Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

രാജ്യാന്തര വ്യാപാരമേളയില്‍ ‘പലചരക്ക് കട’ ലോകത്തിന് മുന്നില്‍ നാണംകെട്ട് കേരളം

അനീഷ് അയിലംbyഅനീഷ് അയിലം
Nov 19, 2026, 09:18 am IST
inKeralam
Add to Preferred Sources

ന്യൂദല്‍ഹി: ഭാരത് മണ്ഡപത്തിലെ രാജാന്ത്യര വ്യാവസായിക വ്യാപാരമേളയില്‍ ലോകത്തിന് കാണാനായി കേരളത്തിന്റെ സ്റ്റാളിലുള്ളത് ഉണക്കമീനും അച്ചാറും വെളിച്ചെണ്ണയും. തനി നാടന്‍ പലചരക്ക് കട. തമിഴ്‌നാടും കര്‍ണാടകയും ഉള്‍പ്പെടെ തൊട്ടുത്ത സംസ്ഥാനങ്ങള്‍ ഐടിപാര്‍ക്കിന്റെ വികസനവും അന്താരാഷ്‌ട്ര മാര്‍ക്കറ്റിലേക്ക് എത്തിച്ച വ്യാവസായിക പദ്ധതികളും മുന്നേറ്റങ്ങളും പ്രദര്‍ശിപ്പിക്കുമ്പോഴാണ് കേരളം ‘പലചരക്ക്’ കടയുമായി നാണംകെടുന്നത്.

ആറന്മുള കണ്ണാമാതൃകയിലുള്ള പവലിയന്‍ എന്ന് പറയുന്നത് തന്നെ ഫ്‌ളക്‌സടിച്ച് അതില്‍ തെര്‍മ്മോകേളില്‍ തീര്‍ത്ത തട്ടിക്കൂട്ട് മാതൃക. അതിനുള്ളില്‍ വ്യാവസായികമായി യാതൊരു പങ്കും വഹിക്കാത്ത ചെവിയും വാലും ആട്ടുന്ന വലിയൊരു ആനയുടെ രൂപവും തെങ്ങിന്റെ മാതൃകകളും. 23 സ്റ്റാളുകളില്‍ ഹാന്റക്‌സിന്റെ തുണിയുടെ സാധനങ്ങള്‍ ഒഴിച്ചാല്‍ എല്ലാ സ്റ്റാളിലും ചിപ്‌സും ചക്കവറുത്തതും മീനും മീനച്ചാറും മലാസപ്പൊടികളുടെയും മയം. പലസ്റ്റാളിലുള്ള ഉത്പന്നത്തിനും നല്ല പാക്കിങ്‌പോലുമില്ല. സാധാപ്ലാസ്റ്റിക് കവറില്‍സാധനങ്ങള്‍ നിറച്ച് ഉരുക്കിഒട്ടിച്ച് സ്റ്റിക്കറടിച്ച് ഒട്ടിച്ചവയും. ചിലതിലാകട്ടെ വിലപോലും പേനകൊണ്ട് എഴുതിയത്.

തൊട്ടടുത്തുള്ള തമിഴ്‌നാടിന്റേയോ കര്‍ണാടകയുടേയോ ആന്ധ്രയുടെയോ സ്റ്റാളിലേക്ക് പോയാല്‍പോലും ഞെട്ടും. ഗുജറാത്തും പശ്ചിമബംഗാളും ഹിമാചലും ഒക്കെ ഒരുക്കിയിരിക്കുന്ന സ്റ്റാളുകളുടെ കമാനങ്ങള്‍ പോലും നോക്കി നിന്നുപോകും. പുരാതന ക്ഷേത്രങ്ങളും സംസാകരവും ജീവിതശൈലിയും ചേര്‍ത്തുള്ള സ്റ്റാളുകള്‍. പുതിയ കാര്‍ഷിക രീതികള്‍. പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം പോലും അത്യാധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചതിന്റെ വിജയഗാഥകള്‍ ഓരോ സ്റ്റാളിലും കാണാം. നെയ്‌ത്തിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയ വ്യവാസിയിക മേഖലയുടെ ദൃശ്യങ്ങള്‍. അങ്ങനെ പോകുന്നു പട്ടിക.

അതേസമയം കേരളത്തിന്റെ വ്യവസായ വകുപ്പിന്റേയോ കൃഷിവകുപ്പിന്റോയോ സ്റ്റാളില്‍ പോലും പുതിയ ഉത്പന്നങ്ങളില്ല. എല്ലാ സ്റ്റാളിലും വെളിച്ചെണ്ണയുണ്ട്. നാടന്‍, ചക്കിലാട്ടിയത്,വെര്‍ജിന്‍, ഉരുക്ക്, തവിടെണ്ണ അങ്ങനെ നീളുന്നു എണ്ണ പട്ടിക. ഹാന്റക്‌സിലാകട്ടെ ഒരുമാറ്റവും ഇല്ലാതെ മുണ്ട്, തോര്‍ത്ത്, സെറ്റ്‌സാരി. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മീനച്ചാറുകളും മുളക് കൊണ്ടാട്ടവും ചമ്മന്തിപ്പൊടിയും. ഉണക്കമീന്‍ കവറിലാക്കി എത്തിച്ചിട്ടുണ്ട്. ഫോറസ്റ്റിന്റെ സ്റ്റാളും പതിവ് തെറ്റിച്ചില്ല, ഏലക്ക, കുരുമുളക്, ഗ്രാമ്പു ഉണക്കി കവറിലാക്കിത്. ഒരുഡിപ്പാര്‍ട്‌മെന്റില്‍ നിന്നുപോലും പുതിയൊരു വാല്യു ആഡഡ് ഉത്പന്നം ഇല്ല.

കേരളത്തിന്റെ ശില്‍പകലയും മണ്‍പാത്രങ്ങളും ചുമര്‍ ചിത്രങ്ങളും കരകൗശല വസ്തുക്കളുമൊക്കെ മേളയില്‍ എത്തിച്ചിട്ടുമില്ല. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലാണ് പുതിയ ഭക്ഷണ പരീക്ഷണങ്ങള്‍ അല്‍പമെങ്കിലും നടന്നിട്ടുള്ളത്. ഈ അവസ്ഥ മനസിലാക്കിയിട്ടാകണം സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനത്തിന് മാത്രമായി ദല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പോലും സ്റ്റാളിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ഇങ്ങനെയൊരു മേളപോലും അറിഞ്ഞ മട്ടില്ല. ചുരുക്കി പറഞ്ഞാല്‍ വലിയ പട്ടണത്തില്‍ ഏതെങ്കിലും ഒരു മൂലയ്‌ക്കിരിക്കുന്ന മുറുക്കാന്‍കടപോലെയാണ് കേരള സ്റ്റാളിന്റെ അവസ്ഥ. അതിനായി ചെലവഴിച്ചത് ആകട്ടെ 86 ലക്ഷം രൂപയും!

Tags: Aneesh Ayilaminternational business mela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രാജ്യാന്തര വ്യാപാരമേളയില്‍ ‘പലചരക്ക് കട’ ലോകത്തിന് മുന്നില്‍ നാണംകെട്ട് കേരളം

‘അത് ശബരിമലയിലെ ആചാരമല്ല’, പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി

മലപ്പുറത്തിന്റെ മുന്നേറ്റം; പാലക്കാട് രണ്ടാമത്

അഖിലേഷ് യാദവിന്റെ രഥയാത്രയിൽ ഗുരുതരമായ വീഴ്ച, രഥം ഇടിച്ച് ബിജെപി പ്രവർത്തകന്റെ 14കാരനായ മകൻ കൊല്ലപ്പെട്ടു

പ്ലാസ്റ്റിക് മുക്ത തീരങ്ങള്‍ ലക്ഷ്യമിട്ട് ‘പ്ലാസ്റ്റോ ഹണ്ടര്‍’; റോബോട്ടിക് ബോട്ടുമായി അക്ഷയും ദര്‍ശന്‍ കൃഷ്ണയും

അലൂഫ് അന്‍വറും അഷ്ദാഫും

ഡിജിറ്റല്‍ പഠനത്തിന് ഡിജിലേണ്‍

അനുനന്ദ, നിയ

ഇന്റര്‍നെറ്റ് ഇല്ലാതെയും ഹെസ്റ്റിയ എഐയുമായി അനുനന്ദയും നിയയും

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

അബ്ദുള്‍ അസീസ് റഹ്‌മാനും ജാഫര്‍ റഹ്‌മാനും

ഊര്‍ജപ്രതിസന്ധിക്ക് നൂതന പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

കണക്കില്‍ മിടുക്കില്‍ സ്വരരാഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.