നമാമി രാമം 29: സാദരം സദാകാലം
ബാലഭാവനയുടെ നൂറായിരം ചില്ലകളില്‍ കാറ്റിന്റെ കരുത്തായി വീരനായകന്‍ മാരുതി. രാമായണവനസ്ഥലികളിലൂടെ സ്വയം അലയാന്‍ മുതിരുമ്പോള്‍ , ആരെല്ലാമാണ് ഹനുമാന്‍ എന്നതല്ല, ആരൊക്കെയല്ല ഹനുമാന്‍ എന്നതാണ് അതിശയം. ഉത്തമഭക്തന്‍,...
ബാലഭാവനയുടെ നൂറായിരം ചില്ലകളില്‍ കാറ്റിന്റെ കരുത്തായി വീരനായകന്‍ മാരുതി. രാമായണവനസ്ഥലികളിലൂടെ സ്വയം അലയാന്‍ മുതിരുമ്പോള്‍ , ആരെല്ലാമാണ് ഹനുമാന്‍ എന്നതല്ല, ആരൊക്കെയല്ല ഹനുമാന്‍ എന്നതാണ് അതിശയം. ഉത്തമഭക്തന്‍,...
കല്‍പവൃക്ഷത്തിലെ പുത്തന്‍പൂക്കള്‍ വിജയിയുടെ മൂര്‍ദ്ധാവില്‍ തൂകിയായിരുന്നു ദേവലോകത്തിന്റെ സന്തോഷപ്രകടനം. യുദ്ധാനന്തരം വിഭീഷണന്റെ ലങ്കയിലേക്കും അയോധ്യയിലേക്കുള്ള മടക്കയാത്രയ്ക്കു മുന്നോടിയായി ഗുഹന്റെ ശൃംഗിവേരത്തിലേക്കും ശ്രീരാമചന്ദ്രന്റെ സന്ദേശവാഹകന്‍. ഭരതന് ശുഭവാര്‍ത്തയുമായെത്തിയതും ആഞ്ജനേയന്‍;...
യുദ്ധഭൂമിയില്‍ എതിരാളികള്‍ക്ക് വലിയ ആഘാതമേല്‍പിച്ചാണ് ഇന്ദ്രജിത്ത് എന്ന മേഘനാദന്‍ യാത്രയായത്. മോഹാലസ്യപ്പെട്ടുപോയ വാനരപ്പടയ്ക്കു നടുവില്‍ ചോരയൊലിച്ച് കണ്ണുതുറക്കാനാകാതെ കിടന്ന ജാംബവാന്‍ , ശബ്ദംകൊണ്ടു തിരിച്ചറിഞ്ഞ വിഭീഷണനോടാരായുന്നത് ഹനുമാന്‍...
രാവണസഭയില്‍ ഹനുമാനെ ചോദ്യംചെയ്യാന്‍ നിയുക്തനായത് ലങ്കയുടെ സേനാനായകരില്‍ ഒരാളായ പ്രഹസ്തനാണ്. ബ്രഹ്മസഭയ്ക്ക് ഒക്കും ഈ സഭയെന്ന് അങ്ങേയ്ക്ക് അറിയാമോ ? സത്യധര്‍മങ്ങള്‍ക്കേ ഇവിടെ സ്ഥാനമുള്ളൂ - ഹനുമാനോട്...
സമ്പാതി പറഞ്ഞതിന്‍പ്രകാരം സമുദ്രം ലംഘിക്കാന്‍ കഴിയുക ആര്‍ക്കാണ് ? എങ്ങുമെത്താതെ ആലോചന നീളുകയാണ്. സീതാദേവിയെ കണ്ടെത്താന്‍ വാനരരാജന്‍ സുഗ്രീവന്‍ അനുവദിച്ച ഒരുമാസം കഴിയുകയായി. ഇനി ഉപവസിച്ചു മരിക്കുകയാണ്...
ഭക്തി ഒന്നുകൊണ്ടുമാത്രമാണ് ശബരീതപസ്വിനിക്കു ശ്രീരാമദര്‍ശനം സാധ്യമാകുന്നത്. കളങ്കരഹിതഭക്തിയുടെ പുണ്യാതിരേക പ്രശോഭയില്‍ ദേഹത്യാഗം ചെയ്തു മോക്ഷപ്രാപ്തി നേടുന്ന വേളയില്‍ ആ പുണ്യശാലിനി മറ്റൊരു ദൗത്യം നിറവേറ്റുന്നുണ്ട്; സുഗ്രീവസഖ്യസാധ്യത ഭഗവാനോടു...
തെറ്റിദ്ധരിക്കപ്പെടുക എന്ന സങ്കടകരമായ വിധിയാണ് പിന്നെയും ജടായുവിന്. പണ്ടൊരിക്കല്‍ ഇതേ മട്ടില്‍ തെറ്റിദ്ധരിച്ചതിന്റെ പശ്ചാത്താപത്താല്‍ സ്‌നേഹവിവശനായിരുന്നു രാഘവന്‍. പലേടത്തും രാക്ഷസസാന്നിധ്യമുള്ള ഘോരവനമാകയാല്‍ പക്ഷിശ്രേഷ്ഠനെ ഏതോ മുനിഭക്ഷകന്‍ എന്നു...
പര്‍ണശാലയുടെ മുറ്റത്ത് ഭിക്ഷുവേഷധാരിയാണ്. പുലസ്ത്യമഹര്‍ഷിയുടെ പൗത്രനും വിശ്രവസ്സിന്റെ പുത്രനുമായ രാവണന് വേഷം വഴങ്ങുന്നതുതന്നെ. കമലവിലോചനേ, കമനീയാംഗീ, നിന്റെ കമിതാവാര് എന്ന മട്ടിലുള്ള സംഭാഷണം പക്ഷേ, സന്യാസിക്കു യോജിച്ചതാകുന്നില്ലല്ലോ....
രാവണനു നിശ്ചയമുണ്ട്, രാമന്‍ കേവലമനുഷ്യനല്ല. രഘുകുലത്തില്‍ വന്നുപിറന്നിരിക്കുന്നത് സാക്ഷാല്‍ ഭഗവാനാകാം. തന്നെ വധിക്കുക എന്നതായിരിക്കും അവതാരലക്ഷ്യം. ഭഗവാന്റെ കൈകൊണ്ടു മരിച്ചാല്‍ വൈകുണ്ഠരാജ്യം പ്രാപിക്കാം. അല്ല, തോല്‍പിക്കാനാകുകയാണെങ്കില്‍ രാക്ഷസരാജ്യത്ത്...
പ്രമത്തനും പാനസക്തനും സ്ത്രീജിതനുമായിരിക്കുന്ന ശഠനാണല്ലോ എന്റെ സഹോദരന്‍ എന്നാണു ശൂര്‍പ്പണഖയുടെ പരിദേവനം. ഒന്നും അറിയേണ്ടതില്ലല്ലോ വീരശൂരപരാക്രമിയായ ലങ്കേശന്‍ രാവണന് ! വൃത്താന്തങ്ങളറിയുന്ന രാവണന്റെ ശപഥം, അവനെ ഞാന്‍...
അംഗഛേദം വന്ന ശൂര്‍പ്പണഖയെ ആദ്യം കാണുന്നത് അര്‍ധസഹോദരന്‍ ഖരനാണ്. ഈ ക്രൂരകൃത്യത്തിലൂടെ സ്വയം മരണവക്ത്രത്തെ വരിച്ചതാരെന്നാണ് അയാളുടെ ചോദ്യം. രാക്ഷസരെങ്കിലും സുദൃഢമായ സാഹോദര്യം! തനിക്ക് ഈ ഗതിവരുത്തിയ...
ഘോരവനത്തിലെ താമരപ്പൊയ്കയ്ക്കരികില്‍ വിശ്രമിക്കുകയായിരുന്ന ശ്രീരാമചന്ദ്രനോടേറ്റ വിരാധന് രാമബാണത്താല്‍ ശാപമുക്തിയാകുന്നു. വിദ്യാധര നായിരുന്ന അയാള്‍ ദുര്‍വാസാവിന്റെ ശാപത്താലാണ് ഘോരരാക്ഷസനായത്. ഒരാള്‍ പാപമുക്തനാകുമ്പോള്‍ മറ്റൊരാള്‍ ആര്‍ജിച്ച പുണ്യമത്രയും രാമനില്‍ ലയിപ്പിച്ച്...
രാമപാദുകങ്ങളാണ് അയോധ്യയുടെ സിംഹാസനത്തില്‍. സമീപത്തെ നന്ദിഗ്രാമത്തില്‍ താപസവേഷത്തില്‍ കഴിഞ്ഞുകൊണ്ടാണ് ഭരതകുമാരന്റെ രാജ്യസേവനം. ഭ്രാതാവ് ശത്രുഘ്‌നനുണ്ട് സഹായത്തിന്. അനുജന്റെ ഉള്ളിലെ തീയണച്ച് യാത്രയാക്കിയ രാമന്റെ തീരുമാനം ചിത്രകൂടാചലംവിട്ട് ഉള്‍വനത്തിലേക്കു...
അഭിഷേകവിഘ്നത്തിനു കാരണം ഞാനല്ല, അമ്മ കൈകേയിയുടെ വാക്കുകളിലെ വിഷം മാത്രമാണ് അതിനു ഹേതു. ജ്യേഷ്ഠനെയും മറ്റും തേടിയിറങ്ങിയ ഭരതരാജകുമാരന് പറയാതിരിക്കാനാകുന്നില്ല ഭരദ്വാജമുനിയോട്. മഹര്‍ഷിമാര്‍ അറിയാത്തതായി ലോകത്ത് എന്തു...
ശാപകാലം ആഗതമായിരിക്കുന്നതായി ദശരഥമഹാരാജാവിനു ബോധ്യമുണ്ട്. താപസവാക്യം അസത്യമാകില്ലല്ലോ. അന്ന് മൃഗയാവിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ കേട്ട വിലാപം ആയിരം മടങ്ങായി പ്രതിധ്വനിക്കുന്നപോലെ! ആന വെള്ളംകുടിക്കുന്ന ശബ്ദമെന്നു കരുതി അയച്ച അമ്പ്,...
രാമദര്‍ശനത്താല്‍ തപസ്സാഫല്യം വന്ന ഭരദ്വാജനൊപ്പമാണ് ഒരു രാത്രി. പിറ്റേന്ന് കാളിന്ദി കടന്ന് ചിത്രകൂടത്തിലേക്ക്. വാല്മീകി വസിക്കുന്നിടമെത്തുമ്പോള്‍ ഈ ദിക്കില്‍ ഏറെക്കാലം കഴിയാന്‍ തോന്നുന്നുണ്ട് ശ്രീരാമചന്ദ്രന്. ഉചിതമായ വാസസ്ഥാനം...
പാകമായ പഴങ്ങള്‍, തേന്‍, പുഷ്പങ്ങള്‍ ....എന്തിന്, തന്റെ രാജ്യംതന്നെ ശ്രീരാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കുകയാണയാള്‍; ശൃംഗിവേരത്തിലെ നിഷാദരാജാവ് ഗുഹന്‍. ശ്രീരാമചന്ദ്രന്റെ ആഗമനംതന്നെ ആഘോഷമാണ് ആ നല്ല സുഹൃത്തിന്.അയോധ്യാരാജധാനിയിലെ പട്ടുമെത്തയില്‍നിന്ന്...
മാതൃത്വത്തിന്റെ രണ്ടു മഹനീയ താരകങ്ങള്‍; കൗസല്യയും സുമിത്രയും. അമ്മ സുമിത്രയെ കൗസല്യാമാതാവിന്റെ കരങ്ങളിലേല്‍പിച്ചാണ് ജ്യേഷ്ഠനൊപ്പം വനയാത്രയ്ക്കുള്ള ലക്ഷ്മണന്റെ പുറപ്പാട്.ഈയവസരത്തില്‍ സുമിത്ര മകനു ധര്‍മപ്രബോധനം പകര്‍ന്നുനല്‍കുന്നു. ഇത് രാമായണത്തിലെ...
പരസ്പരപൂരകങ്ങളാണ് പ്രകൃതിയും പുരുഷനും. അപ്പോള്‍ ഇരുകൂട്ടര്‍ക്കും വേറിട്ട് അസ്തിത്വമുണ്ടോ? അതിനാല്‍, കാട്ടിലേക്കു കൂട്ടാതിരിക്കാനുള്ള തടസ്സ വാദങ്ങളൊന്നും വേണ്ട സീതാദേവിയോട്. ''രാമായണങ്ങള്‍ പലതും കവിവരരാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍. ജാനകിയോടു...
പിതാവിനെ ബന്ധനസ്ഥനാക്കാന്‍പോലും സന്നദ്ധനാണ് ലക്ഷ്മണന്‍. കാര്യമില്ലാത്തതിനു മുതിര്‍ന്നാല്‍ ആചാര്യനുപോലും ശിക്ഷ നല്‍കേണ്ടിവരും. ലജ്ജയില്ലാതെ വാക്കുമാറ്റിയിരിക്കുന്നു ദശരഥന്‍.മന്ഥരയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് ഭരതനുവേണ്ടി രാജ്യം ചോദിക്കാന്‍ കൈകേയി തയാറായതിന്റെ ഫലം....
ആയിരം കൈകളും അരിഞ്ഞുവീഴ്ത്തി കാര്‍ത്ത്യവീരനെ കാലപുരിക്കയച്ചയാളാണ് ക്ഷത്രിയകുലാന്തകനായ പരശുരാമന്‍. ക്ഷത്രിയ രക്തത്തില്‍ പിതൃതര്‍പ്പണം ചെയ്ത വീരപോരാളി. അഹന്ത നിറഞ്ഞ വീരവചനങ്ങള്‍ അറിവിനാലുള്ള വിനയത്തോടാണ് ഏറ്റുമുട്ടാനെത്തിയിരിക്കുന്നത്. അയോധ്യയിലേക്കുള്ള വിവാഹഘോഷയാത്രയെ...
ആയിരം മണികളാലും മറ്റലങ്കാരങ്ങളാലും ശോഭിതമാണ് ത്രൈയംബകം. ജനകരാജധാനിയിലെ ആ ചാപം സഭയിലെത്തിക്കുന്നത് ചാപവാഹകരും അയ്യായിരം കിങ്കരന്മാരും ചേര്‍ന്നാകുമ്പോള്‍ അതിന്റെ പ്രൗഢിയും മഹത്വവും രാജസഭയില്‍ മന്ത്രീന്ദ്രന്‍ വര്‍ണിച്ചിട്ടു വേണമോ...
ഗുരുക്കന്മാര്‍ ദീര്‍ഘദര്‍ശികളാണെന്നു പറഞ്ഞുവല്ലോ. യാഗരക്ഷാര്‍ഥം രാമലക്ഷ്മണകുമാരന്മാരെ ഒപ്പംകൂട്ടുന്ന വിശ്വാമിത്രമഹര്‍ഷി അവര്‍ക്ക് ബല, അതിബല മന്ത്രോപദേശം നല്‍കിയ ശേഷമാണ് ഗംഗാനദി കടത്തുന്നത്. ദാഹവും വിശപ്പും അതിജീവിക്കാനുള്ള ദേവനിര്‍മിതവിദ്യകളാണിവ. ദുര്‍ഘടലക്ഷ്യങ്ങളാണ്...
ധര്‍മസങ്കടത്തിന്റെ ചുഴിയിലാണ് ദശരഥന്‍. ക്ഷിപ്രകോപിയായ വിശ്വാമിത്രനാണ് രാമലക്ഷ്മണന്മാരെ യാഗരക്ഷാര്‍ഥം വനത്തിലേക്കു കൂട്ടാന്‍ എത്തിയിരിക്കുന്നത്. വസിഷ്ഠമഹര്‍ഷിയുടെ ശിക്ഷണത്തില്‍ വേദശാസ്ത്രാദികള്‍ പഠിച്ചു വളരുന്ന കുമാരന്മാരെ കണ്ടു കൊതിതീര്‍ന്നിട്ടില്ല. ബാലകരായ മക്കള്‍ക്ക്...
തീക്ഷ്ണസുന്ദരമാണ് അഗ്‌നിദേവന്റെ ആഗമനം. അശ്വമേധം ജയിച്ച അയോധ്യാധിപതിക്ക് അനുഗ്രഹപ്രാപ്തി മാത്രമല്ല, വൈകുണ്ഠവാസന് ഭൂമിയില്‍ അവതരിക്കാനുള്ള അവസരസൃഷ്ടി കൂടിയാണ് സരയൂതീരത്ത് ഋശ്യശൃംഗന്റെ യാഗശാലയില്‍ . അഗ്‌നിദേവന്‍ സ്വര്‍ണപ്പാത്രത്തില്‍ സമ്മാനിക്കുന്ന...
മനുഷ്യരില്‍ നിന്നല്ലാതെ മരണമില്ലെന്ന വരം കഠിനതപസ്സിലൂടെ ബ്രഹ്‌മാവില്‍ നിന്നു സിദ്ധിച്ചയാളാണു രാവണന്‍. അഹന്ത പെരുക്കാന്‍ മറ്റെന്തുവേണം കരുത്തനായ രാക്ഷസരാജന് ! ഭൂമിക്കു ഭാരമായിത്തീര്‍ന്ന രാക്ഷസശക്തികളില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍...
അര്‍ഹതയുള്ളവരും ഭാഗ്യശാലികളുമാണു നമ്മള്‍; അല്ലെങ്കില്‍ നമുക്കു രാമായണം പ്രാപ്യമാകില്ലല്ലോ. 'ശ്രീരാമദേവന്‍ തന്റെ മാഹാത്മ്യം കേള്‍പ്പാനുള്ളില്‍ പാരമാഗ്രഹമുണ്ടു ഞാനതിന്‍ പാത്രമെങ്കില്‍ ' എന്നാണ് സൂര്യകോടിശോഭിതമായ കൈലാസത്തില്‍ വാണരുളുന്ന പാര്‍വതീദേവി...