Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാമായണമാസാചരണത്തിന്‌ ക്ഷേത്രങ്ങളും നാടും ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 11:37 pm IST
inErnakulam

കൊച്ചി: പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ രാമായണമാസാചരണം വിപുലമായരീതിയില്‍ കൊണ്ടാടുന്നു. നാളെ രാവിലെ 5 മണിക്ക്‌ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും, ക്ഷേത്രം മേല്‍ശാന്തിയുമായ ഏഴിക്കോട്‌ കൃഷ്ണദാസ്‌ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. തുടര്‍ന്ന്‌ രാവിലെ 6 മുതല്‍ അഖണ്ഡരാമായണ പാരായണം നടക്കും. കര്‍ക്കിടകം 2 മുതല്‍ എല്ലാദിവസവും രാവിലെ 6 മുതല്‍ ഭക്തജനങ്ങള്‍ക്ക്‌ രാമായണ പാരായണം നടത്തുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌.

ക്ഷേത്രത്തില്‍ എല്ലാദിവസവും നടക്കുന്ന അന്നദാനത്തിനുപുറമെ, കര്‍ക്കിടകത്തിലെ വെള്ളിയാഴ്ചകളില്‍ ഉച്ചയ്‌ക്ക്‌ ഔഷധകഞ്ഞിവിതരണം ഉണ്ടായിരിക്കും. കര്‍ക്കിടകം ഒന്നാം തീയതി വിശേഷാല്‍ പ്രസാദഊട്ട്‌ ഉണ്ടായിരിക്കും. കര്‍ക്കിടക മാസത്തില്‍ എല്ലാദിവസവും ദീപാരാധനയ്‌ക്കുശേഷം ഭഗവതി സേവ ഉണ്ടായിരിക്കും. കര്‍ക്കിടകവാവ്‌ പ്രമാണിക്ക്‌ 30ന്‌ രാവിലെ 6 മണി മുതല്‍ എടത്തല വിജയന്‍തന്ത്രിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിന്‌ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രസമിതി സെക്രട്ടറി കെ.പി.മാധവന്‍ കുട്ടി അറിയിച്ചു.

പെരുമ്പാവൂര്‍: രാമനാമജപം കൊണ്ട്‌ ഭക്തരെ ഉന്നതിയിലേക്ക്‌ നയിക്കാന്‍ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലും സന്നധ സംഘടനകളിലും ആശ്രമങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കര്‍ക്കടകം ഒന്നുമുതല്‍ 32 ദിവസം നീളുന്ന രാമായണ മാസാചാരണം പലയിടങ്ങളിലും ഉത്സവസമാനമാണ്‌.

പെരുമ്പാവൂര്‍ ആല്‍പ്പാറ ക്ഷേത്രത്തില്‍ 17ന്‌ ആരംഭിച്ച്‌ ആഗസ്റ്റ്‌ 16ന്‌ അഖണ്ഡരാമായണ പാരായണത്തോടെ സമാപിക്കും. ദിവസേന ഗണപതിഹോമവും വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ദിവസേന രാമായണ പാരായണം നടക്കും. രായമംഗലം കൂട്ടുമഠം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച്‌ വിശേഷാല്‍ ഗണപതിഹോമവും പൂജകളും നടക്കും. ദിവസേന വെളുപ്പിന്‌ നിര്‍മാല്യ ദര്‍ശനത്തിന്‌ ശേഷവും വൈകീട്ട്‌ ദീപാരാധനക്ക്‌ ശേഷവും രാമായണ പാരായണം നടക്കും. പെരയ്‌ക്കാട്‌ ശിവക്ഷേത്രം, കാരൂര്‍ വിഷ്ണുക്ഷേത്രം, മൂവര്‍ കുളങ്ങരകാവ്‌ എന്നിവിടങ്ങളില്‍ ദിവസേന പ്രത്യേക പൂജകള്‍ നടക്കും.

വട്ടക്കാട്ടുപടി വിളാവത്ത്‌ ഭഗവതിക്ഷേത്രത്തില്‍ 17 മുതല്‍ ആരംഭിക്കുന്ന രാമായണപാരായണത്തിന്‌ ചന്ദ്രബാബു നേതൃത്വം നല്‍കും. രായമംഗലം കൂട്ടുമഠം നായര്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓരോദിവസവും ഒരോ ഭവനങ്ങളിലായി രാമായണ മാസാചരണം നടക്കുമെന്ന്‌ സെക്രട്ടറി അറിയിച്ചു. കൂട്ടുമഠം ശ്രീമുരുക ഭഗവത്‌ സേവാസമിതിയുടെയും കേരള വിശ്വകര്‍മ സഭ രാമയമംഗലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ ഞായറാഴ്ചകളിലും പാഞ്ചജന്യം ഹാളില്‍ രാമായണ പാരായണവും സദ്സംഘവും നടത്തും. ഒക്കല്‍ അമൃതാനന്ദമയീമഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമായണ മാസാചരണ പരിപാടി സി.പി.ശ്രീകുമാര്‍ നീലിശ്വരം ഉദ്ഘാടനം ചെയ്യും. ദിവസേന രാമായണ പാരായണം, ലളിതാസഹസ്രനാമം, അര്‍ച്ചന, സദ്സംഗം, ഭജന, ആരതി എന്നിവ നടക്കും.

ആലുവ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ആലുവ അയ്യപ്പസേവാസംഘം ഭജനമഠത്തില്‍ നാളെ രാമായണ പാരായണം ആരംഭിക്കും. ദിവസവും അഷ്ടദ്രവ്യമഹാഗണപതിഹോമവും ഭഗവതിസേവയും നടക്കും. ഇന്ദിരാടീച്ചര്‍, നാണുക്കുട്ടിയമ്മ, രാധാമണിയമ്മ എന്നിവര്‍ രാമായണ പരായണം നടത്തും. 29ന്‌ സമ്പൂര്‍ണ രാമായണപാരായണം നടക്കും.

ആലുവ: രാമായണമാസാചരണത്തിന്റെ ഭാഗമായി വിശ്വഹിന്ദുപരിഷത്ത്‌ തോട്ടക്കാട്ടുകര മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ ഗൃഹങ്ങള്‍തോറും രാമായണ പാരായണം നടത്തും.

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വിവിധ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിന്‌ ഒരുക്കങ്ങളായി. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രം, പുഴക്കരകാവ്‌ ദേവീക്ഷേത്രം, മഹാഗണപതി ക്ഷേത്രം, ശ്രീകുമാരഭജന ക്ഷേത്രം, നെട്ടൂര്‍കോട്ട്‌ ഭഗവതി ക്ഷേത്രം, കിഴക്കേക്കര ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, മുടവൂര്‍ ചാക്കുന്നത്ത്‌ മഹാദേവ ക്ഷേത്രം, പായിപ്ര മാനാറി ഭഗവതി ക്ഷേത്രം, കടാതി പോര്‍ക്കാളി ഭദ്രകാളി ക്ഷേത്രം, റാക്കാട്‌ കാരണാട്ട്‌ കാവ്‌ ഭഗവതി ക്ഷേത്രം എന്നിവടങ്ങളില്‍ രാമായണപാരായണത്തിന്‌ ഒരുക്കങ്ങളായത്‌. രാവിലെ 6മുതല്‍ 8വരെയും വൈകിട്ട്‌ 5മുതല്‍ 7വരെയും പാരായണം നടക്കും. കൂടാതെ വിശേഷാല്‍ പൂജകള്‍, മതപ്രഭാഷണം, ആദ്ധ്യാത്മിക പ്രഭാഷണ ക്ലാസുകള്‍ തുടങ്ങിയവയുണ്ടാകും.

താലൂക്ക്‌ ക്ഷേത്ര ഏകോപന സമിതിയുടെ നേതൃത്വത്തില്‍ താലൂക്കിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും രാമായണ മാസാചരണം നടത്തും. എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റിനു സമീപമുള്ള ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നാളെ മുതല്‍ മുപ്പത്തി ഒന്നു വരെ രാമായണമാസം ആചരിക്കുന്നു. ദിവസവും രാവിലെ ഗണപതിഹവനം, രാമായണ പാരായണം, വൈകുന്നേരം ഭഗവത്സേവ എന്നിവ ഉണ്ടായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

Kerala

ആദർശ ശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം , ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു : എസ് സേതുമാധവൻ

Entertainment

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.