പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ജഡായുപ്പാറ സന്ദര്‍ശിക്കും.ഇതിന് മുന്നോടിയായി കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ജഡായുപ്പാറയില്‍ എത്തും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആണ് ഇക്കാര്യം അറിയിച്ചത്.
ചടയമംഗലത്തെ ജഡായുപ്പാറയില്‍ ടൂറിസം പദ്ധതി ഒരുക്കിയ രാജീവ് അഞ്ചലും കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവതും കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ വച്ച് ചര്‍ച്ച നടന്നിരുന്നു.ദല്‍ഹി ബിനാലെയില്‍ ജഡായുവിന്റെ പങ്കാളിത്തം വേണമെന്ന് അറിയിച്ചിട്ടുണ്ട്.
ബിജെപിയില്‍ നിന്ന് പത്മജ വേണുഗോപാല്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മറുപടി പറയേണ്ടയാള് താനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ ഉള്‍പ്പടെ വെറുതെ വിട്ടത് സങ്കടകരമാണ്.


















