Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഡെക്സ് എന്ന മോദിയുടെ 1500 കോടി വിപ്ലവം ഇന്ത്യന്‍ സേനയെ അടിമുടി മാറ്റിമറിച്ചു;ഏറ്റവും വലിയ ആയുധഇറക്കുമതി രാജ്യം ഇന്ന് കയറ്റുമതിയിലേക്ക്

ശത്രുവിന്റെ കരണം പുകയ്‌ക്കുന്ന യുദ്ധോപകരണങ്ങളാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത്. ഇത് കണ്ട് ലോകം ഞെട്ടി. പക്ഷെ അതിന് പിന്നില്‍ മോദിയുടെ ആസൂത്രിതമായ കാഴ്ചപ്പാടായിരുന്നു എന്ന് പലര്‍ക്കും അറിയില്ല.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 10, 2026, 12:52 am IST
inIndia, Defence

ന്യൂദല്‍ഹി: ശത്രുവിന്റെ കരണം പുകയ്‌ക്കുന്ന യുദ്ധോപകരണങ്ങളാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത്. ഇത് കണ്ട് ലോകം ഞെട്ടി. പക്ഷെ അതിന് പിന്നില്‍ മോദിയുടെ ആസൂത്രിതമായ കാഴ്ചപ്പാടായിരുന്നു എന്ന് പലര്‍ക്കും അറിയില്ല. മോദിയുടെ വിദേശയാത്രകളെ കുറ്റം പറഞ്ഞ കോണ്‍ഗ്രസ് മോദി എന്തൊക്കെയാണ് ഈ യാത്രയില്‍ നിന്നും ഗ്രഹിച്ചതെന്ന് മനസ്സിലാക്കിയില്ല. ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ പ്രതിരോധരംഗത്തെ വളര്‍ച്ച മോദി സസൂക്ഷ്മം പഠിച്ചു. അങ്ങിനെയാണ് അതിന് തത്തുല്ല്യമായ ഒരു അന്തരീക്ഷം എന്തുകൊണ്ട് ഭാരതത്തിനായിക്കൂട എന്ന് ചിന്തിച്ചത്.

1500 കോടി രൂപ ചെലവഴിച്ച് മോദി സര്‍ക്കാര്‍ 2018ല്‍ തുടങ്ങിവെച്ച ഐഡെക്സ് എന്ന പദ്ധതി കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യയില്‍ ഒരു നിശ്ശബ്ദ വിപ്ലവം തീര്‍ക്കുകയായിരുന്നു. ഐ ഡെക്സ് (iDEX- Innovation for Defence Excellence)എന്നതിന്റെ മുഴുവന്‍ പേര് ഇന്നവേഷന്‍ ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് എന്നാണ്. പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് ഇന്നവേഷനും ടെക്നോളജി വികസനവും ലക്ഷ്യമാക്കിയുള്ള കേന്ദ്ര പ്രതിരോധവകുപ്പിന്റെ പദ്ധതിയായിരുന്നു ഐഡെക്സ്. ഇതിന്റെ ലക്ഷ്യം ഇന്ത്യയ്‌ക്കാവശ്യമുള്ള ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുക. കാലത്തിന്റെ കുതിപ്പനനുസരിച്ച് ലോകരാഷ്‌ട്രങ്ങളോട് മുട്ടാന്‍ പാകത്തിലുള്ള ആധുനികമായ ആയുധങ്ങള്‍ വികസിപ്പിക്കുക. ഇടനിലക്കാരന് ഭീമന്‍ കൈക്കൂലി കൊടുത്ത് ആയുധങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്നും വെറുതെവാങ്ങിക്കൂട്ടാന്‍ പറ്റില്ല. പൂര്‍ണ്ണമായും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാറുള്ള രാജ്യങ്ങളുടെ ആയുധങ്ങള്‍ മാത്രം വാങ്ങുക. ഏതൊരായുധവും വാങ്ങുന്നതിന് മുന്‍പ് അതിനെക്കുറിച്ച് ഗഹനമായി പഠിക്കുക, താരതമ്യപഠനം നടത്തുക. സ്വകാര്യമേഖലയെക്കൂടി ആയുധനിര‍്മ്മാണത്തില്‍ പങ്കാളികളാക്കുക. ഇതൊക്കെ ഐഡെക്സിന്റെ ഭാഗമായിരുന്നു.

ഇതിനായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1500 കോടിയാണ്. സ്റ്റാര്‍ട്ടപ്പുകളെയും വ്യവസായങ്ങളേയും വ്യക്തികളേയും റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സ്ഥാപനങ്ങളെയും ഐഐടി, എന്‍ഐടി പോലുള്ള അക്കാദമിക് സ്ഥാപനങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംവിധാനത്തിലൂടെ ഇന്ത്യയ്‌ക്കാവശ്യമായ പുത്തന്‍ ആയുധങ്ങളും പ്രതിരോധസംവിധാനങ്ങളും തദ്ദേശീയമായ വികസിപ്പിച്ചു. ഇന്ത്യയ്‌ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിക്കുക എന്ന അര്‍ത്ഥത്തില്‍ 2014 മുതലേ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രതിരോധ രംഗത്ത് ഇന്ത്യ നടപ്പാക്കിത്തുടങ്ങിയിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാരിന്റെ കീഴില്‍ നടന്നുവരികയായിരുന്നു ഐഡെക്സ് എന്ന നിശ്ശബ്ദ വിപ്ലവത്തിന്റെ ഫലമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലോകം കണ്ടത്. ഒപ്പം പത്ത് വര്‍ഷമായി നടന്നുവരുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യയും പ്രതിരോധരംഗത്ത് ഇന്ത്യയുടെ മുഖച്ഛായ മാറ്റി.ഇന്ത്യയുടെ കിറുകൃത്യതയോടെയുള്ള പ്രെസിഷന്‍ മിസൈല്‍ സ്ട്രൈക്ക് കണ്ട് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ഞെട്ടിയത് ചൈനയാണ്. കാരണം അവരുടെ വ്യോമപ്രതിരോധമൊന്നും ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തിന് മുന്‍പില്‍ ഫലിച്ചില്ല. അങ്ങിനെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പ്രതികാരം ഇന്ത്യയുടെ ടെക്നോളജി ഡിക്ലറേഷന്‍ കൂടിയായി മാറി.
ഇന്ത്യ ആയുധങ്ങള്‍ വിദേശത്ത് വാങ്ങുന്ന ഒരു ബയര്‍ മാത്രമല്ല, ഇന്ന് ആഭ്യന്തരമായി എണ്ണം പറഞ്ഞ നെക്സ്റ്റ് ജനറേഷന്‍ (വരും തലമുറ) യുദ്ധോപകരണങ്ങള്‍ ഉണ്ടാക്കാനും അത് അസ്സലായി ഉപയോഗിക്കാനും അറിയാവുന്ന ആയുധ ഉല്‍പാദക രാജ്യമായി നരേന്ദ്രമോദിയുടെ പത്ത് വര്‍ഷത്തില്‍ ഇന്ത്യ മാറിയിരിക്കുന്നു എന്ന് ലോകം അറിഞ്ഞു.

Tags: atmanirbhar bharatBrahmosDefenceIDeXinnovation in defencemodimake in india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.