Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസാരദുഃഖം അകറ്റി, ഭാഗവതപാരായണത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2011, 10:04 pm IST
inKerala

പൂര്‍ണ്ണമായും ഭഗവാനില്‍ സമര്‍പ്പിതമായ ജീവിതം. മൂന്നുവയസിനപ്പുറം ആയുസുണ്ടാവുമോ എന്ന്‌ ആദ്യകാലത്തു ചികിത്സിച്ച പെയിലി വൈദ്യന്‍പോലും സംശയിച്ചു. ജാതകം നോക്കിയവര്‍ പറഞ്ഞത്‌ മുപ്പത്തിരണ്ട്‌ വയസ്സിനപ്പുറം പോകുന്ന കാര്യം സംശയമാണെന്ന്‌. രോഗം മൂര്‍ഛിച്ചപ്പോള്‍ മൃത്യു പലവട്ടം പടിവാതിലിലെത്തിയെങ്കിലും മടങ്ങിപ്പോന്നു. എന്നാല്‍ ശങ്കരന്റെ കാര്യത്തില്‍ ഭഗവാന്റെ നിശ്ചയം മറ്റൊന്നായിരുന്നു. നവതിയും പിന്നിട്ട ഭാഗവതഹംസം തിരുമേനി ഹൈന്ദവധര്‍മ്മത്തിന്റെ വിശ്വപ്രചാരകനായിട്ടാണ്‌ ഒടുവില്‍ യാത്രയായത്‌.

1921 ഫെബ്രുവരി 2-ന്‌ മൂലം നക്ഷത്രത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും മധുരമറ്റത്തെ ആര്യാ അന്തര്‍ജനത്തിന്റെയും പുത്രനായി പിറന്ന ശങ്കരന്റെ ബാല്യകാല സുഹൃത്തുക്കള്‍ ദാരിദ്ര്യവും രോഗാരിഷ്ടതകളുമായിരുന്നു. സ്കൂളില്‍ പോകണമെന്ന ആദ്യമോഹം നടന്നില്ല. എട്ടാം വയസില്‍ ഉപനയനവും പതിനാലാം വയസില്‍ സമാവര്‍ത്തനവും കഴിഞ്ഞു. സംസ്കൃത പഠനത്തിനു ആഗ്രഹമുണ്ടായെങ്കിലും ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെട്ട രോഗം സംസ്കൃത പഠനം തടഞ്ഞു.

സംസ്കൃതപഠനം മുടങ്ങുന്നതും കൂടെക്കൂടെ അസുഖം ശല്യപ്പെടുത്തുന്നതും വിഷമിപ്പിച്ചെങ്കിലും ശങ്കരന്‍ ഇരുപതു വയസുവരെ നിരവധി ഗുരുക്കന്മാരെ സമീപിച്ചെങ്കിലും പഠനം പൂര്‍ണ്ണമായി കൊണ്ടുപോകാനായില്ല. ഒടുവില്‍ ഗുരുമുഖത്തുനിന്ന്‌ വിദ്യ നേടാന്‍ യോഗമുണ്ടാവില്ല എന്നു സമാധാനിച്ച്‌ ഉള്ളിലുള്ള സങ്കടം കവിതകളിലാക്കി ചൊല്ലിനടന്ന നാള്‍. കുളിയും തേവാരവും സൂര്യനമസ്ക്കാരവും കഴിഞ്ഞു അമ്മയുടെ മുന്നില്‍നിന്ന്‌ ഏങ്ങലടിച്ചു പോയി. കുറച്ചുനേരം ഒന്നും മിണ്ടാതിരുന്ന അമ്മ ഒടുവില്‍ തന്റെ പെട്ടിയില്‍ ദീര്‍ഘനാളായി നിധിപോലെ സൂക്ഷിച്ചിരുന്ന ഒരു ഒറ്റരൂപാ നാണയം എടുത്തു നീട്ടി പറഞ്ഞു: “ഗുരുവായൂരപ്പനെ കാണണം. പന്ത്രണ്ടു നാള്‍ ഭജനം നടത്തണം. ഒക്കെ നേരേയാകും” ഇത്രയും പറഞ്ഞ്‌ അമ്മയും വിതുമ്പി.

അമ്മയോടു യാത്രപറഞ്ഞ്‌, പരദേവതയെ മനസില്‍ ധ്യാനിച്ചു പടിയിറങ്ങി. ബസില്‍ കയറിയാല്‍ കൈയിലുള്ള കാശു തീര്‍ന്നുപോകും എന്നതിനാല്‍ കാലു നോവുന്നതുവരെ നടന്നു. വഴിയാത്രയ്‌ക്കിടയില്‍ ബന്ധുക്കള്‍ ചില്ലറ നാണയങ്ങള്‍ കനിഞ്ഞു നല്‍കി. ആ പണംകൊണ്ട്‌ പിന്നെ തീവണ്ടിയില്‍ തൃശൂര്‍ വരെയെത്തി. അവിടെനിന്നു ബസില്‍ ഗുരുവായൂരിലേക്ക്‌. ഗുരുവായൂരപ്പന്‍ പിന്നെ മള്ളിയൂരിനേയും മള്ളിയൂര്‍ ഗുരുവായൂരപ്പനെയും വിട്ടില്ല. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല്‍ ശങ്കരന്റെ ആരോഗ്യപ്രശനങ്ങള്‍ മാറി. ഭാഗവതത്തില്‍ അവഗാഹം നേടിയ പടപ്പ നമ്പൂതിരിയെ കണ്ട്‌ ഉപദേശം തേടിയത്‌ ജീവിതത്തിലെ വലിയ വഴിത്തിരിവായി. വിദ്യാഭ്യാസം വേണ്ടപോലെ നേടാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഗുരുവായൂരില്‍നിന്നു മടങ്ങും വഴി തിരുവാര്‍പ്പ്‌ സ്വാമിയാരുടെ ദൂതന്‍ സംസ്കൃതം പഠിപ്പിക്കാന്‍ അധ്യാപകനുണ്ട്‌ എന്ന സന്ദേശവുമായി എത്തിയതോടെ തീര്‍ന്നു. അവിടുന്നു ലഭിച്ച വിദ്യാഭ്യാസത്തിലൂടെ മഹാപണ്ഡിതനായി മാറിയ മള്ളിയൂര്‍ ഇല്ലത്തെ ശങ്കരന്‍ ഭാഗവതപാരായണത്തിനായി സ്വജീവിതത്തെ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗണപതി പ്രതിഷ്ഠയുള്ള കുടുംബക്ഷേത്രം നേരേയാക്കണമെന്നും അവിടെ വേണ്ടുംവിധം നിത്യപൂജ നടത്തണമെന്നും ആഗ്രഹിച്ചു മടങ്ങിയെത്തിയ ശങ്കരനൊപ്പം പക്ഷേ ഗുരുവായൂരപ്പനും മള്ളിയൂരേക്കെത്തി. വിഘ്നേശ്വരന്റെ മടിയിലിരുന്ന്‌ ശങ്കരന്റെ ഭാഗവതപാരായണം കേള്‍ക്കാനാണ്‌ ഭഗവാന്‍ തീരുമാനിച്ചത്‌.

സ്വന്തം വിഷമതകള്‍ തീര്‍ത്തുതരണമെന്ന അവശ്യവുമായി ഭഗവാനു മുന്നിലെത്തിയ ശങ്കരന്‌ പക്ഷേ ഭഗവാന്‍ നല്‍കിയത്‌ സംസാരദുഖത്തെ തന്നെ അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമായ ഭാഗവതമായിരുന്നു. ഭാഗവതപുണ്യം ആവോളം പകര്‍ന്ന ശേഷമാണ്‌ ആ മഹായോഗി വൈകുണ്ഠത്തിലേക്കുള്ള തന്റെ പ്രയാണം ആരംഭിച്ചത്‌.

എസ്‌.സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

Kerala

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

Kerala

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.