Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിത്യനായകനും കാമുകനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2011, 11:52 pm IST
in Vicharam

ചിലരെ കാലം യൗവനം നല്‍കി ശരീരത്തെയും മനസിനെയും എന്നും അനുഗ്രഹിക്കും. ചിലരാകട്ടെ ചെറുപ്പത്തിന്റെ മുദ്രചാര്‍ത്തി കാലത്തെയും അത്ഭുതപ്പെടുത്തും. രണ്ടായാലും ദേവ്‌ ആനന്ദ്‌ മരണംവരെ ബോളിവുഡിന്റെ നിത്യഹരിതനായകനായിരുന്നു.

നിത്യഹരിതമെന്ന്‌ സ്വയം വിശ്വസിക്കുകയും അത്‌ പ്രേക്ഷകരെക്കൂടി വിശ്വസിപ്പിക്കുകയുമായിരുന്നു ദേവ്‌ ആനന്ദ്‌. പേര്‌ സൂചിപ്പിക്കുംപോലെ സിനിമയിലും ജീവിതത്തിലുടനീളവും ആനന്ദം ഉടയാടയായി വാരിച്ചുറ്റുകയായിരുന്നു ദേവ്‌. പ്രായത്തെ തോല്‍പ്പിക്കുന്ന ചെറുപ്പം ചിന്തയിലും പ്രവൃത്തിയിലും അദ്ദേഹം സൂക്ഷിച്ചു. വിടപറഞ്ഞ 88-ാ‍ം വയസിലും ദേവ്‌ സിനിമയുടെ പണിപ്പുരയിലായിരുന്നത്‌ അതുകൊണ്ടാണ്‌.

ദേവിന്റെ സിനിമകള്‍ക്ക്‌ ഉദാത്ത വിശേഷണം നല്‍കാന്‍ കഴിയില്ലെങ്കിലും സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരുതരം ജനകീയത അവയ്‌ക്കുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ദേവ്‌ സിനിമകള്‍ ഏറെയും ഹിറ്റായത്‌. നായകനും കാമുകനുമായിരുന്നു ദേവ്‌. പ്രണയസങ്കല്‍പത്തിന്റെ ഒരു കാലം അദ്ദേഹം ബോളിവുഡില്‍ നെയ്തെടുത്തു. സ്നേഹവും നന്മകളുമുള്ള നായികാ-നായകന്മാരും കാമുകി-കാമുകന്മാരുമെന്ന ഒരു കാല്‍പനികത ദേവ്‌ സൃഷ്ടിച്ചു. കാലമൊഴുക്കില്‍ പ്രണയസങ്കല്‍പങ്ങള്‍ മാറാമെങ്കിലും അവയിലെ നന്മകള്‍ സിനിമയിലായാല്‍പ്പോലും മാറുന്നില്ല. ബോളിവുഡിലെ ആ സങ്കല്‍പം ദേവിന്റെകൂടി സംഭാവനയാണ്‌.

നടന്‍, സംവിധായകന്‍, നിര്‍മാതാവ്‌, എഴുത്തുകാരന്‍, രാഷ്‌ട്രീയക്കാരന്‍ എന്നിങ്ങനെ ബഹുവചനങ്ങളുടെ വ്യക്തിത്വമാണ്‌ ദേവ്‌ ആനന്ദ്‌. ആറ്‌ പതിറ്റാണ്ടുകളിലധികം നെഞ്ചോടു ചേര്‍ത്തു വെച്ച സിനിമാജീവിതം. ഏറെയും ഹിറ്റുകള്‍. ഇന്നും പഴയ-പുതിയ തലമുറകള്‍ അകമേ മൂളുന്ന പാട്ടുകള്‍ പലതും ദേവ്‌ സിനിമകള്‍ നല്‍കിയവയാണ്‌.

സിനിമാക്കാരനിലെ സാമൂഹ്യ പ്രതിബദ്ധതയായി അടിയന്തരാവസ്ഥക്കെതിരെ പരസ്യമായി രംഗത്തുവന്ന്‌ തന്നിലെ രാഷ്‌ട്രീയക്കാരനെ പ്രത്യക്ഷപ്പെടുത്താനും ദേവിന്‌ കഴിഞ്ഞു. ഇന്ദിരാഗാന്ധിക്കെതിരെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ ച്രചാരണം നടത്തി. ഇത്തരം രാഷ്‌ട്രീയ ധാര്‍മിക രോഷത്തിന്റെ പിന്‍ബലത്തില്‍ ദേവ്‌ രൂപം നല്‍കിയതാണ്‌ പിന്നീട്‌ പിരിച്ചുവിട്ട നാഷണല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ. പൈങ്കിളി സിനിമയിലെ പ്രണയനായകനില്‍നിന്നും വ്യക്തിജീവിതത്തിലെ രാഷ്‌ട്രീയ കൈമുദ്രയുള്ള മനുഷ്യനെയും അങ്ങനെ പ്രേക്ഷകര്‍ ദേവില്‍ കണ്ടു.

വ്യക്തി-സിനിമാ ജീവിത ദ്വന്ദ്വങ്ങളില്‍ പ്രണയം വാരിക്കോരിക്കുടിച്ച ദേവിന്റെ ആ സ്പര്‍ശം അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരിലുമുണ്ട്‌- റൊമാന്‍സിങ്‌ വിത്‌ ലൈഫ്‌. പ്രേമം തൊടുമ്പോഴും ബോളിവുഡിന്റെകൂടി ആത്മകഥയാണ്‌ ഈ പുസ്തകം. ദേവ്‌ കടന്നുവന്ന വഴികള്‍, വ്യക്തികള്‍ എല്ലാമുണ്ടിതില്‍. യൗവനം, പ്രണയം, സൗഹൃദം, ദുരിതം എന്നിങ്ങനെ സ്നേഹവും കാരുണ്യവും ചിരിയും കരച്ചിലും നന്ദിയും കടപ്പാടുമൊക്കെ ചാലിച്ചെഴുതിയ ആത്മപുസ്തകം.

ഓരോ കാലവും ഓര്‍മിക്കാന്‍ നമുക്ക്‌ ചിലതുണ്ട്‌; പുസ്തകങ്ങള്‍, കെട്ടിടങ്ങള്‍, ഫോട്ടോഗ്രാഫി, സിനിമകള്‍. ബോളിവുഡിന്റെ ഒരു കാലമോര്‍ക്കാന്‍ ദേവിന്റെ സിനിമകളുണ്ട്‌. മരിച്ചാലും കാണാനും ഓര്‍ക്കാനും സിനിമകളവശേഷിക്കുമെന്നത്‌ സിനിമാക്കാരുടെ മാത്രം ഭാഗ്യമാണ്‌. ദേവ്‌ ആനന്ദ്‌ ഇനി സിനിമയില്‍ മാത്രമല്ല ഓര്‍മകളിലും നിത്യഹരിത നായകനാവുകയാണ്‌.

സേവ്യര്‍. ജെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.