Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒത്തുകളി പൊളിക്കുന്ന കോടതി വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 09:31 pm IST
inVicharam

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം പിജി സീറ്റുകളില്‍ സര്‍ക്കാരിന്‌ പ്രവേശനം നടത്താമെന്ന്‌ ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്‌. അന്‍പത്‌ ശതമാനം സീറ്റുകള്‍ ഏറ്റെടുത്തസര്‍ക്കാര്‍ നടപടിയെ അംഗീകരിച്ച്‌ സര്‍ക്കാരിന്‌ അലോട്ട്മെന്റുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്‌. വിധി വന്നതോടെ സര്‍ക്കാര്‍ സീറ്റിലേക്കുള്ള അലോട്ട്മെന്റ്‌ നടപടികള്‍ക്ക്‌ തുടക്കമായി. സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട്‌ വന്ന ഈ വിധിയോടെ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സ്വന്തം നിലയില്‍ നടത്തിയ പ്രവേശനം റദ്ദാക്കുകയാണ്‌.

സ്വാശ്രയ പ്രശ്നം കഴിഞ്ഞ പത്ത്‌ കൊല്ലമായി കേരളത്തില്‍ ഒരു കീറാമുട്ടിയായി നിലനിന്നുവരികയാണ്‌. അയല്‍സംസ്ഥാനങ്ങളില്‍ സീറ്റ്‌ തേടി പോകുന്ന വിദ്യാര്‍ത്ഥികളുടെ പണം കേരളത്തില്‍തന്നെ നില്‍ക്കട്ടെ എന്ന സദുദ്ദേശ്യത്തോടുകൂടി 2001 ല്‍ ആന്റണി സര്‍ക്കാരാണ്‌ 12 സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചത്‌. 50:50 എന്ന അനുപാതത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും സീറ്റുകള്‍ പങ്കിടണമെന്നും രണ്ട്‌ പ്രൊഫഷണല്‍ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന തത്വമാണ്‌ നിലവില്‍വരുന്നതെന്നും അന്ന്‌ പ്രചാരണം നടന്നു. പക്ഷെ ഇത്‌ കര്‍ശനമായി നടപ്പാക്കാനുള്ള നിയമസംഹിതക്ക്‌ രൂപം നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റുകള്‍ കൂടിയ വിലക്ക്‌ വില്‍ക്കുന്ന രീതി തടയാന്‍ സാധ്യമായില്ല. വിദ്യാര്‍ത്ഥിസംഘടനകള്‍ പ്രക്ഷോഭത്തിനും കല്ലേറിനും മുതിര്‍ന്നെങ്കിലും ഇടതു-വലതു ഭരണത്തില്‍ ഈ ചാക്രിക പരിപാടി തുടര്‍ന്നു.

ഈ പ്രശ്നം ഇപ്പോള്‍ രൂക്ഷമാക്കിയത്‌ ക്രൈസ്തവസഭ സ്വന്തമായി പ്രവേശനം നടത്തുമെന്ന കടുംപിടിത്തവും അതിന്‌ കെ.എം. മാണി നയിച്ച മന്ത്രിസഭാ ഉപസമിതി സ്വീകരിച്ച വിധേയത്വ നിലപാടുമാണ്‌. മറ്റ്‌ മാനേജ്മെന്റ്‌ അസോസിയേഷനുകള്‍ 50:50 ഫോര്‍മുല അംഗീകരിച്ചപ്പോഴും ക്രിസ്ത്യന്‍ മാനേജ്മെന്റും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നിയന്ത്രിത പരിയാരം മെഡിക്കല്‍ കോളേജുമാണ്‌ സ്വയം പ്രവേശന തത്വത്തില്‍ ഉറച്ചുനിന്നത്‌. ഈ പ്രശ്നം ഇടതുസര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നെങ്കിലും ഇപ്പോള്‍ തെരുവ്‌ ചുവപ്പിക്കുന്ന വിദ്യാര്‍ത്ഥിസംഘടനകള്‍ നിശ്ശബ്ദാനുകൂലികളായിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനുള്ള സമയം വെള്ളിയാഴ്ച വരെ നീട്ടിക്കൊടുത്തതും പ്രൊഫഷണല്‍-എംഇഎസ്‌ മാനേജ്മെന്റുകള്‍ അംഗീകരിച്ചു. സമയക്കുറവ്‌ പ്രശ്നം ഉണ്ടാക്കില്ല എന്ന നിലപാടാണവര്‍ സ്വീകരിക്കുന്നത്‌. മെഡിക്കല്‍ കൗണ്‍സിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ്‌ എടുക്കുന്നത്‌. നിയമവിരുദ്ധമായി പ്രവേശനം നേടിയവരെ പുറത്താക്കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു. സുപ്രീംകോടതിവിധിക്കനുസൃതമായിട്ടായിരിക്കും ഹൈക്കോടതിവിധി എന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

പശ്ചാത്തലമിതായിരിക്കെ ഇടതുപക്ഷാനുകൂല വിദ്യാര്‍ത്ഥിസംഘടനകള്‍ നടത്തുന്ന സമരം ആസൂത്രിതമാണെന്നും വിദ്യാര്‍ത്ഥികളെ പോലീസ്‌ തല്ലിച്ചതച്ചത്‌ ഇടതുപക്ഷ നിര്‍ദ്ദേശപ്രകാരം ജനവികാരം ഭരണപക്ഷത്തിനെതിരെ ആളിക്കത്തിക്കാനുമാണെന്ന ധാരണ ശക്തമാകുന്നുണ്ട്‌. ഡിജിപി ഇടതുപക്ഷ അനുഭാവിയാണെന്നും ഇടതുപക്ഷാനുഭാവമുള്ള പോലീസ്‌ വിശ്വസിക്കുന്നു. അക്രമസമരങ്ങളെ പുകമറയാക്കി സമരം സ്വാശ്രയപ്രശ്നത്തിനെതിരെ, പിന്നീട്‌ വിദ്യാര്‍ത്ഥിമര്‍ദ്ദനത്തിനെതിരെ എന്ന മട്ടില്‍ തുടര്‍ക്കഥയാകാനും സാധ്യത ഉയരുന്നു. സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക്‌ എംബിബിഎസിന്‌ സ്വന്തം നിലയില്‍ പ്രവേശനപരീക്ഷ നടത്താനും ജൂണ്‍ 15 ന്‌ മുന്‍പ്‌ പരീക്ഷ നടത്തി 20 ന്‌ മുന്‍പ്‌ ഫലം പ്രഖ്യാപിക്കണമെന്നുംകൂടി സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ കോളേജുകള്‍ ഈ നിര്‍ദ്ദേശത്തില്‍പ്പെടുന്നില്ല. അന്‍പത്‌ ശതമാനം സീറ്റിലേക്കാണ്‌ നേരിട്ട്‌ പരീക്ഷ നടത്താനുള്ള അനുമതി.50:50 അനുപാതത്തില്‍ സര്‍ക്കാര്‍ നിലപാടിനനുകൂലിച്ച്‌ വിധി വന്നെങ്കിലും സ്വാശ്രയ പ്രശ്നം അവസാനിക്കുന്നില്ല. വിധിയുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തിയ പ്രവേശനം റദ്ദാകുമ്പോള്‍ കുട്ടികള്‍ കോടതിയെ സമീപിക്കും. ഒപ്പം ക്രിസ്ത്യന്‍ മാനേജ്മെന്റുകളും ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നുറപ്പാണ്‌. ഈ സ്വാശ്രയ പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കാണാന്‍ കര്‍ശനമായ ഒരു നിയമ ചട്ടക്കൂട്‌ പ്രാവര്‍ത്തികമാക്കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ കാണിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.