Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ജനാധിപത്യ ഭാരതത്തിന്റെ പുതിയ ശ്രീകോവില്‍

മോദി സര്‍ക്കാര്‍ ഭരണത്തിലേറി ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷങ്ങളുടെ ഭാഗമായി, വീര സവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്‌ട്രത്തിനു സമര്‍പ്പിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 2020 ഡിസംബര്‍ 10നു പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. നിര്‍മാണം 2021 ജനുവരിയില്‍ ആരംഭിച്ചിരുന്നു.

പി.ഷിമിത്ത്byപി.ഷിമിത്ത്
May 20, 2023, 05:00 am IST
inIndia
Add to Preferred Sources

ന്യൂദല്‍ഹി: ജനാധിപത്യ ഭാരതത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതാണ് 28നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന  പുതിയ പാര്‍ലമെന്റ് മന്ദിരം. നാലു നിലകള്‍, 1224 ഇരിപ്പിടങ്ങള്‍, ഭാരതീയ കലകളുടെയും പാരമ്പര്യത്തിന്റെയും മഹിമ തെളിയിക്കുന്ന ദൃശ്യങ്ങളുടെ ആലേഖനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും വലിയ പാര്‍ലമെന്റ് മന്ദിരമാണിത്. വെറും 28 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. ചെലവ് 970 കോടി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെക്കണ്ട് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.  

മോദി സര്‍ക്കാര്‍ ഭരണത്തിലേറി ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷങ്ങളുടെ ഭാഗമായി, വീര സവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്‌ട്രത്തിനു സമര്‍പ്പിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 2020 ഡിസംബര്‍ 10നു പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. നിര്‍മാണം 2021 ജനുവരിയില്‍ ആരംഭിച്ചിരുന്നു.  

വിസ്തീര്‍ണം 65,000 ചതുരശ്ര മീറ്റര്‍. പഴയ കെട്ടിടത്തെക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുത്. എംപിമാര്‍ക്കും വിഐപികള്‍ക്കും വെവ്വേറെ പ്രവേശനമുള്ള മൂന്നു വാതിലുകള്‍. പരമാവധി 888 പേര്‍ക്കിരിക്കാവുന്ന  ലോക്‌സഭാ ഹാള്‍. രാജ്യസഭാ ഹാളില്‍ പരമാവധി 384 പേര്‍ക്കിരിക്കാം. നിലവില്‍ 543 ലോക്‌സഭാംഗങ്ങളും 245 രാജ്യസഭാംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയില്‍ എംപിമാര്‍ കൂടിയാലും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് സംവിധാനം.  സംയുക്ത സമ്മേളനങ്ങള്‍ക്കായി, ലോക്‌സഭാ ഹാളില്‍ 1272 സീറ്റുണ്ട്. ഏറ്റവും മുകളില്‍ കൂറ്റന്‍ അശോക സ്തംഭം. ലോക്സഭാ ചേംബറിന്റെ ഉള്‍വശത്ത് ദേശീയപക്ഷി മയിലാണ് പ്രമേയം. രാജ്യസഭാ ചേംബറിന്റെ ഉള്‍വശത്ത് ദേശീയ പുഷ്പം താമരയാണ് പ്രമേയം. സുരക്ഷയുടെ കാര്യത്തിലും ഭദ്രം. ലോഞ്ച്, ലൈബ്രറി, കമ്മിറ്റി ഹാള്‍, കാന്റീന്‍, പാര്‍ക്കിങ് തുടങ്ങിയവയെല്ലാം സജ്ജമാണ്. മന്ദിരത്തിനുള്ളിലായി മുറ്റത്ത് ദേശീയ വൃക്ഷമായ ആല്‍മരം.

ഭരണഘടനയുടെ സവിശേഷതകളും ഭാരതത്തിന്റെ പൈതൃകവും ചിത്രീകരിക്കുന്ന  ഭരണഘടനാ ഹാളും ഗാലറിയും ഇതോടൊപ്പമൊരുക്കിയിട്ടുണ്ട്. ദിവ്യാംഗരുടെ സുഗമമായ സഞ്ചാരത്തിനുള്ള സൗകര്യങ്ങളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടാകും.  

കടലാസ്‌രഹിത പാര്‍ലമെന്റില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് വാസ്തു ശില്‍പ്പികളായ എഡ്വിന്‍ ല്യുട്ടന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും രൂപകല്‍പ്പന ചെയ്തതാണ് ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം. 1927ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായ എച്ച്‌സിപി ഡിസൈന്‍ പുതിയ മന്ദിരം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ബിമല്‍ പട്ടേലാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ട്, ടാറ്റ പ്രൊജക്ട്സ് നിര്‍മാതാക്കളും.

Tags: indiaപാര്‍ലമെന്റ്നരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാമ്പത്തിക ബന്ധം ശക്തമാക്കാൻ ഇന്ത്യയും ഇറ്റലിയും; 2029-ഓടെ 20 ബില്യൺ യൂറോയുടെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യം

India

ജനക്ഷേമമല്ല, സ്വന്തം കീശ വീർപ്പിക്കലാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

World

‘പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ നിർണ്ണായകം’: ഇന്ത്യ-ജപ്പാൻ മന്ത്രിതല ചർച്ചയ്‌ക്ക് മുന്നോടിയായി എസ്. ജയശങ്കർ

India

ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി, വ്യാപാര വിപുലീകരണത്തിന് സഹായിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍, ഭാരതവും ഇറ്റലിയും തമ്മില്‍ ആഴത്തിലുളള ബന്ധം

India

രാഹുൽ ഗാന്ധി വിദേശത്ത് പോകുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്: തെളിവുകൾ നിരത്തി രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

മുത്തുമണികളില്‍ വിസ്മയം തീര്‍ത്ത്ത ജിയോ

കുതിപ്പ് തുടര്‍ന്ന് മലപ്പുറം രണ്ടാമത് കണ്ണൂര്‍

അനഘ ബാബുക്കുട്ടന്‍ കസേര നെയ്ത്തിനിടയില്‍

അനഘ നെയ്‌ത്തെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ ലോകം

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; ആസ്വദിക്കാം അതിരുകളില്ലാത്ത കഥകള്‍

ചന്ദുസുധാകര്‍ മുളകൊണ്ട് കുട്ട നിര്‍മിക്കുന്നു

മഗധയില്‍ നിന്നെത്തി മുളയില്‍ വിസ്മയം തീര്‍ത്ത് ചന്ദു

മാറുന്ന കേരളത്തിന്റെ നേര്‍ച്ചിത്രം

പ്രകൃതി സുരക്ഷാ സംവിധാനവുമായി ആരോണ്‍

പ്രകൃതി സുരക്ഷാ ഉപകരണവുമായി എട്ടാം ക്ലാസുകാരന്‍

ഭാരതത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ മാതൃകയുമായി അമയബിഭുവും മാര്‍ഗ്രറ്റ് റോയും

ഭാരതത്തിന്റെ നമോ ഗ്രീന്‍ ട്രെയിന്‍ മാതൃകയുമായി അമയയും മാര്‍ഗ്രറ്റും

പ്രളയസാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന നൂതന
സംവിധാനവുമായി അമന്‍ രോഹിത്തും സല്‍വിയയും

പ്രളയ സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന സംവിധാനം

മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യുതിയും ഉത്പാദിപ്പിക്കാവുന്ന പ്ലാന്റിന്റെ മാതൃകയുമായി ആന്‍ മരിയ സിജുവും ഇസബെല്‍ തെരേസും

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം; മാലിന്യത്തില്‍ നിന്ന് ഹൈഡ്രജനും വൈദ്യതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.