Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്രം ഇടപെടാന്‍ മടിക്കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2011, 09:36 pm IST
in Vicharam

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്‌ക്ക്‌ കേന്ദ്രസേനാ വിന്യാസം ആവശ്യമില്ലെന്ന്‌ പ്രഖ്യാപിച്ച്‌ തമിഴ്‌നാടിന്റെ ഈ ആവശ്യം തള്ളിയ സുപ്രീംകോടതി അണക്കെട്ട്‌ തര്‍ക്കപ്രശ്നത്തില്‍ മുന്‍കൈ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ ഭരണഘടനാപരമായി ഉത്തരവാദിത്തമുണ്ടെന്നും പ്രശ്നപരിഹാരത്തിന്‌ പ്രധാനമന്ത്രിതന്നെയാണ്‌. അധികാരകേന്ദ്രമെന്നും പ്രസ്താവിച്ചിരിക്കുകയാണ്‌. ഇതോടെ പന്ത്‌ കേന്ദ്രസര്‍ക്കാരിന്റെയും ഈ വിഷയത്തില്‍ മൗനവ്രതം അവലംബിക്കുന്ന പ്രധാനമന്ത്രിയുടെയും കോര്‍ട്ടിലായി. കേന്ദ്രം കാഴ്ചക്കാരായി നോക്കില്‍നിക്കരുതെന്ന്‌ നിര്‍ദേശിച്ച സുപ്രീംകോടതി തമിഴ്‌നാടിന്റെ ചര്‍ച്ചയ്‌ക്കുള്ള വൈമുഖ്യത്തിലും നിസ്സഹകരണത്തിലും അതൃപ്തിയും രേഖപ്പെടുത്തിക്കഴിഞ്ഞു. അണക്കെട്ട്‌ കേസ്‌ ഉന്നതാധികാരസമിതിയുടെ പരിഗണനയിലായതിനാലാണ്‌ തമിഴ്‌നാട്‌ വിട്ടുനില്‍ക്കുന്നത്‌ എന്ന വാദത്തോട്‌ വിയോജിച്ച്‌ കോടതി പറഞ്ഞത്‌ പ്രധാനമന്ത്രി ഈ വിഷയത്തില്‍ മുന്‍കൈ എടുക്കുന്നതില്‍ തെറ്റില്ല എന്നാണ്‌. പക്ഷേ ഇപ്പോള്‍ ചര്‍ച്ചയ്‌ക്ക്‌ മുതിരാതെ ഇതിനുള്ള അന്തരീക്ഷമൊരുക്കാന്‍ നിര്‍ദേശിച്ച്‌ പ്രധാനമന്ത്രി മോസ്കോ സമ്മേളനത്തിന്‌ വിമാനം കയറിയിരിക്കുകയാണ്‌. പ്രധാനമന്ത്രി വായ്‌ തുറക്കുന്നത്‌ അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ മാത്രമാണ്‌ എന്ന ധാരണ രൂഢമൂലമാണ്‌. ചര്‍ച്ചയ്‌ക്ക്‌ അന്തരീക്ഷമൊരുക്കാന്‍ യുഡിഎഫ്‌ സമരരംഗത്തുനിന്ന്‌ പിന്മാറിയത്‌ സമരരംഗത്തുള്ള ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്‌. പഞ്ചാബ്‌-ഹരിയാന നദീതര്‍ക്കമുണ്ടായപ്പോള്‍ അന്ന്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിതന്നെ മുന്‍കൈയെടുത്ത്‌ രണ്ട്‌ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച്‌ ചര്‍ച്ച ചെയ്ത്‌ കരാര്‍ ഒപ്പിടീച്ചത്‌ കേരളത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

ഇന്ദിരാഗാന്ധിയുടെ ഇഛാശക്തിയോ ആജ്ഞാശക്തിയോ മന്‍മോഹന്‍സിംഗിനില്ലല്ലോ. തമിഴ്‌നാട്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുമ്പോള്‍ രണ്ട്‌ സംസ്ഥാന മന്ത്രിമാരുടെയും യോഗം വിളിക്കാന്‍ പ്രധാനമന്ത്രിയോട്‌ നിര്‍ദേശിക്കാന്‍ സാധ്യമല്ലെന്നാണ്‌ കോടതി നിലപാട്‌. കേരളം ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തണമെന്ന്‌ പറയുന്നത്‌ അത്രയും ജലം തങ്ങാന്‍ മാത്രമേ ഈ പുരാതന അണക്കെട്ടിന്‌ സാധ്യമാകൂ എന്നതിനാലാണ്‌. 120 അടിയില്‍ ജലനിരപ്പ്‌ നിലനിന്നാലും തമിഴ്‌നാടിന്‌ 1609 ഘന അടി വെള്ളം കൊണ്ടുപോകാന്‍ കഴിയും. കാരണം തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോകുന്ന തുരങ്കം 116 അടി ജലനിരപ്പിലാണ്‌. 5.80 ടിഎംസി വെള്ളം തമിഴ്‌നാടിന്‌ കൊണ്ടുപോകാം. 2010ല്‍ തമിഴ്‌നാട്‌ ഉപയോഗിച്ചത്‌ 4.930 ടിഎംസി വെള്ളം മാത്രമാണ്‌. അപ്പോള്‍ തമിഴ്‌നാട്‌ ജലനിരപ്പ്‌ 142 അടിയും 152 അടിയും മറ്റും ആക്കി ഉയര്‍ത്തണം എന്ന്‌ ആവശ്യപ്പെടുന്നത്‌ രാഷ്‌ട്രീയ മുതലെടുപ്പിന്‌ മാത്രമാണെന്ന്‌ വ്യക്തമാണ്‌. അനധികൃത സ്വത്ത്‌ സമ്പാദനത്തില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന ജയലളിത പറയുന്നത്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിനടുത്ത്‌ തമിഴ്‌നാടിന്റെ പാട്ടഭൂമി കേരളമാഫിയ കയ്യേറി റിസോര്‍ട്ടും കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ടെന്നും കേരളത്തിലെ രാഷ്‌ട്രീയ-ബ്യൂറോക്രാറ്റുകള്‍ തമിഴ്‌നാടിന്റെ കൈക്കൂലിയായി തമിഴ്‌നാട്ടില്‍ എസ്റ്റേറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നുമാണ്‌. ഡിഎംകെ, എഡിഎംകെ പാര്‍ട്ടികള്‍ രാഷ്‌ട്രീയരംഗം പിടിച്ചടക്കാതിരിക്കാന്‍ ലോക്സഭയിലെ 39 തമിഴ്‌നാട്‌ എംപിമാര്‍ ഇടുക്കി തമിഴ്‌നാടിനോട്‌ ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്‌ രാഷ്‌ട്രീയം കളിക്കുമ്പോള്‍ കേരളത്തിലെ 40 ലക്ഷം ജനങ്ങള്‍ മരണഭീതിയില്‍ കഴിയുന്നു.

ഇടുക്കി പ്രദേശത്തെ കുട്ടികളില്‍ ഫിയര്‍ ഐസക്കോസിസ്‌ പടര്‍ന്ന ഭയപ്പാടില്‍ സ്കൂളുകളില്‍ പോകാതെ, ഉറങ്ങാതെ കുട്ടികള്‍ പരിഭ്രാന്തിയില്‍ കഴിയുന്നു. എന്നിട്ടും മൗനിയും നിഷ്ക്രിയനുമായ പ്രധാനമന്ത്രിയെ വിശ്വസിച്ച്‌ നേതാക്കള്‍ സമരരംഗത്തുനിന്ന്‌ പിന്മാറിക്കഴിഞ്ഞു. ഉന്നതാധികാരസമിതിയില്‍ ഡി.കെ.തട്ടെയ്‌ക്കും മേത്തയ്‌ക്കും പുറമേ മറ്റ്‌ മൂന്നുപേര്‍കൂടി ഡാം സന്ദര്‍ശിക്കും എന്നത്‌ മാത്രമാണ്‌ കേരളത്തിന്‌ ആശ്വാസകരമാകുന്നത്‌. ജസ്റ്റിസ്‌ കെ.ടി.തോമസ്‌ സമിതി അംഗമാണ്‌. തമിഴ്‌നാടിന്‌ ജലലഭ്യത ഉറപ്പാക്കാന്‍ ത്രികക്ഷി കരാര്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത പ്രകടിപ്പിച്ചിട്ടും തമിഴ്‌നാട്‌ നിലപാട്‌ മാറ്റാന്‍ തയ്യാറല്ല. പക്ഷേ തമിഴ്‌നാട്ടില്‍ മലയാളിവിരുദ്ധ അക്രമങ്ങള്‍ തുടരുകയും മലയാളികള്‍ക്ക്‌ കോടികളുടെ നാശനഷ്ടം സഹിക്കേണ്ടിവരികയും ചെയ്യുന്നു.
ഡിസംബര്‍ കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ മാസം ആണ്‌. ഇപ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ്‌ രേഖപ്പെടുത്തുമ്പോള്‍ സര്‍ക്കാരും ഈ രംഗത്ത്‌ മുതല്‍മുടക്കിയവരും നഷ്ടം സഹിക്കേണ്ടിവരുന്നു. മൂന്നാര്‍, കുമളി, മധുര വഴിയും മധുര-തേക്കടി വഴിയും വിനോദസഞ്ചാരികള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടിലെ പച്ചക്കറി, കോഴി, മുട്ട കൃഷിക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നം നശിച്ചാലും കേരളത്തിന്‌ നല്‍കുകയില്ല എന്ന നിലപാടിലാണ്‌. എന്തിന്‌ മലയാള പുതുസിനിമകള്‍ പോലും തമിഴ്‌നാട്ടില്‍ റിലീസ്‌ ചെയ്യാന്‍ അനുവദിക്കുന്നില്ല. പക്ഷേ തമിഴ്സിനിമകള്‍ കേരള തിയേറ്ററുകളില്‍ കോടികള്‍ കൊയ്യാന്‍ മലയാളി പ്രേക്ഷകര്‍ ക്യൂ നില്‍ക്കുന്നു! ഈ പ്രതിസന്ധി നിസ്സംഗ കേരളം അര്‍ഹിക്കുന്നതല്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.