന്തലൂം കുടുംബത്തിന്റെയും സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്റേയും വീടുകളും വസ്തുക്കളും കരസ്ഥമാക്കിയത്‌. വസ്തു സ്വന്തമാക്കിയാല്‍ കൂറ്റന്‍ ഇരുമ്പുഗേറ്റും അതിന്റെ മധ്യത്തില്‍ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ചക്രവും വെള്ളച്ചായമടിച്ച, ഓടുപതിച്ച കെട്ടിടങ്ങളും ആഴ്ചകള്‍ക്കുള്ളില്‍ ഉയരും. വിജിലന്‍സ്‌ കണക്കുപ്രകാരം 400 കോടിക്കും 500 കോടിക്കും ഇടയിലാണ്‌ ജയയുടെയും ശശികലയുടെയും ഭൂമിയില്‍ നിന്നുമാത്രമുള്ള സ്വത്തുക്കള്‍.

കണ്ണെത്താത്ത ഭൂസ്വത്തുക്കള്‍ പിടിച്ചടക്കിയശേഷം ശശികല ജെജെടിവി ആരംഭിച്ചു. ഈ ചാനല്‍ സംപ്രേഷണം ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ കേബിള്‍ ഓപ്പറേറ്റര്‍മാരെ ഭീഷണിപ്പെടുത്തി തന്റെ ചാനലിന്‌ പ്രചാരം വര്‍ദ്ധിപ്പിച്ചു.

ജയലളിത എന്തുകൊണ്ടാണ്‌ ശശികലയെ പുറത്താക്കിയതെന്ന്‌ വ്യക്തമാക്കിയിട്ടില്ലെങ്കിലും ബാംഗ്ലൂര്‍ കോടതിയില്‍ 66 കോടിരൂപയുടെ അന്യായ സ്വത്തുസമ്പാദിച്ച കേസില്‍ കൂട്ടുപ്രതിയായ ശശികലയുടെ മൊഴി ജയക്കെതിരായേക്കാമെന്ന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനകള്‍ കൊണ്ടാകാം അതെന്ന്‌ കരുതുന്നു.

1980 മുതല്‍ ജയലളിതയും ശശികലയും തമ്മില്‍ നല്ല ബന്ധത്തിലാണ്‌. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രനായ ടി.ടി.വി. ദിവാകരന്‍ പാര്‍ലമെന്റംഗമായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ വി.എന്‍. സുധാകരനെ 1995-ല്‍ ജയലളിത ദത്തുപുത്രനായി സ്വീകരിച്ച്‌ ആര്‍ഭാടപൂര്‍ണ്ണമായി വിവാഹം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന്‌ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജയ ശശികലയുമായി അകന്നെങ്കിലും വീണ്ടും അവര്‍ ഒന്നിക്കുകയായിരുന്നു.

ശശികലക്ക്‌ മാത്രമേ ജയലളിതയുമായി നേരിട്ട്‌ ഇടപെടാന്‍ കഴിഞ്ഞിരുന്നുള്ളൂ. സര്‍ക്കാര്‍ ഫയലുകളും തീരുമാനങ്ങളും അവരുടെ കൂടി സ്വാധീനഫലമായിരുന്നു. പാര്‍ട്ടിയില്‍ 2000ല്‍ മാത്രം അംഗത്വമെടുത്ത അവരെ അണികളും നേതാക്കളും ഒരുപോലെ ഭയപ്പെട്ടു. അവരേയും ബന്ധുക്കളേയും സന്തോഷിപ്പിക്കാന്‍ പാര്‍ട്ടി അണികള്‍ മത്സരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ശശികലയുടെ സഹായമില്ലാതെ വളരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അവരുടെ അഴിമതികളെക്കുറിച്ച്‌ പറഞ്ഞവരെ തല്ലിച്ചതക്കുകയും മന്ത്രിമാരെങ്കില്‍ അധികാരം നഷ്ടപ്പെടുത്തുകയുമാണ്‌ ജയലളിത ചെയ്തത്‌.

കേവലം വസ്തുതകളുടെ അഖ്യാനത്തിലൂടെ ശശികലയുടെ ഒരു ചിത്രം തെളിയിക്കാനാകും. തന്നെ വിശ്വസിച്ച ജയക്കെതിരായി പോലും നിലകൊള്ളാന്‍ അവര്‍ തയ്യാറാവുന്നു എന്നതാണ്‌ സാധാരണക്കാരെ വിസ്മയിപ്പിക്കുന്നത്‌. ഭാവിഫലങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ചിലരുടെ സഹായവും ശശികലയുടെ തീരുമാനത്തിന്‌ പിന്നില്‍ ഉണ്ടെന്നറിയുന്നു. ശശികലയുടെ വ്യക്തിത്വത്തെ ഇരുണ്ടതാക്കുന്നതും ഈ വിശ്വാസവഞ്ചന തന്നെയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.