Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നന്മ നിറഞ്ഞ ജീവിതവും സാഹിത്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 10:03 pm IST
in Vicharam

മുല്ലനേഴിയുടെ ജീവിതത്തിലും കവിതകളിലും സിനിമാ ഗാനങ്ങളിലും എപ്പോഴും നന്മയുടെ മധുരം നിറഞ്ഞു നിന്നു. ലളിതമായ പദങ്ങളാല്‍ ഒട്ടും ദുരൂഹതയില്ലാതെയാണ്‌ അദ്ദേഹം എഴുതിയിരുന്നത്‌. ജീവിതത്തിലും ആ ലാളിത്യം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വന്തം ജീവിതം പോലെയായിരുന്നു തൃശ്ശൂരുകാരുടെ സ്വന്തം മുല്ലനേഴി മാഷിന്റെ കവിതകളും.

കറുകറുത്തൊരു പെണ്ണാണ്‌

കടഞ്ഞെടുത്തൊരു മെയ്യാണ്‌

കാടിന്റെയോമന മോളാണ്‌

ഞാവല്‍പ്പഴത്തിന്റെ ചേലാണ്‌… എന്ന വരികള്‍ പാടാത്ത മലയാളികളുണ്ടാകില്ല. ഞാവല്‍പ്പഴങ്ങള്‍ എന്ന സിനിമയിലെ ആ പാട്ട്‌ മുല്ലനേഴിയുടെ തൂലിക മലയാളിക്ക്‌ സമ്മാനിച്ചതാണ്‌. ‘കറുകറുത്തൊരു പെണ്ണില്‍..’ തുടങ്ങി, ഏറ്റവുമൊടുവില്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ ‘ഈ പുഴയും സന്ധ്യകളും….’ എന്ന ഗാനത്തില്‍ വരെ മുല്ലനേഴിയുടെ വരികളുടെ ഗ്രാമീണ ശാലീനത നമ്മളറിഞ്ഞു.

മുല്ലനേഴി എഴുതിയ പാട്ടുകളുമായി ആദ്യം പുറത്തു വന്ന ചലച്ചിത്രം ‘ലക്ഷ്മീവിജയം’ ആണെങ്കിലും അസീസ്‌ സംവിധാനം ചെയ്ത ‘ഞാവല്‍പ്പഴങ്ങ’ള്‍ക്ക്‌ വേണ്ടിയാണ്‌ അദ്ദേഹം ആദ്യം പാട്ടുകളെഴുതിയത്‌. എസ്‌.കെ. പൊറ്റെക്കാടിന്റെ ‘കൊഹേരി’ എന്ന ആഫ്രിക്കന്‍ പശ്ചാത്തലത്തിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ്‌ ‘ഞാവല്‍പ്പഴങ്ങള്‍’ ചെയ്തത്‌. നാടകകൃത്തായ ജി.ശങ്കരപ്പിള്ളയാണ്‌ അതിന്റെ തിരക്കഥാ രചന നടത്തിയത്‌. സിനിമാ ഗാനരചനയില്‍ വയലാര്‍ രാമവര്‍മ്മ പ്രശസ്തിയില്‍ നില്‍ക്കുന്ന കാലമായിരുന്നു അത്‌. പാട്ടെഴുതണമെന്ന ആവശ്യവുമായി അസീസ്‌ മുല്ലേനേഴിയെ സമീപിച്ചപ്പോള്‍ മുല്ലനേഴിതന്നെ പറഞ്ഞു, വയലാറിനെ കൊണ്ട്‌ എഴുതിപ്പിക്കാന്‍. എന്നാല്‍ അസീസിന്‌ അത്‌ സ്വീകാര്യമായില്ല.

ഞാവല്‍പ്പഴത്തിലെ ‘കറുകറുത്തൊരു പെണ്ണാണ്‌…’ എന്ന പാട്ട്‌ ശ്രദ്ധിക്കപ്പെട്ടതോടെയാണ്‌ ‘ലക്ഷ്മീവിജയ’ത്തിനു വരികളെഴുതാന്‍ കെ.പി.കുമാരന്‍ മുല്ലനേഴിയെ വിളിക്കുന്നത്‌. ഈ ചിത്രത്തിലെ ‘മാനത്തു താരങ്ങള്‍ പുഞ്ചിരിച്ചു….’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടി. മുല്ലനേഴിയുടെ തൂലിക തുമ്പില്‍ ജന്മമെടുത്ത മറ്റൊരു ഹിറ്റാണ്‌ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ…’ എന്ന ഗാനം. 1980 ല്‍ ‘ചോര ചുവന്ന ചോര’ എന്ന ചിത്രത്തിനു വേണ്ടി മുല്ലനേഴി രചിച്ചു ദേവരാജന്‍ ഈണം നല്‍കി മാധുരി പാടി ഈ ഗാനം എന്നും മലയാളിയുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നതാണ്‌.

മമ്മൂട്ടി നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ‘മേള’ എന്ന സിനിമയിലെ ‘നീലക്കുട ചൂടി മാനം…, മനസൊരു മാന്ത്രിക കുതിരയായ്‌…’, ‘ആയിരം മുഖമുള്ള സൂര്യന്‍, ഈ നീലയാമിനി….'( ഞാനൊന്നു പറയട്ടെ), ‘വാസന പൂവുകളേ…'( വെള്ളം), തുടങ്ങി നിരവധി ഹിറ്റുഗാനങ്ങള്‍ മുല്ലനേഴിയുടെ തൂലികയില്‍ നിന്ന്‌ മലയാളിക്ക്‌ ലഭിച്ചു. സത്യന്‍ അന്തിക്കാടിന്റെ എക്കാലത്തെയും ഹിറ്റ്‌ സിനിമയായ സന്മനസ്സുള്ളവര്‍ക്കു സമാധാനത്തിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം….’ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലെ ‘വസന്തം വര്‍ണപൂക്കുട ചൂടി…’, ‘കറുത്ത രാവിന്റെ കന്നിക്കിടാവൊരു…’ എന്നീ ഗാനങ്ങളും ശ്രദ്ധ നേടി. രഞ്ജിത്ത്‌ സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിക്കുവേണ്ടി മുല്ലനേഴിയെഴുതി വരികള്‍ ചിട്ടപ്പെടുത്തിയത്‌ ഷഹ്ബാസ്‌ അമന്‍ ആണ്‌. അങ്ങനെ അദ്ദേഹം ദേവരാജന്‍ മാസ്റ്റര്‍ മുതല്‍ പുതു തലമുറയിലെ ഷഹ്ബാസ്‌ അമന്‍ വരെയുള്ള സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

കേരളത്തില്‍ സാക്ഷരതാ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്‌ അതിനു കരുത്തു കൂട്ടിയത്‌ മുല്ലനേവിയുടെ വരികളാണ്‌.

നേരമൊട്ടും വൈകിയില്ല, കൂട്ടുകാരേ പോരൂ..

പേരെഴുതാം വായിക്കാം

ലോക വിവരം നേടാം

ലോക വിവരം നേടാം…..എന്ന അദ്ദേഹത്തിന്റെ വരികള്‍ കൊച്ചു കുട്ടികള്‍ മുതല്‍ തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശിമാര്‍ വരെ പാടി നടന്നു. അക്കാലത്ത്‌ സാക്ഷരതാ ക്ലാസ്സുകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന അദ്ദേഹത്തെ വൃദ്ധരായ നവസാക്ഷരര്‍ തിരിച്ചറിഞ്ഞിരുന്നത്‌ നേരമൊട്ടും വൈകിയില്ല…. എന്ന പാട്ടെഴുതിയ ആളെന്ന നിലയിലായിരുന്നു.

നല്ല കവിയും ഗാനരചയിതാവുമെന്ന്‌ പേരെടുത്ത മുല്ലനേഴി നല്ല നടനുമായിരുന്നു. തൃശ്ശൂരിലെ നാടക ക്യാമ്പുകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം. മുല്ലനേഴി എഴുതിയ നിരവധി അമേച്വര്‍ നാടകങ്ങള്‍ നാടക പ്രേമികളുടെ മനംകവര്‍ന്നിട്ടുണ്ട്‌. അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ എന്ന നാടകത്തില്‍ ശ്രദ്ധേയമായ വേഷം അദ്ദേഹംചെയ്തിട്ടുണ്ട്‌. ഉപ്പ്‌, പിറവി, കഴകം, ഈ പുഴയും കടന്ന്‌, നീലത്താമര തുടങ്ങി നിരവധി സിനിമകളിലെ അഭിനയത്തിലൂടെയും അദ്ദേഹം മികച്ച നടനെന്നു തെളിയിച്ചു.

ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.