Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫായ്‌ വീട്ടുതടങ്കലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 10:45 am IST
inWorld

വാഷിംഗ്ടണ്‍: കാശ്മീര്‍ വിഘടനവാദിയും ഐഎസ്‌ഐ ചാരനുമായ സയിദ്‌ ഗുലാംനബി ഫായെ ഉപാധികളോടെ വീട്ടുതടങ്കലില്‍ വയ്‌ക്കാന്‍ വെര്‍ജിനിയ ജില്ലാ കോടതി വിധിച്ചു. ഒരുലക്ഷം അമേരിക്കന്‍ ഡോളറിന്റെ ജാമ്യത്തിലാണ്‌ വീട്ടുതടങ്കല്‍ അനുവദിച്ചത്‌. ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മോണിട്ടറിംഗ്‌ സംവിധാനം ഫായെ നിരീക്ഷിക്കാന്‍ ഉപയോഗിക്കും. ഫായെ സ്വതന്ത്രനാക്കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

ഫായെ വീട്ടുതടങ്കലില്‍ വയ്‌ക്കാമെന്നും അയാളുടെ സംസാരസ്വാതന്ത്ര്യം പരിമിതപ്പെടുത്തണമെന്നും അയാളുടെയും ഭാര്യയുടെയും പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടണമെന്നും ജഡ്ജി ജോണ്‍ ആന്‍ഡേഴ്സണ്‍ പ്രസ്താവിച്ചു. ഫായുടെ ഭാര്യ സര്‍ക്കാരിലെ ജീവനക്കാരിയാണ്‌. ഇതിനിടയില്‍ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള തന്റെ കൂട്ടാളി സഹീര്‍ അഹമ്മദുമായി ബന്ധപ്പെടുന്നതും മറ്റേതെങ്കിലും വിദേശരാജ്യവുമായോ ഏജന്‍സികളുമായോ ബന്ധപ്പെടുന്നതും കോടതി വിലക്കിയിട്ടുണ്ട്‌. സമ്മിശ്ര വികാരങ്ങളോടെയാണ്‌ കോടതിയില്‍ ഹാജരായിരുന്ന ഫായുടെ രണ്ട്‌ ഡസനിലധികം വരുന്ന അനുയായികളും ഭാര്യ ചാങ്ങ്‌ നിങ്ങ്‌ യിംഗും വിധിപ്രസ്താവം കേട്ടത്‌. സാങ്കേതികമായി ഫായെ സ്വതന്ത്രനാക്കിയെങ്കിലും വിചാരണ കഴിയുംവരെ അയാളെ നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്‌. പച്ച ജയില്‍ വേഷം ധരിച്ച്‌ ഫാ ദുര്‍ബലമായി കൈവീശി കാണിക്കുകയും തന്റെ അനുയായികളെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു. ശിരോവസ്ത്രം ധരിച്ചിരുന്ന ഫായുടെ ഭാര്യയും കൈകളുയര്‍ത്തി ദൈവത്തിന്‌ നന്ദി പറയുകയും അവിടെ വന്നെത്തിയ അനുഭാവികളോട്‌ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വൈകിട്ട്‌ അരമണിക്കൂര്‍ നേരംകൊണ്ടാണ്‌ കേസില്‍ താല്‍ക്കാലികമായ തീര്‍പ്പുണ്ടായത്‌.

അറുപത്തിരണ്ടുകാരനായ ഫായും അറുപത്തിമൂന്നുകാരനായ അഹമ്മദും അമേരിക്കയില്‍ രഹസ്യമായി പാക്കിസ്ഥാന്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചതിനാണ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. പക്ഷേ ഈ കേസിന്‌ അമേരിക്കയും പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. കാശ്മീര്‍ ഇന്ത്യയില്‍നിന്നും പാക്കിസ്ഥാന്‌ ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയിലെ ഭരണാധികാരികളെ സ്വാധീനിക്കാനാണ്‌ ഫാ ശ്രമിച്ചത്‌. കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുന്ന ഒരു വ്യക്തിയായി ഫായെ ചിത്രീകരിച്ചപ്പോള്‍ അയാള്‍ ഐഎസ്‌ഐ ചാരനാണെന്നാണ്‌ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്‌.

അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തിലെ സാറാവെബ്‌ ഐഎസ്‌ഐക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന്‌ ഫാ തന്നോട്‌ മറച്ചുവച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ അയാള്‍ സ്വതന്ത്ര കാശ്മീരിനുവേണ്ടി ശ്രമിച്ച ഒരു സ്വതന്ത്ര പൗരനാണെന്ന്‌ ഫായുടെ വക്കീല്‍ വാദമുന്നയിച്ചു. അയാള്‍ അമേരിക്കന്‍ പൗരനാണെന്നും അറസ്റ്റിന്‌ മുമ്പ്‌ ഒരു യാത്ര കഴിഞ്ഞ്‌ വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കക്ഷിയെ വെറുതെവിടണമെന്നും പ്രതിഭാഗം വക്കീല്‍ കോടതിയോടഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഫായെ സ്വതന്ത്രനാക്കിയാല്‍ വിദേശ സര്‍ക്കാരുകളുമായും ഏജന്റുമാരുമായും അയാള്‍ ബന്ധപ്പെടുമെന്നും അത്‌ കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഭാഗം ചൂണ്ടിക്കാട്ടി. ഐഎസ്‌ഐ അയാളെ ശിക്ഷിക്കാതിരിക്കാനാഗ്രഹിക്കുന്നു, പ്രോസിക്യൂഷന്‍ ഗോര്‍ഡന്‍ ക്രോംബര്‍ഗ്‌ അറിയിച്ചു. വിചാരണയുടെ ഒരു ഘട്ടത്തില്‍ ഫായ്‌ക്ക്‌ നിയമത്തോട്‌ ബഹുമാനം മാത്രമേ ഉള്ളൂവെന്ന പ്രസ്താവനയോട്‌ അങ്ങനെയെങ്കില്‍ അധികൃതരോട്‌ അയാള്‍ കളവ്‌ പറയുകയില്ലായിരുന്നുവെന്ന്‌ ജഡ്ജി പ്രതികരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

Astrology

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

India

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

Entertainment

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.