പത്തനംതിട്ട: ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ കാടുകയറ്റി.വടശേരിക്കരയില്‍ ആണ് കാട്ടാനകള്‍ നാട്ടിലിറങ്ങിയത്.
നാല് കാട്ടാനകളായിരുന്നു ജനവാസ മേഖലയില്‍ ഇറങ്ങിയത്. ഇവയെ നാട്ടുകാരുടെ സഹായത്തോടെ തുരുത്തി. വര്‍ഷങ്ങളായുള്ള കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരത്തിനായി തേക്ക് പ്ലാന്റ്റേഷന്റെ വേലി ഇന്ന് തന്നെ മാറ്റാന്‍ വനംവകുപ്പിന്റെ അടിയന്തര യോഗത്തില്‍ തീരുമാനമായി. കാട്ടാന പ്രശ്‌നത്തില്‍ പഴകുളം മധു എംഎല്‍എയ്‌ക്കെതിരെ നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചു. ഇതോടെയാണ് അടിയന്തര യോഗം ചേര്‍ന്നത്.
ശബരിമല തീര്‍ത്ഥാടന പാതയിലെ വടശേരിക്കരയില്‍ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര സാന്നിധ്യം ജനജീവിതത്തിന് ഭീഷണിയാണ്.വ്യാഴാഴ്ച രാവിലെയും കാട്ടാന ഇറങ്ങിയതോടെ പ്രതിഷേധം ശക്തമായി. സ്ഥലത്തെത്തിയ പഴകുളം മധു എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു.വര്‍ഷങ്ങളായുള്ള ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നായിരുന്നു ആവശ്യം. പ്രതിഷേധത്തിന് പിന്നാലെ ചേര്‍ന്ന യോഗത്തില്‍ നാട്ടുകാരുടെ ആശങ്കകളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു.
2016ല്‍ തേക്ക് പ്ലാന്റേഷന്‍ നടപ്പാക്കിയ ശേഷം സ്ഥാപിച്ച വേലിയാണ് കാട്ടാനക്കൂട്ടം ഇറങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.വേലി ഇന്ന് തന്നെ മാറ്റാന്‍ വനം മന്ത്രി നിര്‍ദേശം നല്‍കി. തദ്ദേശിയരെ താല്കാലിക വാച്ച്മാന്‍മാര്‍ ആയി നിയമിക്കും. പൈനാപ്പിള്‍ കൃഷി പൂര്‍ണമായും നിര്‍ദ്ദേശം നല്‍കി.വനം മന്ത്രി ശനിയാഴ്ച വടശേരിക്കരയിലെത്തും.


















