കൊച്ചി: ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസ് അനുവദിക്കുന്നതിന് മുന്‍ഗണനയെന്ന് കേന്ദ്ര സര്‍ക്കാര്‍.കേരളം ആരോഗ്യരംഗത്ത് നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്.
അതിനാല്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.എന്നാല്‍ ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു.ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.കേരളം എയിംസ് അര്‍ഹിക്കുന്നുണ്ട്.
കാസര്‍ഗോഡ് എയിംസ് ജനകീയ കൂട്ടായ്‌മ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.നേരത്തേ ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നാണ് ആരോഗ്യമേഖല മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന എന്ന് കേന്ദ്രം അറിയിച്ചത്.
അതേസമയം, കേരളത്തില്‍ എയിംസ് വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ച് പറഞ്ഞു.എപ്പോള്‍ എയിംസ് വരും എന്ന ചോദ്യത്തിന് യോഗ്യത വേണമെങ്കില്‍ ആദ്യം അനുയോജ്യമായ അഞ്ച് സ്ഥലങ്ങള്‍ എവിടെയാണെന്ന് പറയുകയോ നിര്‍ദേശിക്കുകയോ ചെയ്യണം. എന്നാല്‍ കേരളത്തില്‍ നിന്ന് അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത് എയിംസിന്റെ മുന്‍ഗണനാക്രമമാണെന്നും കേന്ദ്രസഹമന്ത്രി ചൂണ്ടിക്കാട്ടി.എയിംസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ വരാതെ താന്‍ നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















