ഗിരീഷ്‌കുമാര്‍ പി ബി

ഗിരീഷ്‌കുമാര്‍ പി ബി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

സ്റ്റാവംഗര്‍: ലോക ചെസിലെ ചാമ്പ്യനായ ഗുകേഷിന് 19ാം ജന്മദിനം അവിസ്മരണീയ ഓര്‍മ്മയായി മാറി. നോര്‍വെ ചെസ്സില്‍ രണ്ട് തോല്‍വികള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ കളിയിലെ വിജയം ഗുകേഷിനെ സംബന്ധിച്ചിടത്തോളം...

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

ന്യൂദല്‍ഹി: ഇന്ത്യാ പാക് യുദ്ധപശ്ചാത്തലത്തിലായിരുന്നു കാവേരി എഞ്ചിന്‍ വികസിപ്പിക്കാന്‍ പണം നീക്കിവെയ്ക്കൂ എന്ന ആവശ്യം രാജ്യത്ത് വ്യാപകമായി ഉയര്‍ന്നത്. കാവേരി എഞ്ചിന് പണം നല്‍കൂ എന്ന് പ്രധാനമന്ത്രിയോട്...

അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) ഗുകേഷ് (വലത്ത്)

നോര്‍വ്വെ ചെസ്സില്‍ അട്ടിമറികളുടെ പൂരം: ഗുകേഷിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ

സ്റ്റാവംഗര്‍: നോര്‍വ്വെ ചെസ്സിലെ രണ്ടാം റൗണ്ടില്‍ അട്ടിമറികളുടെ പൂരമായിരുന്നു. ഗുകേഷിനെ തോല്‍പിച്ച് ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗെയ്സി വാര്‍ത്തകളില്‍ ഇടം നേടി. 62 നീക്കങ്ങളിലാണ് അര്‍ജുന്‍ എരിഗെയ്സി...

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു;താന്‍ അജയ്യനാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിച്ച് കാള്‍സന്‍ 

ഓസ് ലോ: ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്ന് ചെസ് ലോകം വിശേഷിപ്പിച്ച ലോകചെസ് ചാമ്പ്യനും ചെസിലെ വിശ്വപ്രതിഭയും തമ്മിലുള്ള പോരില്‍ മാഗ്നസ് കാള്‍സന് വിജയം. ലോകചെസ്...

സുഖോയ് എസ് യു 30എംകെഐ യുദ്ധജെറ്റില്‍ നിന്നും കുതിയ്ക്കുന്ന ബ്രഹ്മോസ് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാനിലെ നൂര്‍ഖാന്‍ എയര്‍ബേസില്‍ ഉണ്ടാക്കിയ നാശനഷ്ടം നീല വളയം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്)

പാക് സൈനികമേധാവിയെക്കൊണ്ട് ഇന്ത്യയുടെ കാല് പിടിപ്പിച്ച ബ്രഹ്മോസ് സ്ഫോടനം… ബ്രഹ്മോസ് നിരവധി വര്‍ഷത്തെ സാധനയുടെ ഫലം

ന്യൂദല്‍ഹി:ബ്രഹ്മോസ് എന്ന ഇന്ത്യയുടെ അതീവ അപകടകാരിയായ മിസൈലിനെ ഇന്ന് ലോകമെമ്പാടും അറിയാം. പാകിസ്ഥാനിലെ സൈനികവിമാനത്താവളമായ നൂര്‍ഖാനില്‍ ആഴമുള്ള ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയ ബ്രഹ്മോസ് ആക്രമണവും ബഹവല്‍പൂര്‍, മുദ്രികെ, മുസഫറാബാദ്...

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)

പ്രജ്ഞാനന്ദയുടെ സൂപ്പര്‍ബെറ്റ് കിരീടത്തിലൂടെ വീണ്ടും ചെസിന്റെ നെറുകെയില്‍ ഇന്ത്യ

ബുക്കാറസ്റ്റ്: സൂപ്പര്‍ ബെറ്റ് റൊമാനിയ 2025ലെ കിരീടം പ്രജ്ഞാനന്ദ നേടിയതോടെ വീണ്ടും ചെസില്‍ ലോകത്തിന്‍റെ നെറുകെയില്‍ എത്തിയിരിക്കുകയാണ് ഇന്ത്യ. ഇതിന് മുന്‍പ് പ്രജ്ഞാനന്ദ വിക് ആന്‍ സീയില്‍...

കൊട്ടിഘോഷിച്ച ചൈനയുടെ എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15ഇ (ഇടത്ത്) ഇന്ത്യയുടെ മിസൈലുകള്‍ അടിച്ചുവീഴ്ത്തിയ ചൈനയുടെ പിഎല്‍-15ഇ (വലത്ത്)

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞ് പിഎല്‍-15; പാകിസ്ഥാന് നല്‍കിയ ചൈനീസ് ആയുധങ്ങള്‍ പലതും കാലഹരണപ്പെട്ടത്

ന്യൂദല്‍ഹി: ചൈനയുടെ പിഎല്‍15 എന്ന റോക്കറ്റിന്‍റെ പരാജയം വ്യാപകമായ ചര്‍ച്ചാ വിഷയമാവുകയാണ്. ഇന്ത്യയുടെ ബ്രഹ്മോസ്, ആകാശ് മിസൈലുകളാണ് ചൈനയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎല്‍15ഇ എന്ന റോക്കറ്റിന്‍റെ അന്തകരായത്....

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ന്യൂദല്‍ഹി: ഒരു കാലാളെ ബലികൊടുത്തുകൊണ്ടുള്ള ഓപ്പണിംഗ് ശൈലിയാണ് ബെന്‍കോ ഗാംബിറ്റ്. ചെക്കോസ്ലൊവാക്യന്‍ ചെസ് ചാമ്പ്യനായ കാറെല്‍ ഒപ്പൊസെന്‍സ്കിയാണ് ഈ ഓപ്പണിംഗിന്‍റെ ശില്‍പി. ഇവിടെ കറുത്ത കരുക്കള്‍ കൊണ്ട്...

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാന്‍ മെയ് എട്ടാം തീയതി വെറും മൂന്നര മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ചെറു ഡ്രോണുകള്‍ എന്ന് പ്രതിരോധവകുപ്പ് പുറത്തിറക്കിയ...

യുഎസ് ഡോളറിനെതിരെ തായ് വാന്‍ ഡോളറിന്റെ മൂല്യം കുതിച്ചുയര്‍ന്നു; യുഎസിന് ആശങ്ക

തായ് പേ :തായ് വാന്‍ ഡോളറിന്‍റെ മൂല്യം കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളില്‍ 9 ശതമാനത്തോളം കുതിച്ചുയര്‍ന്നതില്‍ ആശങ്ക. മെയ് ആറ് ചൊവ്വാഴ്ച തായ് വാന്‍ ഡോളറിന്‍റെ...

ഇന്ത്യയുടെ വസ്ത്രങ്ങള്‍, ഇന്ത്യയുടെ തുകല്‍ ചെരുപ്പ് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് വന്‍കുതിപ്പ് പകരും ഇന്ത്യ യുകെ സ്വതന്ത്രവ്യാപാരക്കരാര്‍

ഇന്ത്യാ യുകെ സ്വതന്ത്രവ്യാപാരക്കരാര്‍: ടെക്സ്റ്റൈല്‍, സമുദ്രോല്‍പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യ കുതിയ്‌ക്കും

ന്യൂദല്‍ഹി: യുകെയുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യയ്ക്ക് ഏറ്റവും വലിയ നേട്ടമാവുക വസ്ത്രനിര്‍മ്മാണ രംഗത്താണ്. വസ്ത്രങ്ങളുടെയും റെഡിമെയ്ഡുകളുടെയും രംഗത്ത് ഇന്ത്യയ്ക്ക് വന്‍നേട്ടമുണ്ടാകും. ഇന്ത്യന്‍ വസ്ത്രക്കയറ്റുമതി കുതിക്കും. ഈ...

വിശ്വനാഥന്‍ ആനന്ദും ഭാര്യ അരുണയും (ഇടത്ത്)

27 കിലോ ഭാരമുള്ള ഈ ചെസ് സെറ്റിന് വേണ്ടി വിശ്വനാഥന്‍ ആനന്ദിനെ കളയാന്‍ പോലും തയ്യാറായ ഭാര്യ അരുണ…ഇന്നത് ജ്വലിക്കുന്ന ഓര്‍മ്മയാണ്….

ചെന്നൈ: അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്‍റെ വീട്ടില്‍ നിറയെ ചെസ്ബോര്‍ഡുകള്‍ ഉണ്ട്. പലയിടത്തുനിന്നും ലഭിച്ച സമ്മാനങ്ങളാണവ. ഓരോ ചെസ് സെറ്റുകള്‍ക്ക് പിന്നിലും ഒരുപാട്...

യുഎസ് വൈസ് പ്രസിഡന്‍റ്  ജെ.ഡി. വാന്‍സിന്‍റെ ഉഷ വാന്‍സ് (വലത്ത്) ഉഷവാന്‍സിന്‍റെ മക്കള്‍ മോദിയോട് മയില്‍പ്പീലിയെക്കുറിച്ച് ചോദിക്കുന്നു (ഇടത്ത്)

ഉഷ വാന്‍സിന്റെ മക്കളല്ലേ….എങ്ങിനെ മയില്‍പ്പീലി ഇഷ്ടപ്പെടാതിരിക്കും? യുഎസ് വൈസ് പ്രസിഡന്‍റിന്റെ കുട്ടികള്‍ക്കിഷ്ടമായ മയില്‍പ്പീലി സമ്മാനിച്ച് മോദി

ന്യൂദല്‍ഹി: ഇന്ത്യയിലെ‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ മക്കള്‍ക്ക് തിങ്കളാഴ്ചത്തെ ഇന്ത്യയിലെ അനുഭവങ്ങളില്‍ ഇഷ്ടപ്പെട്ടത് മയില്‍പ്പീലി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ നമ്പര്‍...

ഇന്ത്യയിലെ ജനപ്രിയ ഹൈബ്രിഡ് കാറുകളായ മാരുതി സുസുകി ഗ്രാന്‍റ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂസറും

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയം ഹൈബ്രിഡ് കാറുകളെന്ന് ഡിലോയിറ്റ് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയം ഹൈബ്രിഡ് കാറുകളാണെന്ന് യുഎസ് കേന്ദ്രമായ ഓഡിറ്റ്, ധനകാര്യ ഉപദേശക ഏജന്‍സിയായ ഡിലോയിറ്റ്. ഒന്നിലധികം ഊർജ്ജ സ്രോതസ്സുകളെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന...

തൃശൂരിന്‍റെ 21കാരന്‍ നിഹാല്‍ സരിന്‍ (ഇടത്ത്)

മാഗ്നസ് കാള്‍സനെ തോല്‍പിച്ചു, താഷ്കെന്‍റ് കിരീടവും നേടി….വേഗചെസ്സിന്റെ ചെകുത്താനായ തൃശൂരിന്റെ നിഹാല്‍ സരിന്റെ റേറ്റിംഗില്‍ കുതിക്കുന്നു

ന്യൂദല്‍ഹി: രണ്ടാഴ്ചമുന്‍പാണ് ടൈറ്റില്‍ഡ് റ്റ്യൂസ് ഡേ എന്ന ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ അജയ്യനായ മാഗ്നസ് കാള്‍സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തൃശൂരിന്‍റെ നിഹാല്‍ സരിന്‍ എന്ന ഗ്രാന്‍റ്...

ശ്രീവത്സന്‍ ജെ മേനോന്‍ (വലത്ത്)

പൂര്‍ണത്രയീശനെ സ്തുതിക്കുന്ന കീര്‍ത്തനവുമായി ശ്രീവത്സന്‍ ജെ മേനോന്‍

പൂര്‍ണത്രയീശനെ സ്തുതിക്കുന്ന സന്താനഗോപാലം കഥ ഇതിവൃത്തമാക്കി രചിച്ച 'ചിന്തയാമി ദേവേശം' എന്ന കീര്‍ത്തനത്തിന്‍റെ മ്യൂസിക് വീഡിയോയുമായി ശ്രീവത്സന്‍ ജെ. മേനോന്‍. സംസ്കൃതത്തില്‍ രചിക്കപ്പെട്ട ഈ കീര്‍ത്തനം ഏഴ്...

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ പരിഹസിച്ചതുള്‍പ്പെടെ ‘ബാഹുബലി’യിലെ ഗാനം വരെ… മങ്കൊമ്പിന്റെ തൂലികയില്‍ പിറന്നത് 700 ഗാനങ്ങള്‍

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ ഗാനത്തിന്‍റെ പേരില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ വരെ നോട്ടപ്പുള്ളിയായി എന്നത് സിനിമാലോകത്ത് ഇന്നും കറങ്ങി നടക്കുന്ന കഥ. 'തെമ്മാടി വേലപ്പന്‍' എന്ന സിനിമ...

25 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാളഗസലുമായ് ഹരിഹരന്‍…പാടുവാനിനിയും ഈണങ്ങളില്ലെന്റെ പാഴ്മുളം തണ്ടിൽ…

തൃശൂര്‍ : പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഹരിഹരന്‍ പാടിയ മലയാളം ഗസല്‍ ഗാനമാണ് പാടുവാനിനിയും. ഗസലിന്‍റെ നനവുള്ള ഒരു മലയാളം ഗാനം ഏറെക്കാലത്തിന് ശേഷം കടന്നുവരുന്നു എന്ന പുതുമ...

ബോറിസ് സ്പാസ്കി 1972ല്‍ ലോക ചെസ് കിരീടത്തിന് പോരാടുമ്പോള്‍ (വലത്ത്) 88ാം വയസ്സില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ബോറിസ് സ്പാസ്കി (വലത്ത്)

20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചെസ് പോരാട്ടത്തിലെ ഹീറോ ബോറിസ് സ്പാസ്കി ഓര്‍മ്മയായപ്പോള്‍

റഷ്യ: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചെസ് പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട 1972ലെ ലോക ചെസ് കിരീടത്തിനായി നടന്ന പോരാട്ടത്തിലെ ഹീറോ ആയിരുന്നു റഷ്യയുടെ ബോറിസ് സ്പാസ്കി....

ഈയിടെ അന്തരിച്ച് ബോറിസ് സ്പാസ്കി (ഇടത്ത്) വിശ്വനാഥന്‍ ആനന്ദ് (വലത്ത്)

‘ഒമ്പതാം വയസ്സില്‍ ചെസ് വിജയത്തിന് സമ്മാനമായി കിട്ടിയത് സ്പാസ്കിയുടെ 100 മികച്ച ഗെയിമുകള്‍ എന്ന പുസ്തകം’- അന്തരിച്ച സ്പാസ്കിയെ അനുസ്മരിച്ച് ആനന്ദ്

ചെന്നൈ: തനിക്ക് ഒമ്പതാം വയസ്സില്‍ ചെസ് മത്സരത്തില്‍ വിജയിച്ചതിന് സമ്മാനമായി ലഭിച്ചത് 'ബോറിസ് സ്പാക്സിയുടെ മികച്ച 100 ഗെയിമുകള്‍' എന്ന പുസ്തകമാണെന്ന് കണ്ണീരിന്‍റെ നനവുള്ള ഓര്‍മ്മയില്‍ ഇന്ത്യയുടെ...

കുടുംബപ്രേക്ഷരെ നൊസ്റ്റാള്‍ജിക് ആക്കി മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് .’തുടരും’ എന്ന ചിത്രത്തിലെ എംജി പാടിയ ‘കൺമണിപ്പൂവേ..’ ഗാനം ട്രെന്‍ഡിങ്ങ്

  കൊച്ചി: ഇടത്തരം കുടുംബത്തില്‍ നിന്നുള്ള നായകനും നായികയും. തുടരും എന്ന സിനിമയില്‍ മോഹൻലാലിനെയും ശോഭനയും സാധാരണക്കാരമായി അവതരിപ്പിച്ച് കുടുംബപ്രേക്ഷകരെ തേടുകയാണ് തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്‍....

പേര് ‘റോംഗ് നോട്സ്’; പക്ഷെ നല്‍കുന്നതോ പ്രതീക്ഷ നിറയ്‌ക്കുന്ന പുതു സംഗീതം;യുകെയിൽ നിന്നും ഒരു ‘ബന്ദിഷു’മായി ഇന്ത്യന്‍ യുവസംഗീതജ്ഞര്‍

തൃശൂര്‍: യുകെയില്‍ കുടിയേറിയ കേരളത്തിലെ തൃശൂരില്‍ നിന്നുള്ള സഹോദരനും സഹോദരിയും കൈവിടാതിരുന്നത് ഒന്ന് മാത്രം- പാരമ്പര്യത്തിലൂടെ അവരില്‍ അലിഞ്ഞ് ചേര്‍ന്ന സംഗീതം. യുകെയിലെ സംഗീത പരിപാടികളില്‍ സജീവസാന്നിധ്യമായ...

ഓഹരിവിപണിയില്‍ കടലാസ് കമ്പനിയുടെ ഓഹരികള്‍ കൈക്കലാക്കി കോടികള്‍ തട്ടിച്ച ജഹാംഗീര്‍ പണിക്കവീട്ടിലിന്‍റെ പ്രതീകാത്മകചിത്രം (ഇടത്ത്) സെബി അധ്യക്ഷ മാധബി പുരി ബുച്ച് (വലത്ത്)

ഒരു ഡോളറിന് വാങ്ങിയ ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റ് 698 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമം; ദുബായിലെ ജഹാംഗീറിനെ പൂട്ടി സെബി അധ്യക്ഷ

മുംബൈ: എല്‍എസ് ഇന്‍സ്ട്രീസ് എന്ന ഹിമാചല്‍ പ്രദേശിലെ ഒരു പൊളിഞ്ഞ കമ്പനിയുടെ കടലാസ് വിലയുള്ള ഓഹരികള്‍ വെറും ഒരു ഡോളറിന് കൈക്കലാക്കിയ ശേഷം അത് വിറ്റ് 698...

‘സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം…’-രാമചന്ദ്രബാബു ‘വടക്കന്‍ വീരഗാഥ’യിലെ ഈ ഗാനരംഗം ക്യാമറയിലാക്കിയതെങ്ങിനെ?

തിരുവനന്തപുരം: ' ഒരു വടക്കന്‍ വീരഗാഥ'യിലെ പ്രധാനഗാനരംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ ഹരിഹരന്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനോട് നിര്‍ദേശിച്ചത് ഒരൊറ്റക്കാര്യമാണ്:"സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം...". വടക്കന്‍ വീരഗാഥയിലെ 'ഇന്ദുലേഖ...

ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സനും

വിശ്വനാഥന്‍ ആനന്ദ് പിന്‍വാങ്ങിയെങ്കിലും ഗുകേഷ് പോരിനിറങ്ങുന്നു; ചെസ് ലോകത്തെ സമാധാനം കെടുത്തി മാഗ്നസ് കാള്‍സന്റെ ഫ്രീസ്റ്റൈല്‍ ചെസ്

ന്യൂദല്‍ഹി: ഏഴര ലക്ഷം ഡോളര്‍ സമ്മാനത്തുകയുമായി മാഗ്നസ് കാള്‍സന്‍റെ നേതൃത്വത്തില്‍ 2025ലെ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റ് ജര്‍മ്മനിയിലെ വെയ്സന്‍ഹോസില്‍ ആരംഭിക്കുകയാണ്. ഫെബ്രവരി ഏഴിന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ നിന്നും...

എന്താണ് മാഗ്നസ് കാള്‍സന്റെ ഫ്രീസ്റ്റൈല്‍ ചെസ് ?

ന്യൂയോര്‍ക്ക്: ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ചുകൊണ്ട് മാഗ്നസ് കാള്‍സന്‍റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ ആരംഭിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സ് എന്താണ്? അത് സാധാരണ കളിക്കപ്പെടുന്ന ചെസ്സില്‍ നിന്നും എത്രത്തോളം...

ഗായിക അഭിരാമി അജയ് (ഇടത്ത്)

ശിവനെക്കുറിച്ചുള്ള മഹാദേവ എന്ന ഗാനം 85 ലക്ഷം പേര്‍ കണ്ടു വൈറലായി അഭിരാമി അജയ്

പണ്ട് അഴലിന്‍റെ ആഴങ്ങളില്‍ എന്ന ഒരൊറ്റ ഗാനം പാടി ഹിറ്റായ ഈ ഗായികയെ പിന്നെ സിനിമകളില്‍ അധികം പാടിക്കണ്ടില്ല. ഇപ്പോഴിതാ ശിവഭഗവാനെക്കുറിച്ച് പാടി മഹാദേവ എന്ന ഗാനത്തിലൂടെ...

ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ആര് നേടും? പ്രജ്ഞാനന്ദയോ ഗുകേഷോ? കിരീടപ്പോരിന് പഴയ നന്‍പന്‍മാര്‍; ലോകചെസില്‍ ഇന്ത്യന്‍ വിളയാട്ടം

വിക് ആന്‍ സീ:  ചെസ്സിലെ വിംബിള്‍ഡന്‍ എന്നറിയപ്പെടുന്നതാണ് ടാറ്റാ സ്റ്റീല്‍ ചെസ്.ചരിത്രമേറെ അവകാശപ്പെടാവുന്ന ചെസ് ടൂര്‍ണ്ണമെന്‍റ്. ടാറ്റ എന്ന ബിസിനസ് ഗ്രൂപ്പ് വ്യത്യസ്തമാണെന്ന തോന്നലുണര്‍ത്തുന്ന ഒരു നീക്കം....

നിര്‍മ്മല സീതാരാമന്‍ (ഇടത്ത്) മഖാന ഫോക്സ് എന്ന താമരച്ചെടി വളരുന്ന കുളം(ഇടത്ത് നിന്ന് രണ്ടാമത്തെ ചിത്രം) മഖാന പഴം- പച്ചനിറത്തിനുള്ളില്‍ വിത്തുകള്‍ (ഇടത്ത് നിന്ന് മൂന്നാമത്തെ ചിത്രം)  കഴിക്കാന്‍ പാകത്തില്‍ പാകപ്പെടുത്തിയ മഖാന വിത്തുകള്‍ (വലത്ത്)

എന്താ ഈ മഖാന? നിര്‍മ്മല സീതാരാമന്റെ ബജറ്റ് കേട്ട ജനം ഗൂഗിളില്‍ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്

പട്ന: എന്താണ് മഖാന? നിര്‍മ്മല സീതാരാമന്‍റെ ബജറ്റ് കേട്ട ശേഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ മഖാനയുടെ അര്‍ത്ഥം തിരഞ്ഞതോടെ ഫെബ്രുവരി ഒന്നിന് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കായി മഖാന...

‘തോല്‍വി’ എന്ന വാക്കില്ലാത്ത നിഘണ്ടുവുമായി ഗുകേഷ്;ടാറ്റാ സ്റ്റീല്‍ ചെസ്സിലും10 റൗണ്ടിലും തോല്‍വിയില്ല; കാള്‍സനെപ്പോലെ ഒരു ലോക ചാമ്പ്യനോ?

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : 18ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ശേഷം ഗുകേഷ് പങ്കെടുത്ത ആദ്യ ടൂര്‍ണ്ണമെന്‍റായ ടാറ്റാ...

യേശുദാസ് മകന്‍ വിജയ് യേശുദാസിനെ കീര്‍ത്തനം പഠിപ്പിക്കുന്നു.

പ്രാക്ടീസ് മുഖ്യമാണ് അത് നീ മകനായാലും ശിഷ്യനായാലും…വിജയ് യേശുദാസിനെ ഹനുമതോടി രാഗത്തിലെ കീര്‍ത്തനം പഠിപ്പിക്കുന്ന യേശുദാസ്…

തിരുവനന്തപുരം:കര്‍ണ്ണാടക സംഗീതത്തിലെ വിശേഷപ്പെട്ട രാഗമാണ് ഹനുമതോടി അല്ലെങ്കില്‍ തോടി എന്നറിയപ്പെടുന്ന രാഗം. കര്‍ണ്ണാടകസംഗീതത്തിലെ 72 സമ്പൂര്‍ണ്ണരാഗത്തിലെ എട്ടാമത്തെ മേളകർത്താരാഗമാണ് ഹനുമതോടി അഥവാ തോടി. കച്ചേരികളിൽ ഇത് പലപ്പോഴും...

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

തിരുവനന്തപുരം: സംഗീതത്തിന്‍റെ അടിത്തറ ഭക്തിയാണെന്നും ജപം കൊണ്ട് മാത്രമേ നാദത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും വിശ്വസിച്ചിരുന്ന സംഗീതജ്ഞനായിരുന്നു അന്തരിച്ച വി. ദക്ഷണിമൂര്‍ത്തി. സിനിമാസംഗീതത്തിന് നിര്‍ബന്ധമായും ഒരു രാഗത്തില്‍...

സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസന്‍ (ഇടത്ത്)

നാല് രാഗങ്ങളില്‍ ചാലിച്ചെടുത്ത ഒരു പാട്ട്…എംബിഎസ് ശാസ്ത്രീയസംഗീതമറിയാത്ത ജയചന്ദ്രനെക്കൊണ്ട് ഒരാഴ്ച കഷ്ടപ്പെട്ടിരുന്ന് പാടിച്ചെടുത്ത ആ പാട്ട്….

തിരുവനന്തപുരം: ഒരു അര്‍ധശാസ്ത്രീയസംഗീതഗാനമാണെങ്കിലും അതിന് ശാസ്ത്രീയസംഗീതം പഠിക്കാത്ത ജയചന്ദ്രന്‍റെ ഭാവസാന്ദ്രമായ ശബ്ദം മതി എന്ന് ഉറപ്പിച്ച എംബിഎസ് എന്ന് വിളിക്കപ്പെടുന്ന എം.ബി.ശ്രീനിവാസന് വലിയൊരു കയ്യടി കൊടുക്കണം. അല്ലെങ്കില്‍...

ഗുകേഷോ പ്രജ്ഞാനന്ദയോ? ആരാണ് ചെസ്സില്‍ നിന്നും കൂടുതല്‍ പണം സമ്പാദിച്ചത്?

ചെന്നൈ:  പണം സമ്പാദിക്കാന്‍ വേണ്ടി ചെസ്സ് കളിക്കാന്‍ തുടങ്ങിയവരല്ല ഗുകേഷും പ്രജ്ഞാനന്ദയും. ചെസ്സ് കളിക്കുക, അതില്‍ ജയിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെയും താല‍്പര്യം. കളിക്കുന്നതില്‍ നിന്നുള്ള ലഹരി...

ടാറ്റാ സ്റ്റീല്‍ ചെസ്സില്‍അര്‍ജുന്‍ എരിഗെയ്സിയെയും പെന്‍റല ഹരികൃഷ്ണയേയും തോല്‍പിച്ച് പ്രജ്ഞാനന്ദയുടെ തേരോട്ടം; സമനിലയില്‍ കുരുങ്ങി ഗുകേഷ്

വിക് ആന്‍ സീ: ടാറ്റാ സ്റ്റീല്‍ ചെസ്സ് 2025ല്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ മുന്നില്‍. ഇന്ത്യയുടെ തന്നെ ഒന്നാം നമ്പര്‍ താരമായ അര്‍ജുന്‍ എരിഗെയ്സിയെയും പെന്‍റല ഹരികൃഷ്ണയേയും പ്രജ്ഞാനന്ദ...

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) മാഗ്നസ് കാള്‍സനെ അതിവേഗ ബുള്ളറ്റ് ചെസില്‍ തോല്‍പിച്ച മൂന്നാം ക്ലാസുകാരനായ ഒമ്പതു വയസ്സുകാരന്‍ മുഗ്ധ (വലത്ത്)

മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ചെസ്സിന്റെ ചരിത്രത്തിലേക്ക് ഈ ഒമ്പത് വയസ്സുകാരന്‍; ആനന്ദിനെ നാണം കെടുത്തിയതിന് കാള്‍സന് കിട്ടി

ന്യൂദല്‍ഹി: പ്രജ്ഞാനന്ദയെപ്പോലെ കാള്‍സന്‍ എന്ന അജയ്യനായ ചെസ് താരത്തെ തോല്‍പിക്കാനുള്ള മര്‍മ്മമറിയുന്ന ഒരു ഒമ്പതുകാരന്‍. വെറും മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് ലോകത്തിലെ പല വന്‍ചെസ് താരങ്ങള്‍ക്കും...

ആരാണ് മഹാകുംഭമേളയില്‍ എത്തുന്ന ത്രിശൂലമേന്തിയ, ജടാധാരിണികളായ നാഗസാധ്വികള്‍

പ്രയാഗ് രാജ് : കാവി വസ്ത്രം ധരിച്ച് കർശനമായ ആചാരങ്ങളും കഠിന തപസ്സും അനുഷ്ഠിക്കുന്ന സ്ത്രീ സന്യാസിനികളാണ് സ്ത്രീ നാഗസാധുക്കൾ എന്നറിയപ്പെടുന്നത്. സ്ത്രീകള്‍ ആയതിനാല്‍ ഇവരെ നാഗസാധ്വികള്‍...

വിദിത് ഗുജറാത്തി ഭാവിവധു നിധി കട്ടാരിയയ്ക്ക് മാലയിടുന്നു (വലത്ത്) വിശ്വനാഥന്‍ ആനന്ദ് പ്രജ്ഞാനന്ദ ഉള്‍പ്പെടെയുള്ള ഭാവി താരങ്ങള്‍ക്കൊപ്പം ചടങ്ങിനിടയില്‍ നിലത്ത് വട്ടം വളഞ്ഞിരുന്ന് സംസാരിക്കുന്നു (ഇടത്ത്)

വിദിത് ഗുജറാത്തിയുടെ വിവാഹനിശ്ചയത്തിനും എല്ലാവരേയും എത്തിച്ച് ആനന്ദ്…താരങ്ങളില്‍ ആനന്ദ് വളര്‍ത്തുന്നത് വസുധൈവ കുടുംബക ബോധം….

ചെന്നൈ: ലോകത്തിന് തന്നെ അത്ഭുതമാണ് ചെസ്സില്‍ ഇന്ത്യയുടെ കുതിപ്പ്. ചെല്ലക്കുട്ടികളായ ചെന്നൈയിലെ ഗുകേഷും പ്രജ്ഞാനന്ദയും ഇന്ന് ലോകമാകെ അറിയപ്പെടുന്ന ചെസ് താരങ്ങളും മാഗ്നസ് കാള്‍സന് വരെ ഭയപ്പെടുത്തുന്ന...

ഇന്ത്യന്‍ രൂപ ഇടിയുന്നതിന് കാരണം ട്രംപ് പ്രതിഭാസം; ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒഴുകിപ്പോയത് 300 കോടി ഡോളര്‍; എങ്കിലും രൂപ തിരിച്ചുവരും

ന്യൂദല്‍ഹി: യുഎസ് ‍ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ക്രമേണ ഇടിയുന്നതിനുള്ള പ്രധാനകാരണം ഡൊണാള്‍ഡ് ട്രംപ് പ്രതിഭാസമെന്ന് സാമ്പത്തികവിദഗ്ധര്‍. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെയും ഡോളറിനെയും പഴയ പ്രതാപകാലത്തേക്ക്...

തിരക്കഥാരചനയില്‍ എംടിയില്‍ നിന്നും ലോഹിതദാസ് കടമെടുത്തത് ഈ സങ്കേതമാണ്; എംടി തന്റെ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ഈ ടെക്നിക്ക്

തിരുവനന്തപുരം: ഫ്ലാഷ് ബാക്ക് എന്ന സങ്കേതം ഏറ്റവും വ്യക്തമായി ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടിയെന്നും എംടി തിരക്കഥകളുടെ കരുത്ത് ഫ്ലാഷ് ബാക്ക് എന്ന സങ്കേതമാണെന്നും തിരക്കഥാകൃത്ത് ലോഹിതദാസ്. പഴയൊരു...

ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ജീവിതത്തില്‍ ഒരു പാട്ടുകൊണ്ട് സ്വാമിയൊന്നു തൊട്ടു…നീലാംബരി രാഗത്തില്‍ ‘ഹര്‍ഷബാഷ്പം തൂകി’; അത് അനശ്വരമായി

തിരുവനന്തപുരം: പി.ജയചന്ദ്രന്‍ എന്ന ഭാവഗായകന്‍റെ സംഗീതജീവിതത്തില്‍ ദക്ഷിണാമൂര്‍ത്തിസ്വാമി ഒരു പാട്ടുകൊണ്ട് ഒന്ന് തൊട്ടു. അതായിരുന്നു നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ 'ഹര്‍ഷബാഷ്പം തൂകി' എന്ന ഗാനം. മുത്തശ്ശി എന്ന...

ജി. ദേവരാജന്‍ (ഇടത്ത്) പി.ജയചന്ദ്രന്‍ (വലത്ത്)

പുറത്തുവന്ന ആദ്യഗാനം ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ സൂപ്പര്‍ ഹിറ്റായി; പിന്നെ മരണം വരെയും പിന്നണി ഗായകനായി

തിരുവനന്തരപുരം: ജീവിതത്തില്‍ ജോലിക്കാരനായി ജീവിക്കണോ അതോ പിന്നണിഗായകനായി ജീവിക്കണോ എന്ന സംശയം ആദ്യനാളുകളില്‍ പി. ജയചന്ദ്രനും ഉണ്ടായിരുന്നു. അങ്ങിനെയാണ് അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ നിന്നും സുവോളജിയില്‍...

ഫിഡെയെ പരിഹസിച്ചുള്ള കാള്‍സന്റെ പണക്കളി; ചെസ്സിലെ മൊസാര്‍ട്ടിന് ഗാരി കാസ്പറോവിന്റെ ഗതി വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം

ന്യൂദല്‍ഹി: മാഗ്നസ് കാള്‍സന്‍ മഹാനായ ചെസ് താരമാണ്. അഞ്ച് തവണ ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് കിരീടം നേടിയ ആള്‍. 2011 മുതല്‍ ലോക റേറ്റിംഗില്‍ ഒന്നാം സ്ഥാനം...

40 വര്‍ഷം മുന്‍പ് എംടി എഴുതിയ തിരക്കഥയില്‍ മമ്മൂട്ടിയും ഉണ്ണിമേരിയും (ഇടത്ത്)

40 വര്‍ഷം മുന്‍പ് മമ്മൂട്ടിയെ സൂപ്പര്‍താരപദവിയിലേക്ക് പിച്ചനടത്തിയ  എംടി സിനിമയിലെ ഡയലോഗുകള്‍….ലോഹി 23 തവണയാണ് ഈ സിനിമ കണ്ടത്

കൊച്ചി: മമ്മൂട്ടിയെ സൂപ്പര്‍ താരപദവിയിലേക്ക് നടത്തിച്ച ഈ ആദ്യകാല എംടി ചിത്രം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എഴുതപ്പെട്ടത്. ഈ സിനിമയില്‍ എംടി എഴുതിയ സൂപ്പര്‍ ഡയലോഗുകള്‍ പറഞ്ഞാണ്...

തിരക്കഥയെഴുതാന്‍ പഠിക്കുന്നവര്‍ ആദ്യം ഈ എംടി ഡയലോഗുകള്‍ പഠിയ്‌ക്കണം…. രക്തം പൊടിഞ്ഞ ജീവിതത്തിലെ ഈ ഏടുകള്‍…

തിരുവുന്തപുരം: തിരക്കഥാരചനയ്ക്ക് നാലു തവണ ദേശീയ ബഹുമതി ലഭിക്കുക എന്ന അപൂര്‍വതയും എംടിയ്ക്കുണ്ട്. രാകി മിനുക്കിയ ശില്പമായിരുന്നു എംടിയുടെ തിരക്കഥകൾ. അതിനേക്കാളേറെ, കടഞ്ഞെടുത്ത ശില്‍പങ്ങളായിരുന്നു എംടി സിനിമകളിലെ...

ജീവിതത്തിലെ ഏറ്റവും വലിയ മോഹം നടക്കാത്തതിന്റെ വേദന…ഭീമന്റെ ദു:ഖമായ രണ്ടാമൂഴം സിനിമയായി കാണാന്‍ കഴിയാതെ എംടി യാത്രയായി

തിരുവനന്തപുരം: എംടിയുടെ ജീവിതത്തിലെ അന്ത്യഘട്ടത്തിലെ ഏറ്റവും വലിയ മോഹം ഒന്നുമാത്രമായിരുന്നു. വര്‍ഷങ്ങളുടെ തപം കൊണ്ട് പുനസൃഷ്ടിച്ച മഹാഭാരത ഇതിഹാസമായ രണ്ടാമൂഴം  എന്ന നോവല്‍ സിനിമയായി കാണണം എന്ന...

സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ (ഇടത്ത്) യേശുദാസ് (നടുവില്‍) ഗാനരചയിതാവ് ശ്രീമൂലനഗരം വിജയന്‍ (വലത്ത്)

കലാമണ്ഡലം ഹൈദരലി ആ പാട്ടിന്റെ ട്യൂണ്‍ കേട്ട് വിദ്യാധരന്‍ മാസ്റ്ററെ കെട്ടിപ്പിടിച്ചു; ഇത് യേശുദാസ് പാടിയാല്‍ ഹിറ്റാകും എന്ന് പറഞ്ഞു

തിരുവനന്തപുരം: മികച്ച റൊമാന്‍റിക് ഗാനങ്ങളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടാന്‍ സാധ്യതയുള്ള ഗാനമാണ് വിദ്യാധരന്‍മാസ്റ്റര്‍ സംഗിതം ചെയ്ത 'കല്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍...." എന്ന ഗാനം....

ആരാണ് പാടും പാതിരി? കര്‍ണ്ണാടകസംഗീതത്തില്‍ ഡോക്ടറേറ്റ്, ആയിരം പാട്ടുകളുടെ സംഗീത സംവിധായകന്‍; വോക്കോളജിയുടെ ആശാന്‍!

തിരുവനന്തപുരം: സംഗീതത്തിന്‍റെ കാര്യത്തില്‍ ഈ പാതിരി ചില്ലറക്കാരനല്ല. കര്‍ണ്ണാടകസംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ക്രിസ്ത്യന്‍ പുരോഹിതനായ ഇദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ പാടും പാതിരി...

വിദ്യാധരന്‍മാസ്റ്റര്‍ (നടുവില്‍) യേശുദാസ് (ഇടത്ത്) ശ്രീകുമാരന്‍തമ്പി (വലത്ത്)

നഷ്ടസ്വര്‍ഗ്ഗങ്ങളേ…ശ്രീകുമാരന്‍തമ്പി എഴുതിത്തന്ന ആ ഗാനം യേശുദാസിനെക്കൊണ്ട് പാടിക്കണം, തിരുവനന്തപുരം തീവണ്ടിയാത്രയില്‍ ഉറക്കമില്ലാതെ വിദ്യാധരന്‍

തിരുവനന്തപുരം: നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങനെനിക്കൊരു ദുഖസിംഹാസനം നല്‍കീ..... ശ്രീകുമാരന്‍ തമ്പി എഴുതിയ ആരുടെയും ഉള്ളുലയ്ക്കുന്ന ശോകമൂകമായ ഈ ഗാനം പിറന്നതിന് പിന്നിലെ അനുഭവങ്ങള്‍ ഈയിടെയാണ് ഒരു അഭിമുഖത്തില്‍ വിദ്യാധരന്‍...

മോഹനം ഇത്രയെടുത്തു കളിച്ച ഒരു സംഗീത സംവിധായകനില്ല, ദേവരാജന്‍മാഷെപ്പോലെ

തിരുവനന്തപുരം: മോഹനം എന്ന രാഗത്തെ ഇത്രയ്ക്കധികം എടുത്തു കളിച്ച സംഗീത സംവിധായകര്‍ മലയാളത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണെന്ന് പണ്ടേ മണ്‍മറഞ്ഞ സംഗീതസംവിധായകനായ എം.ജി. രാധാകൃഷ്ണന്‍ പറയുമായിരുന്നു. "...

Page 1 of 4 1 2 4

പുതിയ വാര്‍ത്തകള്‍