മണ്ണാര്‍ക്കാട്: കാഴ്ചയുടെ ലോകം നേരിട്ട് കാണാനാവില്ലെങ്കിലും വിരല്ത്തുമ്പുകളില് മനോഹരമായ ലോകം തീര്‍ക്കുകയാണ് നാലാം ക്ലാസുകാരന് ജിയോ ജോര്‍ജ്. മുത്തുമണികള്‍ കോര്‍ത്തിണക്കി വിസ്മയകരമായ സൃഷ്ടികള്‍ ഒരുക്കുന്ന ജിയോയുടെ കഴിവിന് ഇതിനകം അംഗീകാരങ്ങളുടെ തിളക്കവുമുണ്ട്. ബീഡ്സ് വര്‍ക്കില്‍ സംസ്ഥാന തലത്തില്‍ രണ്ടു തവണ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കന്. കോട്ടയം അസീസി സ്കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ്, കാളകെട്ടിയിലെ വിദ്യാര്‍ത്ഥിയാണ്.



















