രജി ചന്ദ്രശേഖര്‍

രജി ചന്ദ്രശേഖര്‍

മഹാമായ കാണുന്നതിന് അപ്പുറം

നാം കാണുന്ന ലോകം മുന്നില്‍ വ്യക്തമായി നില്‍ക്കുന്നതുപോലെ തോന്നും. പക്ഷേ, നാം കാണുന്നത് മുഴുവന്‍ സത്യമാണോ? ഒരേ സംഭവത്തെ രണ്ടുപേര്‍ വ്യത്യസ്തമായി കാണുന്നു. ഒരാള്‍ക്ക് തോല്‍വിയായി തോന്നുന്നത്...

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

ശക്തി എന്നത് ഒരു ദേവതയുടെ പേര് മാത്രമല്ല. ജീവനെ ചലിപ്പിക്കുന്ന ഊര്‍ജമാണ് ശക്തി. സൃഷ്ടിയിലും സംരക്ഷണത്തിലും സംഹാരത്തിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന മഹാശക്തി. ഭാരതീയ ചിന്തയില്‍ ശക്തിക്ക് അതുകൊണ്ടുതന്നെ...

കൃഷ്ണസ്പര്‍ശം: ഒന്നും എന്നേക്കുമായി നിലനില്‍ക്കില്ല

കൃഷ്ണജീവിതത്തിന്റെ അവസാന സന്ദര്‍ഭങ്ങള്‍ വിടവാങ്ങലെന്ന സത്യത്തിലേക്കാണ് എത്തിക്കുന്നത്. ഗോകുലം മുതല്‍ മഥുരയും ദ്വാരകയും കുരുക്ഷേത്രവും കടന്നുപോയ കൃഷ്ണന്റെ ജീവിതയാത്ര ഒടുവില്‍ അനിവാര്യമായ അവസാനത്തിലേക്ക് എത്തുന്നു. എത്ര ബന്ധങ്ങളും...

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

കൃഷ്ണന്റെ ജീവിതം ബാലലീലകളില്‍ മാത്രം അവസാനിക്കുന്നില്ല. മഥുരയില്‍നിന്ന് ദ്വാരകയിലേക്കുള്ള യാത്രയ്ക്കുശേഷം, ജനജീവിതത്തിനും രാജ്യത്തിനും നേതൃത്വം നല്‍കുന്ന ദ്വാരകാധിപനായ കൃഷ്ണനെയാണ് നാം കാണുന്നത്. അധികാരവും സമ്പത്തും സ്വാധീനവും കൈവന്നിട്ടും,...

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

മഹാഭാരതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ബന്ധങ്ങളിലൊന്നാണ് കര്‍ണ്ണനും കൃഷ്ണനും തമ്മിലുള്ളത്. യുദ്ധത്തിന് മുമ്പ് കൃഷ്ണന്‍ കര്‍ണ്ണന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. താന്‍ കുന്തിയുടെ മകനാണെന്നും പാണ്ഡവരുടെ ജ്യേഷ്ഠനാണെന്നും കര്‍ണ്ണന്‍ അറിയുന്നു....

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

കുരുക്ഷേത്രയുദ്ധഭൂമിയില്‍ അര്‍ജുനന്‍ സ്വന്തം ബന്ധുക്കളെയും ഗുരുക്കന്മാരെയും സുഹൃത്തുക്കളെയും എതിര്‍വശത്ത് കാണുമ്പോള്‍ മനസ്സില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാകുന്നു. ആയുധം താഴെവെച്ച് യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ അവന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ സാരഥിയായ...

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

കൃഷ്ണന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങളിലൊന്നാണ് ഉദ്ധവനെ വൃന്ദാവനത്തിലേക്ക് അയക്കുന്ന കഥ. കൃഷ്ണനില്‍നിന്നുള്ള അകലം വൃന്ദാവനവാസികള്‍ക്ക് വേദനയാകുമ്പോള്‍, അവരുടെ മനസ്സിലെ സ്‌നേഹവും ഓര്‍മ്മകളും തിരിച്ചറിയാന്‍ ഉദ്ധവന്‍ അവരിലേക്കെത്തുന്നു. ഒരുമിച്ച്...

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

കൃഷ്ണന്റെ ജീവിതത്തിലെ ശ്രദ്ധേയ കഥാസന്ദര്‍ഭമാണ് ശിശുപാലവധം. ബാല്യം മുതല്‍ കൃഷ്ണനോടു വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച ശിശുപാലന്‍, പലപ്പോഴും കൃഷ്ണനെ അപമാനിച്ചു. എന്നാല്‍ കൃഷ്ണന്‍ അവന്റെ പല തെറ്റുകളും...

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

മഹാഭാരതത്തിലെ ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങളിലൊന്നാണ് ദ്രൗപദി മനംനൊന്തു കൃഷ്ണനെ വിളിക്കുന്നത്. രാജസഭയില്‍ അപമാനിക്കപ്പെട്ട നിര്‍ണായക നിമിഷത്തില്‍, സ്വശക്തിയും സ്വാശ്രയങ്ങളും നിഷ്ഫലമാകുന്ന ഘട്ടത്തില്‍ ദ്രൗപദി കൃഷ്ണനില്‍ ശരണാഗതയാകുന്നു. അവള്‍ക്ക് കൃഷ്ണന്‍...

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

മഹാഭാരതത്തിലെ നിര്‍ണായക കഥാസന്ദര്‍ഭമാണ് കൃഷ്ണന്‍ ശാന്തിദൂതനായി ഹസ്തിനാപുരത്തിലെത്തുന്നത്. യുദ്ധം ഒഴിവാക്കാനും പാണ്ഡവര്‍ക്കും കൗരവര്‍ക്കുമിടയില്‍ സമാധാനപരമായ പരിഹാരം കാണാനുമാണ് കൃഷ്ണന്‍ ശ്രമിക്കുന്നത്. സ്വന്തം ഭാഗത്തിന്റെ ശക്തിയില്‍ മാത്രം ആശ്രയിക്കാതെ,...

കൃഷ്ണസ്പര്‍ശം: തീരുമാനങ്ങളില്‍ സ്വന്തം ശബ്ദം കേള്‍ക്കണം

കൃഷ്ണഗാഥയിലെ രുക്മിണിയുടെ കഥാസന്ദര്‍ഭം ഒരു സ്ത്രീയുടെ ജീവിതത്തിലെ നിര്‍ണായകമായ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് പറയുന്നത്. മറ്റൊരു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴും, തന്റെ മനസ്സില്‍ കൃഷ്ണനെയാണ് ജീവിതപങ്കാളിയായി സ്വീകരിച്ചിരിക്കുന്നതെന്ന് രുക്മിണി വ്യക്തമായി...

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കൃഷ്ണനും ബലരാമനും ഗുരുദക്ഷിണ നല്‍കാന്‍ ആഗ്രഹിക്കുന്ന കഥാസന്ദര്‍ഭമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ഗുരുവിനോട് എന്താണ് വേണ്ടതെന്ന് ചോദിക്കുകയും, ഗുരുവിന്റെ ആഗ്രഹം നിറവേറ്റാന്‍...

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

മഥുരയിലെ ജീവിതത്തിനുശേഷം കൃഷ്ണനും ബലരാമനും സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ വിദ്യാഭ്യാസം നേടുന്ന കഥാസന്ദര്‍ഭം കൃഷ്ണഗാഥയിലെ പ്രധാനഘട്ടമാണ്. ജീവിതത്തില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ഒരാളായിരുന്നിട്ടും, കൃഷ്ണന്‍ ശിഷ്യനായി...

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

കംസവധത്തിനുശേഷം കൃഷ്ണന്റെ ജീവിതം മഥുരയില്‍ മാത്രം ഒതുങ്ങുന്നില്ല. പിന്നീട് പലതവണ മഥുരയ്ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ ഭാവിയും മുന്നില്‍ക്കണ്ട കൃഷ്ണന്‍ ഒടുവില്‍ ദ്വാരകയിലേക്ക് മാറാന്‍...

കൃഷ്ണസ്പര്‍ശം: കംസവധം

മഥുരയിലെത്തിയ കൃഷ്ണന്റെ ജീവിതത്തിലെ നിര്‍ണായകമായ കഥാസന്ദര്‍ഭമാണ് കംസവധം. അധികാരവും ഭയവും ഉപയോഗിച്ച് ജനങ്ങളെ കീഴടക്കിയ കംസന്റെ മുന്നില്‍ ഒടുവില്‍ കൃഷ്ണന്‍ നേരിട്ട് എത്തുന്നു. ഏറെക്കാലം എല്ലാവരെയും ഭയപ്പെടുത്തിനിന്ന...

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

മുന്നിലെ തടസ്സത്തെ ഭയന്ന് ആരും പിന്നോട്ടുപോകരുത്. മഥുരയിലെത്തിയ കൃഷ്ണനും ബലരാമനും നേരിടേണ്ടിവന്ന വലിയ തടസ്സങ്ങളിലൊന്നാണ് കുവലയാപീഡന്‍. രാജകീയമായി വളര്‍ത്തപ്പെട്ടിരുന്ന അതിശക്തനായ ആനയായ കുവലയാപീഡനെ കൃഷ്ണനെ തടയാനായി മുന്നില്‍...

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

വൃന്ദാവനത്തിലെ ജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയായി എത്തിയതാണ് ഗോവര്‍ദ്ധനോദ്ധാരണ കഥാസന്ദര്‍ഭം. ശക്തമായ മഴയും കൊടുങ്കാറ്റും ജനജീവിതത്തെ ഭീതിയിലാഴ്ത്തിയപ്പോള്‍, അഭയത്തിനായി എല്ലാവരും ഒരുമിച്ചു ചേര്‍ന്നു. ബാലകൃഷ്ണന്‍ ഗോവര്‍ദ്ധനപര്‍വതം ഉയര്‍ത്തി എല്ലാവര്‍ക്കും...

കൃഷ്ണസ്പര്‍ശം: വേണുനാഥം

ജീവിത ശബ്ദങ്ങള്‍ക്കിടയില്‍ വേണുനാദം സ്വന്തം സ്വരം കണ്ടെത്താം. വൃന്ദാവനത്തിലെ കൃഷ്ണലീലകളില്‍ വേണുനാദത്തിന് പ്രത്യേക സ്ഥാനമുണ്ട്. കൃഷ്ണന്റെ ഓടക്കുഴല്‍നാദം കേള്‍ക്കുമ്പോള്‍ പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളും ഒരുപോലെ ആകര്‍ഷിക്കപ്പെടുന്നതായി കൃഷ്ണഗാഥയിലെ...

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

രാവണവധത്തിനുശേഷം വിഭീഷണന്‍ സീതയെ ആദരപൂര്‍വം ശ്രീരാമന്റെ സന്നിധിയിലെത്തിച്ചു. തന്റെ പാവനത തെളിയിക്കാന്‍ സീത അഗ്‌നിപ്രവേശം ചെയ്തു. അഗ്‌നിദേവന്‍ സീതയെ അതേപടി രാമനു സമര്‍പ്പിച്ച് പവിത്രത പ്രഖ്യാപിച്ചു. വിഭീഷണനെ...

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

ലങ്കയിലെ യുദ്ധം ദിനംപ്രതി കഠിനമായി. കുംഭകര്‍ണനും ഇന്ദ്രജിത്തും ഉള്‍പ്പെടെ രാവണന്റെ മഹാവീരന്മാര്‍ ഒരൊരുത്തരായി വീണു. ഒടുവില്‍ രാവണന്‍ തന്നെ രഥമേറി യുദ്ധഭൂമിയിലെത്തി. ധര്‍മ്മവും അധര്‍മ്മവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ...

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

രാമസേതു കടന്ന് വാനരസേന ലങ്കയിലെത്തി. യുദ്ധം അനിവാര്യമാണെന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു. അതിന് മുമ്പ് രാവണന്റെ അനുജനായ വിഭീഷണന്‍ അവസാനമായി സഹോദരനെ ഉപദേശിച്ചു. 'സീതയെ ശ്രീരാമന് തിരിച്ചേല്‍പ്പിക്കുക. അധര്‍മ്മവഴി...

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

ഹനുമാന്‍ കൊണ്ടുവന്ന ചൂഡാമണിയും സന്ദേശവും സീത ജീവനോടെയുണ്ടെന്ന ഉറച്ച വിശ്വാസം രാമന് നല്‍കി. വാനരസേനയുമായി അദ്ദേഹം സമുദ്രതീരത്തെത്തി. ലങ്ക മുന്നിലുണ്ടെങ്കിലും, ഇടയില്‍ അതിരില്ലാത്ത സമുദ്രം. ആദ്യം സമുദ്രദേവനോട്...

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

സീതയെ കണ്ടുമുട്ടി ശ്രീരാമന്റെ സന്ദേശം അറിയിച്ചശേഷം ഹനുമാന് മടങ്ങിപ്പോകാമായിരുന്നു. എന്നാല്‍ ലങ്കയുടെ ശക്തിയും സൈനികസന്നാഹവും മനസ്സിലാക്കി ആ വിവരം രാമനെ അറിയിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അശോകവനികയിലെ വൃക്ഷങ്ങള്‍...

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

ലങ്കയിലെത്തിയ ഹനുമാന്‍ രാത്രി മുഴുവന്‍ നഗരം നിരീക്ഷിച്ചെങ്കിലും സീതയെ കണ്ടെത്താനായില്ല. ഒടുവില്‍ അശോകവനത്തിലെ ശിംശുപാവൃക്ഷത്തിന്റെ ചുവട്ടില്‍, ദുഃഖത്തിലും ഉപവാസത്തിലും ക്ഷീണിച്ചിരുന്ന സീതയെ അദ്ദേഹം കണ്ടു. ചുറ്റും രാക്ഷസസ്ത്രീകള്‍...

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

സുഗ്രീവന്റെ നിര്‍ദേശപ്രകാരം തെക്കന്‍ ദിക്കിലേക്ക് പുറപ്പെട്ട വാനരസംഘം ഒടുവില്‍ സമുദ്രതീരത്തെത്തി. അവിടെവച്ച് സമ്പാതിയില്‍ നിന്ന് സീത ലങ്കയിലാണെന്ന് അവര്‍ ഉറപ്പിച്ചു. പക്ഷേ മുന്നില്‍ നൂറ് യോജന വീതിയുള്ള...

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

സുഗ്രീവന് നല്‍കിയ വാക്ക് പാലിക്കാനുള്ള സമയം വന്നു. കിഷ്‌കിന്ധയില്‍ ബാലിയെ യുദ്ധത്തിന് വിളിച്ചപ്പോള്‍ ഇരുസഹോദരന്മാരെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായതിനാല്‍ ആദ്യദിവസം രാമന്‍ അമ്പ് പ്രയോഗിച്ചില്ല. പിന്നീട് സുഗ്രീവന്റെ കഴുത്തില്‍...

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

ഹനുമാന്‍ ശ്രീരാമനെയും ലക്ഷ്മണനെയും ഋശ്യമൂകപര്‍വതത്തില്‍ സുഗ്രീവന്റെ സന്നിധിയിലെത്തിച്ചു. ആദ്യം പരസ്പരം സംശയത്തോടെയായിരുന്നു അവര്‍ കണ്ടുമുട്ടിയത്. സീതയെ നഷ്ടപ്പെട്ട രാമനും രാജ്യം നഷ്ടപ്പെട്ട സുഗ്രീവനും തങ്ങളുടെ ദുഃഖങ്ങള്‍ പരസ്പരം...

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

ശബരിയുടെ നിര്‍ദേശപ്രകാരം ശ്രീരാമനും ലക്ഷ്മണനും ഋശ്യമൂകപര്‍വതത്തിലേക്ക് യാത്രയായി. അവിടെ വാനരരാജാവായ സുഗ്രീവന്‍, സഹോദരനായ ബാലിയെ ഭയന്ന് അഭയം തേടി കഴിയുകയായിരുന്നു. അകലെനിന്ന് രാമനെയും ലക്ഷ്മണനെയും കണ്ട സുഗ്രീവന്‍...

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

സീതയെ അന്വേഷിച്ചുള്ള യാത്രയില്‍ ശ്രീരാമനും ലക്ഷ്മണനും നിരവധി ആശ്രമങ്ങളിലൂടെ കടന്നുപോയി. ഒടുവില്‍ അവര്‍ മാതംഗമഹര്‍ഷിയുടെ ശിഷ്യയായ ശബരിയുടെ ആശ്രമത്തിലെത്തി. ഗുരു ജീവിച്ചിരിക്കുമ്പോള്‍ തന്നെ, 'ഒരു ദിവസം രാമന്‍...

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

രാവണന്‍ സീതയെ ആകാശമാര്‍ഗം ലങ്കയിലേക്ക് കൊണ്ടുപോകുമ്പോഴാണ് വൃദ്ധനായ കഴുകരാജാവ് ജടായു ആ കാഴ്ച കാണുന്നത്. ദശരഥ മഹാരാജാവിന്റെ സുഹൃത്തായിരുന്ന ജടായു, സീതയെ തന്റെ പുത്രവധുവിനെപ്പോലെയാണ് കണ്ടത്. വാര്‍ധക്യം...

പുതിയ വാര്‍ത്തകള്‍