കൊറോണ രോഗ ബാധിതര്‍ കൂടുന്നു; കട്ടപ്പനയില്‍ ആശങ്ക, രണ്ട് വാര്‍ഡുകള്‍ ഹോട്ട്‌സ്‌പോട്ടാക്കി
ആശാ പ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തതയില്ല. ഇവര്‍ പലയിടങ്ങളിലും സഞ്ചരിക്കുകയും ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ട്. മുമ്പ് ഏലപ്പാറയിലെ ഡോക്ടര്‍ക്കും ആശാപ്രവര്‍ത്തകയ്ക്കും രോഗം കണ്ടെത്തിയിരുന്നു.







































