Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തുര്‍ക്കിയോട് യുദ്ധം ചെയ്യാന്‍ തോക്കും ഡ്രോണും മിസൈലും വേണം; ഇന്ത്യയിലെത്തിയ ഗ്രീസ് വിദേശമന്ത്രിയെ ആകര്‍ഷിച്ച് ഇന്ത്യയുടെ തേജസ് എംകെ1എ

തുര്‍ക്കിയെയും എര്‍ദോഗാനെയും നേരിടാനുള്ള ആയുധങ്ങള്‍ തേടി തുര്‍ക്കി വിദേശകാര്യമന്ത്രി നികോസ് ഡെന്‍‍ഡിയോസ് ഇന്ത്യയിലെത്തി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 12, 2026, 06:57 pm IST
inWorld
തുര്‍ക്കിയോട് യുദ്ധം ചെയ്യാന്‍ തോക്കും ഡ്രോണും മിസൈലും വേണം; ഇന്ത്യയിലെത്തിയ ഗ്രീസ് വിദേശമന്ത്രിയെ ആകര്‍ഷിച്ച് ഇന്ത്യയുടെ തേജസ് എംകെ1എ എകെ 203 അസോള്‍ട്ട് റൈഫിള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു (നടുവില്‍) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയോട് യുദ്ധം ചെയ്യാന്‍ തോക്കും ഡ്രോണും മിസൈലും വേണം; ഇന്ത്യയിലെത്തിയ ഗ്രീസ് വിദേശമന്ത്രിയെ ആകര്‍ഷിച്ച് ഇന്ത്യയുടെ തേജസ് എംകെ1എ എകെ 203 അസോള്‍ട്ട് റൈഫിള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു (നടുവില്‍) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: തുര്‍ക്കിയെയും എര്‍ദോഗാനെയും നേരിടാനുള്ള ആയുധങ്ങള്‍ തേടി ഗ്രീസിലെ വിദേശകാര്യമന്ത്രി നികോസ് ഡെന്‍‍ഡിയോസ് ഇന്ത്യയിലെത്തി. തുര്‍ക്കിയും പാകിസ്ഥാനും ആയുധങ്ങള്‍ നല്‍കി ശക്തിപ്പെടുത്തിയ അസര്‍ബൈജാനെ ഈയിടെ ഇന്ത്യയുടെ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം അര്‍മീനിയ മുട്ടില്‍ വീഴ്‌ത്താന്‍ തുടങ്ങയിട്ടുണ്ട്. ഇതു കൂടി കേട്ടറിഞ്ഞാണ് ഇന്ത്യയുമായി പുതിയൊരു പ്രതിരോധ അധ്യായം തുറക്കാന്‍ നികോസ് ഡെന്‍ഡിയോസ് ഇന്ത്യയില്‍ എത്തിയത്. ഗ്രീസിന്റെ കാലഹരണപ്പെട്ടുതുടങ്ങിയ പഴയ ഫാന്‍റം യുദ്ധവിമാനങ്ങള്‍ക്ക് പകരം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന തേജസ് എംകെ1എ അദ്ദേഹത്തെ ശരിയ്‌ക്കും ആകര്‍ഷിച്ചു.

തുര്‍ക്കിയ്‌ക്കെതിരായ പടക്കോപ്പുകള്‍ വിലയിരുത്താന്‍ ഡെന്‍ഡിയോസ് ബെംഗളൂരുവിലെ ഇന്ത്യയുടെ സൈനിക സ്റ്റേഷന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. നിക്കോസ് ഡെന്‍ഡിയോസ് ഇന്ത്യയുടെ എകെ 203 അസോള്‍ട്ട് റൈഫിളുകള്‍ ഉള്‍പ്പെടെ പുതിയ തോക്കുകളുടെ പ്രവര്‍ത്തനം പരിശോധിച്ചു. ഇന്ത്യയുടെ ചാവേര്‍ ഡ്രോണുകളും അദ്ദേഹം നോക്കിക്കണ്ടു. മിസൈലുകളെയും പരിചയപ്പെടുത്തി. അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ അര്‍മേനിയയ്‌ക്ക് പ്രിയങ്കരമായ ഇന്ത്യയുടെ തദ്ദേശീയ പിനാക മിസൈലുകളും നികോസ് ഡെന്‍ഡിയോസ് കണ്ടു.

പക്ഷെ ഇന്ത്യ ഏറ്റവും പ്രധാനമായി നിര്‍ദേശിച്ചത് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് എംകെ1എ യുദ്ധവിമാനം വാങ്ങാനാണ്. ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലായ അസ്ത്ര ഉള്‍പ്പെടെ എട്ട് മിസൈലുകള്‍ വഹിക്കാന്‍ തേജസിന് കഴിയും. നാല് ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലും നാല് ഹ്രസ്വദൂരമിസൈലും. ഇത്രയേറെ മിസൈലുകള്‍ വഹിച്ച് പറക്കാന്‍ കഴിയുന്ന തേജസ് എംകെ1എ അപകടകാരിയായ യുദ്ധവിമാനമാണ്. ഒറ്റ എഞ്ചിനുള്ള മള്‍ട്ടി റോള്‍ യുദ്ധവിമാനമായ തേജസ് എംകെ1എ വെല്ലുവിളികളുയര്‍ത്തുന്ന വ്യോമസാഹചര്യങ്ങളില്‍ യുദ്ധം ചെയ്യാന്‍ മിടുക്കുള്ളവയാണ്.
വ്യോമപ്രതിരോധം, സാമുദ്രിക നിരീക്ഷണം, ആക്രമണം എന്നിവയ്‌ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പന ചെയ്ത വിമാനമാണ്.

ഗ്രീസ് വ്യോമസേനയുടെ പക്കലുള്ള എഫ്4 ഫാന്‍റം രണ്ട് പണ്ട് റഷ്യ-അമേരിക്ക ശീതയുദ്ധകാലത്തുണ്ടായ യുദ്ധവിമാനമാണ്. ഇതെല്ലാം മാറ്റാറായി. ഇത് അറ്റുകറ്റപ്പണി പോലും ചെയ്യാനാവാത്തനിലയിലാണ്. തുര്‍ക്കിയുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരികയുമാണ്. എയ്ജെസ് ദ്വീപുകളെച്ചൊല്ലിയാണ് ഇപ്പോള്‍ തുര്‍ക്കിയുമായി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇവിടെ ഗ്രീസ് സൈനികത്താവളം നിര്‍മ്മിക്കുകയാണെന്നും ഇത് അന്താരാഷ്‌ട്ര കരാറിന്റെ ലംഘനമാണെന്നും തുര്‍ക്കി വിമര്‍ശിക്കുന്നു. എന്നാല്‍ എയ്ജെസ് ദ്വീപുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഗ്രീസിന്റെ വാദം. അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ തുര്‍ക്കിയും ഗ്രീസും തമ്മില്‍ പല യുദ്ധങ്ങളും നടന്നിട്ടുണ്ട്. ഇവരുടെ വഴക്ക് 1921 മുതല്‍ ആരംഭിക്കുന്നു. എന്തായാലും പുതിയൊരു യുദ്ധവിമാനം ഗ്രീസിന് അത്യന്താപേക്ഷിതമാണ്. അര്‍മേനിയയില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ട് ഗ്രീസിനെ കൂടുതലായി ഇന്ത്യന്‍ ആയുധങ്ങളിലേക്ക് അടുപ്പിക്കുന്നു. തേജസ് എംകെ1എയില്‍ എയ്സ (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ) റഡാറും ആധുനിക എവിയോണിക്സും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനവും ഉണ്ട്. മറ്റ് രാജ്യങ്ങളിലെ യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവുമാണ്.

കാലഹരണപ്പെട്ടു തുടങ്ങിയ ഫാന്‍റം യുദ്ധവിമാനം കൂടാതെ എഫ്16, മിറാഷ് 2000 എന്നീ വിമാനങ്ങളും ഉണ്ട്. ഇതു കൂടാതെ അമേരിക്കയില്‍ നിന്നും എഫ് 35 യുദ്ധവിമാനവും വാങ്ങാന്‍ നോക്കുകയാണ് ഗ്രീസ്. എങ്കിലും തേജസ് എംകെ1എയ്‌ക്ക് പല ഗുണങ്ങളുമുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ കുറഞ്ഞ വില എന്നത് മാത്രമല്ല, കുറഞ്ഞതോതിലുള്ള അറ്റകുറ്റപ്പണികളേ വേണ്ടിവരൂ. വലിയ ഭാരമില്ലാത്ത വിമാനം കൂടിയാണ് തേജസ് എംകെ1എ. ഫാന്‍റം എന്ന ഗ്രീസിന്റെ പഴയ യുദ്ധവിമാനത്തിന്റെ ഭാരം 28 ടണ്‍ ആണെങ്കില്‍ തേജസ് എംകെ1എയുടെ ഭാരം വെറും 6.5 ടണ്‍ മാത്രമാണ്. ശരിയ്‌ക്കും ഒരു ലൈറ്റ് വെയിറ്റ് യുദ്ധവിമാനം. ഇതെല്ലാം ഗ്രീസിനെ തേജസ് എംകെ1എയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

മതത്തിന്റെ പേരില്‍ ഇന്ത്യയെ ചതിച്ച തുര്‍ക്കിയും എര്‍ദോഗാനും

2023ല്‍ തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഓപ്പറേഷന്‍ ദോസ്ത് (സുഹൃദ് ദൗത്യം) എന്ന പേരില്‍ തുര്‍ക്കിയെ സഹായിച്ച രാജ്യമാണ് ഇന്ത്യ. അന്ന് ഇന്ത്യയുടെ സി-17 വിമാനം 47 ദേശീയദുരന്ത നിവാരണ സോനംഗങ്ങളുമായ അവിടെ എത്തി. കൈനിറയെ മരുന്ന് നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വലിയൊരു തുക സഹായമായി നല്‍കി. ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. പാകിസ്ഥാന്‍ പോലും ഇന്ത്യയുടെ അത്ര തുര്‍ക്കിയ്‌ക്ക് വേണ്ടി ചെയ്തില്ല. എന്നാല്‍ പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാനിലേക്ക് ആയുധങ്ങളുമായി തുര‍്ക്കിയുടെ വിമാനവും കപ്പലും എത്തി. ഡ്രോണുകള്‍, ടാങ്കുകളെ തകര്‍ക്കാനുള്ള മിസൈലുകള്‍, ആയുധങ്ങള്‍ കൊണ്ടുപോകാനുള്ള ചരക്ക് വിമാനം എന്നിവ നല്‍കി. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങളെ അറ്റകുറ്റപ്പണി ചെയ്ത് നല്കി യുദ്ധസജ്ജമാക്കി. മതമാണ് മതമാണ് മതമാണ് തുര്‍ക്കിയുടെ പ്രശ്നമായിരുന്നത്. അതിനപ്പുറമുള്ള സൗഹൃദം തുര്‍ക്കി വിലവെയ്‌ക്കില്ല. അന്താരാഷ്‌ട്ര പ്രശസ്തിനേടിയെ തുര‍്ക്കിയുടെ ഡ്രോണുകളെല്ലാം ഇന്ത്യയ്‌ക്ക് വീഴ്‌ത്താന്‍ കഴിഞ്ഞെങ്കിലും തുര‍്ക്കിയുടെ ഈ വഞ്ചന ഇന്ത്യയുടെ മനസ്സിലുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന നയമാണ് ഗ്രീസിനോട് ഇന്ത്യയ്‌ക്ക് ഇപ്പോള്‍ ഉള്ളത്.

 

 

 

Tags: Indian assault rifleRecep Tayyip ErdoganTurkeyLatest newsErdoganGreece India friendshipTejas MK1ANikos Dendias
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.