Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2011, 11:32 pm IST
inVicharam

അധിക വിഭവസമാഹരണത്തിനായി കടല്‍മണല്‍ ഖാനനം ചെയ്യണമെന്ന ധനമന്ത്രി കെ.എം.മാണിയുടെ പ്രഖ്യാപനം പരിസ്ഥിതിപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്‌. സമുദ്രത്തില്‍ ഇഷ്ടം പോലെ മണലുണ്ട്‌ എന്ന്‌ പറഞ്ഞ്‌ കടല്‍മണല്‍ ഖാനനം തുടങ്ങിയാല്‍ കടല്‍ക്ഷോഭത്തില്‍ കരകള്‍ നശിക്കും എന്നാണ്‌ അവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. തീരം നഷ്ടപ്പെടുകയും കടല്‍പുറ്റുകള്‍ നശിക്കുകയും ചെയ്യും. മത്സ്യസമ്പത്തിനും ഇത്‌ പ്രത്യാഘാതമാണ്‌. മണല്‍ഖനനം പുഴകളില്‍ തുടങ്ങിയപ്പോഴും പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പ്‌ നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും കോഴയുടെ ബലത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെതന്നെ പുഴമണല്‍ കടത്തി പുഴയുടെ അടിത്തട്ട്‌ ചെളിയായി മാറി, താഴ്‌ന്ന്‌, കടല്‍വെള്ളം കയറി ഇന്ന്‌ 44 നദികളുള്ള കേരളം കുടിവെള്ളക്ഷാമം നേരിടുകയാണ്‌. നിള വെറും മരുഭൂമിയായി മാറിക്കഴിഞ്ഞു; പെരിയാറില്‍ മണല്‍വാരല്‍ മൂലമുണ്ടാകുന്ന കുഴികളില്‍ വീണ്‌ പൊലിയുന്ന ജീവനുകള്‍ വര്‍ധിക്കുകയാണ്‌. കേരളത്തിലെ ഒരു നദിയും മണല്‍വാരല്‍ ഭീഷണിയില്‍നിന്ന്‌ മുക്തമല്ലെങ്കിലും മാറിമാറി വരുന്ന സര്‍ക്കാര്‍ ഇതിന്‌ നേരെ കണ്ണടക്കുകയാണ്‌ ചെയ്തത്‌.

കടല്‍മണല്‍ ഖാനനം കരിമണല്‍ ലക്ഷ്യമിട്ടാണ്‌ എന്ന ആശങ്കയും ഉയരുന്നുണ്ട്‌. കടല്‍മണല്‍ ഖാനനം കടലിന്റെ ആവാസവ്യവസ്ഥയെ തകിടംമറിക്കുമെന്നിരിക്കെ യാതൊരുവിധ പഠനവും നടത്താതെയാണ്‌ ഖാനനനീക്കം. കഴിഞ്ഞ സര്‍ക്കാരിലെ ധനമന്ത്രി ആഘോഷത്തോടെ നടപ്പാക്കിയ ജലസംഭരണികളിലെ മണല്‍വാരല്‍ ഖജനാവിന്‌ വന്‍നഷ്ടം വരുത്തിവെക്കുകയും വാരി നിരത്തിവെച്ച മണല്‍ എടുക്കാന്‍ ആളില്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തത്‌ കേരളം കണ്ടതാണ്‌. മലമ്പുഴ, ചുള്ളിയാര്‍, വാളയാര്‍ ഡാമില്‍നിന്നും മണല്‍ വാരിയത്‌ വാങ്ങാന്‍ ആളില്ലാതായത്‌ ഡാമിലെ മണല്‍ ചെളി കലര്‍ന്നതാകയാല്‍ ശുദ്ധീകരണപ്രക്രിയ വേണ്ടിവരുന്നതിനാലാണ്‌. ഡാമിലെ മണലിന്‌ പുഴമണലിന്റെ മൂന്നിരട്ടി വിലയും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഈ വിധം പാരിസ്ഥിതിക പഠനമോ പ്രായോഗികതയോ പരിശോധിക്കാതെ പ്രകൃതിയെ ബാധിക്കുന്ന നടപടികള്‍ കയ്യടിക്കുവേണ്ടി പ്രഖ്യാപിക്കുന്നത്‌ ധനമന്ത്രിമാര്‍ നിര്‍ത്തേണ്ട ഘട്ടം സന്നിഹിതമായിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.