Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലോക്പാലും കേന്ദ്രത്തിന്റെ കള്ളക്കളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2011, 09:29 pm IST
inVicharam

അഴിമതി എന്ന മഹാവിപത്ത്‌ ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുമ്പോഴും 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മുതലായവ തെളിയിച്ച കൊടും അഴിമതി രാഷ്‌ട്രീയനേതാക്കളെ ജയിലില്‍ അടയ്‌ക്കപ്പെട്ടശേഷവും ഈ അഴിമതി വിപത്തിന്റെ വ്യാപ്തിയും അവബോധവും ജനങ്ങളിലെത്തിക്കാന്‍ അണ്ണാ ഹസാരെയുടെ ജന്‍ ലോക്പാലിനു വേണ്ടിയുള്ള സമരത്തിന്‌ കഴിഞ്ഞു എന്നത്‌ നിരാകരിക്കാനാവാത്ത വസ്തുതയാണ്‌. രാംലീല മൈതാനിയില്‍ അണ്ണാ ഹസാരെ നടത്തിയ ഉപവാസത്തിനുശേഷം ഈ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാമെന്ന്‌ കേന്ദ്രം ഉറപ്പുനല്‍കുകയുണ്ടായി. പക്ഷെ ഇപ്പോള്‍ ലോക്പാല്‍ ബില്ലിന്റെ വ്യവസ്ഥകളില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ട്‌ വീണ്ടും അണ്ണാ ഹസാരെ ഉപവാസ സമരത്തിലേക്ക്‌ നീങ്ങുകയാണ്‌. ലോക്പാല്‍ ബില്ലിന്റെ കരട്‌ തയ്യാറാക്കിയത്‌ നിയമകാര്യ-പാര്‍ലമെന്ററികാര്യ സമിതിയാണ്‌. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം തള്ളി പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം വിദേശകാര്യവും രാജ്യസുരക്ഷാ വിഷയങ്ങളും ഒഴിവാക്കി അദ്ദേഹത്തെ പരിധിയില്‍പ്പെടുത്താം എന്ന നിര്‍ദ്ദേശത്തിനോട്‌ സമിതിയില്‍ ഭിന്നാഭിപ്രായമാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. ബിജെപിയും ഇടതുപക്ഷവും ബിജു ജനതാദളുംആവശ്യപ്പെട്ടിരുന്നത്‌ വിദേശകാര്യവും ദേശസുരക്ഷയും ഒഴിവാക്കി പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍പ്പെടുത്തണമെന്നായിരുന്നു.

മറ്റൊരു വിവാദവിഷയം ഇപ്പോള്‍ തയ്യാറാക്കിയ കരട്‌ ലോക്പാലില്‍നിന്നും ഗ്രൂപ്പ്‌ ഡി ഉദ്യോഗസ്ഥരെയും സിബിഐയേയും ഒഴിവാക്കിയിരിക്കുന്നതാണ്‌. സിബിഐ ഡയറക്ടറുടെ നിയമനാധികാരം സര്‍ക്കാരില്‍നിന്നൊഴിവാക്കി ജന്‍ലോക്‌ പാലിനെ ഏല്‍പ്പിക്കണമെന്ന ആവശ്യവും തര്‍ക്കവിഷയമായിരിക്കുകയാണ്‌. അഴിമതി നിരോധന നിയമപ്രകാരം നല്‍കുന്ന ശിക്ഷയുടെ കടുപ്പം കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ജനങ്ങളുടെ പരാതിക്ക്‌ ഒരു പ്രത്യേക നിയമം രൂപീകരിക്കാമെന്നല്ലാതെ ഇതിനെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതില്‍ സമവായം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്‌ പാലിച്ചില്ലെന്നും ഇത്‌ ജനവഞ്ചനയാണെന്നും ഈ റിപ്പോര്‍ട്ട്‌ അസ്വീകാര്യമാണെന്നുമാണ്‌ ഹസാരെ സംഘം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഈ നിലപാടില്‍ പ്രതിഷേധിച്ച്‌ ഡിസംബര്‍ 11 ന്‌ ഏകദിന ഉപവാസം അനുഷ്ഠിക്കുമെന്നാണ്‌ ഹസാരെയുടെ പ്രഖ്യാപനം. അമേരിക്കയില്‍ ശസ്ത്രക്രിയക്ക്‌ വിധേയയായി തിരിച്ചെത്തിയ സോണിയാഗാന്ധി നടത്തിയ ആദ്യ പ്രസംഗത്തിലും അഴിമതിക്കെതിരെ പൊരുതാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ അവകാശപ്പെട്ടു. പക്ഷെ ഇന്ത്യാ ചരിത്രത്തില്‍ തന്നെ റെക്കോഡിട്ട രാഷ്‌ട്രീയ അഴിമതിക്കെതിരെ അണ്ണാ ഹസാരെ സംഘം തെരുവിലിറങ്ങിയപ്പോള്‍ ആ സമരം ഒതുക്കാനായിരുന്നല്ലോ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്‌. ഒടുവില്‍ ലോക്പാല്‍ നിയമമാക്കാമെന്ന്‌ പ്രഖ്യാപിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാരാണ്‌ ഇപ്പോള്‍ കാതലായ ഭാഗങ്ങള്‍ ഒഴിവാക്കി ലോക്പാല്‍ കരട്‌ ബില്‍ കൊണ്ടുവന്നിരിക്കുന്നത്‌.

ലോക്പാല്‍ ബില്‍ സമിതിയില്‍ മാത്രമല്ല ലോക്പാല്‍ നിയമത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നത്‌. സന്നദ്ധ സംഘടനകളെയും മാധ്യമങ്ങളെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ കേജ്‌രിവാള്‍ എതിര്‍ക്കുമ്പോള്‍ കിരണ്‍ ബേദി സ്വാഗതം ചെയ്യുന്നു. സ്വാമി അഗ്നിവേശ്‌ ആകട്ടെ ചുവടുമാറ്റി കരട്ബില്‍ ഹസാരെ ബില്ലിനേക്കാള്‍ ശക്തമാണെന്ന്‌ വാദിക്കുന്നു. ജന്‍ലോക്പാല്‍ സമിതിയും വിഘടിച്ച്‌ ദുര്‍ബലമാകുകയാണോ എന്ന്‌ ഇതിനെ സ്വാഗതം ചെയ്തവര്‍ ആശങ്കപ്പെടുന്നു. രാഷ്‌ട്രീയ അഴിമതി എന്ന യാഥാര്‍ത്ഥ്യം തിരസ്കരിക്കാനാവില്ല. 2 ജി ഇടപാടില്‍ 1,76,000 കോടി രൂപയുടെ അഴിമതിയില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരവും ആരോപണവിധേയനാണ്‌. സ്വിസ്‌ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കോടികള്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായാണ്‌ ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി രഥയാത്ര നടത്തിയതും. അഴിമതിയുടെ മുഖ്യകാരണം തെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്ന കോടികള്‍ തിരിച്ചുപിടിക്കാനുള്ള രാഷ്‌ട്രീയ യജ്ഞമാണ്‌. ഇപ്പോള്‍ ‘യൂത്ത്‌ എഗേന്‍സ്റ്റ്‌ കറപ്ഷ’ന്റെ മഹാധര്‍ണയും അഴിമതിക്കെതിരായ സമരത്തില്‍ യുവതലമുറയില്‍ അവബോധം വളര്‍ത്തുന്നു. ഇങ്ങനെ അഴിമതിവിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ ശക്തവും ജനോപകാരപ്രദവുമായ ലോക്പാല്‍ നിയമം രൂപപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമായി മാറുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.